Year Ender 2025 : കളത്തിലും റിങ്ങിലും ഒരേ പോലെ തിളങ്ങി; 2025 ഇന്ത്യയുടെ പൺപ്പടയ്ക്ക് സ്വന്തം

Sports Year Ender 2025 : ക്രിക്കറ്റ്, ബോക്സിങ്, ബാഡ്മിൻ്റൺ കബിഡി തുടങ്ങിയ നിരവധി കായിക ഇനങ്ങളിലാണ് ഇന്ത്യൻ വനിതകൾ രാജ്യത്തെ വാനോളമുയർത്തിയത്

Year Ender 2025 : കളത്തിലും റിങ്ങിലും ഒരേ പോലെ തിളങ്ങി; 2025 ഇന്ത്യയുടെ പൺപ്പടയ്ക്ക് സ്വന്തം

Year Ender 2025 : Indian's Women's Performance

Updated On: 

28 Nov 2025 19:55 PM

കായികമേഖലയിൽ ഇന്ത്യക്ക് ഏറെ അഭിമാനകരമായ നേട്ടങ്ങൾ ലഭിച്ചത് വർഷമാണ് 2025. അതിൽ ഏറെ ശ്രദ്ധേയമെന്ന് പറയേണ്ടത് ഇന്ത്യയുടെ പെൺപ്പടയുടെ പോരാട്ടവീര്യത്തെ കുറിച്ചാണ്. കളത്തിലും റിങ്ങിലും ഒരോ പോലെ തിളക്കമാർന്ന പ്രകടനവും നേട്ടങ്ങളുമാണ് ഇന്ത്യൻ വനിതകൾ വിവിധ കായികയിനങ്ങളിൽ സ്വന്തമാക്കിയത്. കഴിഞ്ഞ ഒരു വർഷത്തെ ഇന്ത്യൻ വനിതകളുടെ നേട്ടത്തെ ഒരൊറ്റ വീഡിയോയിൽ കോർത്തിണിക്കി പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ക്രിക്കറ്റ് മുതൽ കബിഡി വരെയും സ്നൂക്കർ മുതൽ അമ്പെയ്ത്ത് വരെയും ഇന്ത്യൻ വനിതകളുടെ നേട്ടത്തെ ഒന്ന് കണ്ണോടിക്കാം:

ക്രിക്കറ്റ്

അന്ധർക്കായിട്ടുള്ള പ്രഥമ ബ്ലൈൻഡ്സ് വിമൺ ക്രിക്കറ്റ് ടി20 ലോകകപ്പ് കിരീടം നേട്ടം. ശ്രീലങ്കയിൽ വെച്ച് നടന്ന ലോകകപ്പിൽ നേപ്പാളിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ടൂർണമെൻ്റിൽ ഇന്ത്യക്ക് നേപ്പാളിന് പുറമെ പാകിസ്താൻ, ശ്രീലങ്ക ഓസ്ട്രേലിയ, യുഎസ് എന്നീ ടീമുകളും പങ്കെടുത്തിരുന്നു. ഒരു മത്സരത്തിൽ പോലും തോൽവി അറിയാതെയായിരുന്നു ഇന്ത്യൻ വനിതകളുടെ നേട്ടം

ചരിത്രം കുറിച്ച് ഹർമൻപ്രീത് കൗറും സംഘവും

പുരുഷന്‍മാരുടെ നേട്ടത്തിൽ മാത്രം ഒതുങ്ങിയിരുന്ന ഇന്ത്യൻ ക്രിക്കറ്റിൽ തങ്ങളുടെ ഇടം സൃഷ്ടിച്ചിരിക്കുകയാണ് ഹർമൻപ്രീത് കൗറും സംഘവും. തിരിച്ചടികൾ നേരിട്ടെങ്കിലും അതെല്ലാം പാഠമാക്കി തിരിച്ചു വന്ന ശക്തരെ തകർത്തുകൊണ്ട് തന്നെയായിരുന്നു ഇന്ത്യൻ വനിതകളുടെ കിരീടനേട്ടം. സെമിയിൽ അതിശക്തരായ ഓസ്ട്രേലിയയെ തകർത്ത് ഫൈനലിൽ എത്തിയ ഇന്ത്യ തങ്ങളുടെ കന്നി കിരീടത്തിൻ്റെ ആഘോഷം ആരംഭിച്ചിരുന്നു. അന്ന് ഓസ്ട്രേലിയയ്ക്ക് മുമ്പ് മിഥാലി രാജും സംഘവും തലക്കുനിച്ചിറങ്ങേണ്ടി വന്നതിന് ഇപ്പോൾ മറുപടി നൽകാൻ സാധിച്ചു.

കബിഡി ലോകകപ്പ്

കബിഡിയിൽ തങ്ങളുടെ അധിപത്യം നിലനിർത്തുകയായിരുന്നു ഇന്ത്യൻ വനിതകൾ. 2019ലെ പോലെ സമ്പൂർണാധ്യപത്യത്തിലൂടെയാണ് ഇന്ത്യ ഇത്തവണയും കിരീടം ഉയർത്തിയത്. ഇംഗ്ലണ്ടിനെ 57-34 നിലയിൽ ഫൈനലിൽ തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നിലനിർത്തയത്.

ബോക്സിങ്

മറ്റൊരു നേട്ടം ബോക്സിങ് ലോകകപ്പിലെ ഇന്ത്യൻ വനിതകളുടെ മെഡൽ നേട്ടമാണ്. 51 കിലോ വിഭാഗത്തിൽ നിഖാത് സറീൻ, 80 കിലോ വിഭാഗത്തിൽ നുപൂർ ഷീറോൺ, 70 കിലോ വിഭാഗത്തിൽ അരുന്ധതി എന്നിവർ ഇന്ത്യക്കായി സ്വർണ മെഡൽ കരസ്ഥമാക്കി.


അമ്പയ്ത്തിൽ പാരാ വേൾഡ് ചാമ്പ്യനായി ശീതൽ ദേവി, സ്നൂക്കറിൽ ആദ്യമായി വനിത കിരീടം നേടുന്ന അനുപമ രാമചരൺ, ബാഡ്മിൻ്റൺ ലോക ചാമ്പ്യൻഷിപ്പിൽ ക്വാർട്ടഫൈനിൽ പ്രവേശിച്ച പിവി സിന്ധു, ഫെനെസ്റ്റ ഓപ്പൺ ദേശീയ ടെന്നീസ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയ ശ്രീവള്ളി രശ്മിക ബാമിഡപട്ടി, രാജ്യാന്തര തലത്തിൽ ഗോൾഫിൽ കിരീടം സ്വന്തമാക്കിയ പ്രണവി യുആർഎസ്, ബോഡി ബിൽഡിങ്ങിൽ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം മെഡൽ സ്വന്തമാക്കിയ മിസ് ജ്യോത്സന വെങ്കിടേഷ് നായിഡു എന്നിവരും ഇന്ത്യയുടെ പേര് വാനോളമുയർത്തി

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും