Bengaluru Weather: ബെംഗളൂരുവില്‍ അതിശക്തമായ ചൂട്, പിന്നാലെ ഇടിമിന്നലും മഴയും; ആര്‍സിബി മാച്ച് കുളമാകുമോ?

Bengaluru Weather for RCB vs CSK Match Rain Chances in IPL 2026 Clash: മത്സരത്തിനിടെ മഴ പെയ്യാനുള്ള സാധ്യത 10 ശതമാനത്തില്‍ താഴെയാണ്. രാത്രിയില്‍ തെളിഞ്ഞ ആകാശം പ്രതീക്ഷിക്കാം. 40 ശതമാനമായിരിക്കും അന്തരീക്ഷ ഈര്‍പ്പം. വടക്കുപടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 8 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന നേരിയ കാറ്റിനും സാധ്യതയുണ്ട്.

Bengaluru Weather: ബെംഗളൂരുവില്‍ അതിശക്തമായ ചൂട്, പിന്നാലെ ഇടിമിന്നലും മഴയും; ആര്‍സിബി മാച്ച് കുളമാകുമോ?

ആര്‍സിബി, സിഎസ്‌കെ

Updated On: 

05 Apr 2026 | 09:15 AM

നിലവിലെ ഐപിഎല്‍ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും (ആര്‍സിബി) ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (സിഎസ്‌കെ) ഏറ്റുമുട്ടാന്‍ പോകുകയാണ്. ഏപ്രില്‍ അഞ്ചിന് എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം നടക്കുന്നത്. ഇരു ടീമുകളും തമ്മിലുള്ള മത്സരത്തെ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. എന്നാല്‍ നഗരത്തില്‍ ഇന്ന് കാലാവസ്ഥ അനുകൂലമായിരിക്കില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇന്നത്തെ ബെംഗളൂരു കാലാവസ്ഥ നോക്കാം.

ബെംഗളൂരു കാലാവസ്ഥ

ബെംഗളൂരുവില്‍ പകല്‍ സമയത്ത് പരമാവധി താപനില 32 ഡിഗ്രി സെല്‍ഷ്യസായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വൈകുന്നേരത്തോടെ ഇത് 22 ഡിഗ്രിയായി കുറയും. ഉച്ചയ്ക്ക് ശേഷം മേഘാവൃതമായ അന്തരീക്ഷമായിരിക്കും. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട്.

മത്സരത്തിനിടെ മഴ പെയ്യാനുള്ള സാധ്യത 10 ശതമാനത്തില്‍ താഴെയാണ്. രാത്രിയില്‍ തെളിഞ്ഞ ആകാശം പ്രതീക്ഷിക്കാം. 40 ശതമാനമായിരിക്കും അന്തരീക്ഷ ഈര്‍പ്പം. വടക്കുപടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 8 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന നേരിയ കാറ്റിനും സാധ്യതയുണ്ട്.

Also Read: IPL 2026 : വീണ്ടും സമീർ റിസ്വി ഇംപാക്ട്; മുംബൈക്കെതിരെ ഡൽഹിക്ക് ജയം

ബെംഗളൂരു വായുഗുണനിലവാരം വളരെ മോശം

ബെംഗളൂരു, ബെല്ലാരി, മംഗലാപുരം എന്നിവിടങ്ങളിലെ വായുഗുണനിലവാരം മോശമായിക്കൊണ്ടിരിക്കുകയാണ്. ഇത് വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഓരോ നഗരത്തിലെയും വായു ഗുണനിലവാരം ചുവടെ.

  • ബെംഗളൂരു- 128
  • മംഗലാപുരം-73
  • മൈസൂര്‍ – 124
  • ബെല്‍ഗാം – 74
  • കലബുര്‍ഗി-114
  • ഷിമോഗ – 80
  • ബെല്ലാരി 81
  • ഹൂബ്ലി – 76
  • ഉഡുപ്പി- 80
  • വിജയപുര- 82

 

Follow Us
Viral Video: കിണറ്റിൽ വീണ മൂർഖനെ രക്ഷപെടുത്തി
കണ്ണ് തള്ളുന്ന മഴയും വെള്ളപ്പൊക്കവും, കേരളത്തിലല്ല, തൊട്ടടുത്ത്
നെന്മാറ വെല്ലങ്ങി വേലയ്ക്കിടെ ആന വിരണ്ടോടിയപ്പോൾ
മൂന്നാറിൽ നിന്നും പിടികൂടിയ കടുവ