Best Recharge Plans : രണ്ടര മാസം വാലിഡിറ്റി; 252 ജിബി ഡാറ്റ,റീ ചാർജിന് 600 തികച്ച് വേണ്ട
സാമാന്യം ഭേദപ്പെട്ട വാലിഡിറ്റിയും, ഡാറ്റയും റീ ചാർജ്ജിൽ നിന്നും നിങ്ങൾക്ക് ലഭിക്കും മാത്രമല്ല എപ്പോഴുമെപ്പോഴുമുള്ള റീ ചാർജ്ജും ആവശ്യമില്ല

Best Recharge Plans India
ഇനി മുതൽ ഡാറ്റ തീർന്നുപോകുന്നതിൻ്റെ ടെൻഷനില്ല. മാത്രമല്ല വാലിഡിറ്റിയുടെ കാര്യത്തിലും പേടി വേണ്ട. 600 രൂപയിൽ താഴെയുള്ളതും പ്രതിദിനം 3 ജിബി ഡാറ്റ നൽകുന്നതുമായ പ്ലാനുകളെക്കുറിച്ചാണ് ഇവിടെ പരിശോധിക്കുന്നത്. 84 ദിവസത്തെ വാലിഡിറ്റിയുള്ള ഒരു പ്ലാനും പട്ടികയിൽ ഉൾപ്പെടുന്നു.
ജിയോയുടെ 449 രൂപയുടെ പ്ലാൻ
28 ദിവസത്തെ വാലിഡിറ്റിയുള്ള 449 രൂപയുടെ ഈ പ്ലാൻ വഴി ഉപഭോക്താക്കൾക്ക് ദിവസേന 100 എസ്എംഎസും ദിവസേന 3 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും ലഭിക്കും. ജിയോ ടിവി, ജിയോ എഐ ക്ലൗഡ്, പരിധിയില്ലാത്ത 5 ജി ഡാറ്റ, ജിയോ ഹോട്ട്സ്റ്റാർ തുടങ്ങിയ ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ഉൾപ്പെടുന്നു.
എയർടെൽ 449 രൂപയുടെ പ്ലാൻ
28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് ദിവസേന 100 എസ്എംഎസും ദിവസേന 3 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും ലഭിക്കും. എയർടെൽ എക്സ്ട്രീം പ്ലേ പ്രീമിയം, പരിധിയില്ലാത്ത 5 ജി ഡാറ്റ, സ്പാം കോൾ, എസ്എംഎസ് അലേർട്ടുകൾ, സൗജന്യ ഹെലോട്യൂണുകൾ തുടങ്ങിയ ആനുകൂല്യങ്ങൾ പ്ലാനിൽ ഉൾപ്പെടുന്നു.
വിഐ യുടെ 449 രൂപ പ്ലാൻ
28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ വഴി ഉപഭോക്താക്കൾക്ക് ദിവസേന 100 എസ്എംഎസും ദിവസേന 3 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും ലഭിക്കും. ViMTV സബ്‌സ്‌ക്രിപ്‌ഷൻ, പകുതി ദിവസത്തെ പരിധിയില്ലാത്ത ഡാറ്റ, വാരാന്ത്യ ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ് തുടങ്ങിയ ആനുകൂല്യങ്ങൾ പ്ലാനിൽ ഉൾപ്പെടുന്നു.
വിഐയുടെ 539 രൂപ പ്ലാൻ
28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ പ്രകാരം ഉപഭോക്താക്കൾക്ക് ദിവസേന 100 എസ്എംഎസും ദിവസേന 4 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും ലഭിക്കും. പകുതി ദിവസത്തെ പരിധിയില്ലാത്ത ഡാറ്റ, വാരാന്ത്യ ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ് തുടങ്ങിയ ആനുകൂല്യങ്ങൾ പ്ലാനിൽ ഉൾപ്പെടുന്നു.
ബിഎസ്എൻഎൽ 599 രൂപയുടെ പ്ലാൻ
84 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് ദിവസേന 100 എസ്എംഎസും ദിവസേന 3 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും ലഭിക്കും.
ബിഎസ്എൻഎൽ 299 രൂപയുടെ പ്ലാൻ
30 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് ദിവസേന 100 എസ്എംഎസും ദിവസേന 3 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും ലഭിക്കും.