Chinnaswamy Stadium Stampede: ചിന്നസ്വാമി സ്‌റ്റേഡിയത്തിന് സമീപം ആരാധകരുടെ തിക്കും തിരക്കും; 11 പേര്‍ക്ക്‌ ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരിക്ക്‌

RCB IPL victory celebrations in Bengaluru: ആയിരക്കണക്കിന് ആരാധകരാണ് സ്റ്റേഡിയത്തിന് സമീപത്തേക്ക് എത്തിയത്. ഇതില്‍ നിരവധി പേര്‍ അകത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ ഗേറ്റ് തകരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി

Chinnaswamy Stadium Stampede: ചിന്നസ്വാമി സ്‌റ്റേഡിയത്തിന് സമീപം ആരാധകരുടെ തിക്കും തിരക്കും; 11 പേര്‍ക്ക്‌ ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരിക്ക്‌

വിജയാഘോഷത്തിനെത്തിയ ആര്‍സിബി ആരാധകര്‍

Updated On: 

04 Jun 2025 | 06:08 PM

ബെംഗളൂരു: ഐപിഎല്ലില്‍ ആര്‍സിബി ജേതാക്കളായതിന്റെ ആഘോഷത്തിനായി ചിന്നസ്വാമി സ്‌റ്റേഡിയത്തിന് സമീപമെത്തിയത് നിരവധി ആരാധകര്‍. ആരാധകരുടെ തിക്കിലും തിരക്കിലും 11 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. നിരവധി പേര്‍ക്ക് പരിക്കേറ്റു. ചിലരുടെ നില അതീവ ഗുരുതരമാണ്‌. ആയിരക്കണക്കിന് ആരാധകരാണ് സ്റ്റേഡിയത്തിന് സമീപത്തേക്ക് എത്തിയത്. ഇതില്‍ നിരവധി പേര്‍ അകത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ ഗേറ്റ് തകരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

തകര്‍ന്ന ഗേറ്റിനടിയില്‍ കുടുങ്ങിയതാണ് പലരുടെയും പരിക്കിന് കാരണമെന്നാണ് വിവരം. ആര്‍സിബി ഐപിഎല്‍ ജേതാക്കളായതിന്റെ ആഘോഷം തുടങ്ങാനിരിക്കെയാണ് ദുരന്തമുണ്ടായത്. പൊലീസ് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് വിക്ടറി പരേഡ് നടത്തുന്നില്ല. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മാത്രമാകും ആഘോഷം. വൈകിട്ട് ആറു മണിയോടെ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാനായിരുന്നു നീക്കം. ഈ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍സിബി ആരാധകരാണ് അപകടത്തില്‍പെട്ടത്.

Read Also: IPL 2025: ആഹാ ആഹ്ലാദം, അര്‍മാദം ! ചിന്നസ്വാമി സ്റ്റേഡിയം ആഘോഷത്തിമിര്‍പ്പിലേക്ക്, വിക്ടറി പരേഡ് ഒഴിവാക്കും

സ്റ്റേഡിയത്തില്‍ പാര്‍ക്കിങ് സൗകര്യം പരിമിതമായതിനാല്‍ പൊതുഗതാഗതം ഉപയോഗിക്കണമെന്ന് ജനങ്ങളോട് പൊലീസ് നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ ഫൈനലില്‍ പഞ്ചാബ് കിങ്‌സിനെ കീഴടക്കിയാണ് ആര്‍സിബി ജേതാക്കളായത്. ഐപിഎല്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ആര്‍സിബി കിരീടം നേടുന്നത്.

Loading...
Unable to load recommendations.
Follow Us
ചായ അരിപ്പയിലെ ചായക്കറ എങ്ങനെ നീക്കം ചെയ്യാം
56 കിലോമീറ്റർ മൈലേജ്, വില 1 ലക്ഷത്തിന് താഴെ - ഹീറോ ഡെസ്റ്റിനി 110
6000mAh ബാറ്ററി, 50MP ക്യാമറ, 5G ഫോൺ; വില 13999 രൂപ മാത്രം
തക്കാളി മതി, മുഖത്തെ ടാൻ അകറ്റാം
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു