Smriti Mandhana: ‘അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു; പലാഷുമായുള്ള വിവാഹം റദ്ദാക്കിയതായി സ്മൃതി മന്ദാന

Smriti Mandhana Wedding Cancelled: കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭ്യൂഹങ്ങൾക്കൊടുവിലാണ് വിഷയത്തിൽ പ്രതികരിച്ച് താരം രം​ഗത്ത് എത്തിയത്.

Smriti Mandhana:  അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു; പലാഷുമായുള്ള വിവാഹം റദ്ദാക്കിയതായി സ്മൃതി മന്ദാന

സ്മൃതി മന്ദന, പലാഷ് മുഛൽ

Updated On: 

07 Dec 2025 14:45 PM

ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീതസംവിധായകൻ പലാഷ് മുച്ചലും തമ്മിലുള്ള വിവാഹം ഔദ്യോഗികമായി റദ്ദാക്കി. കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭ്യൂഹങ്ങൾക്കൊടുവിലാണ് വിഷയത്തിൽ പ്രതികരിച്ച് താരം രം​ഗത്ത് എത്തിയത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് വിവാഹം റദ്ദാക്കിയതായി താരം അറിയിച്ചത്.

തന്റെ ജീവിതത്തെ കുറിച്ച് കഴിഞ്ഞ കുറച്ച് ആഴ്ചകളായി ധാരാളം ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നുവെന്നും അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ വിശദീകരണം നൽകേണ്ടത് പ്രധാനമാണെന്നും പറഞ്ഞുകൊണ്ടാണ് താരം പ്രസ്താവന ആരംഭിക്കുന്നത്. താൻ സ്വകാര്യത നിലനിർത്താൻ ആഗ്രഹിക്കുന്ന വ്യക്തിയാണെന്നും എങ്കിലും, ഈ വിവാഹം വേണ്ടെന്നുവെച്ചതായി വ്യക്തമാക്കുന്നുവെന്നാണ് മന്ദാന പറയുന്നത്.

ഈ വിഷയം ഇവിടെ അവസാനിപ്പിക്കണമെന്നും ഇരുകുടുംബങ്ങളുടെയും സ്വകാര്യതയെ മാനിച്ച് സ്വന്തം രീതിയിൽ വിഷയം കൈകാര്യം ചെയ്യാൻ ഇടം നൽകണമെന്നും അഭ്യർഥിക്കുന്നു. ലക്ഷ്യങ്ങൾ നമ്മെ എല്ലാവരെയും നയിക്കുന്നതെന്നും ഇന്ത്യക്കുവേണ്ടി കളിക്കാനും ട്രോഫികൾ നേടാനും താൻ ആഗ്രഹിക്കുന്നുവെന്നും പിന്തുണച്ച എല്ലാവർക്കും നന്ദി. മുന്നോട്ട് പോകാനുള്ള സമയമായി എന്നുമാണ് സ്മൃതി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. വിഷയത്തിൽ പ്രതികരിച്ച് പലാഷും രം​ഗത്ത് എത്തിയിട്ടുണ്ട്.

Also Read:സ്മൃതി-പലാഷ് വിവാഹം ഞായറാഴ്ച? വ്യക്തത വരുത്തി സ്മൃതിയുടെ സഹോദരൻ

അതേസമയം നവംബർ ഇരുപത്തിമൂന്നിനായിരുന്നു സ്മൃതി-പലാഷ് വിവാഹം തീരുമാനിച്ചിരുന്നത്. എന്നാൽ വിവാഹത്തിന് മണിക്കൂറുകൾ മുമ്പാണ് സ്മൃതിയുടെ അച്ഛൻ ശ്രീനിവാസ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും ആശുപത്രിയിൽ പ്രവേശിച്ചതും. ഹൃദയാഘാതത്തിന് സമാനമായ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ വിവാഹം മാറ്റിവെച്ചെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചു. വിവാഹം മാറ്റിവെക്കാന്‍ പലാഷ് തന്നെയാണ് ആവശ്യപ്പെട്ടതെന്ന് പലാഷിന്റെ അമ്മ അറിയിച്ചിരുന്നു.

എന്നാല്‍ ഇതിനിടെയിൽ വിവാഹവുമായി ബന്ധപ്പെട്ട് സ്മൃതി ഇന്‍സ്റ്റഗ്രാമിലടക്കം പങ്കുവെച്ച എല്ലാ പോസ്റ്റുകളും നീക്കം ചെയ്തതിരുന്നു. ഇത് ആരാധകർക്കിടയിൽ സംശയമുണര്‍ത്തിയിരുന്നു. 2019-ല്‍ പ്രണയത്തിലായ ഇരുവരും 2024-ല്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയായതിന്റെ ചിത്രം പങ്കുവെച്ചാണ് ബന്ധം പരസ്യമാക്കിയത്.

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം