AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Samsung Galaxy S25 Edge Offer: ഗാലക്‌സി എസ്-25 എഡ്ജിന് 65000 രൂപയിലധികം കുറവ്? എങ്ങനെ വാങ്ങിക്കാം

Samsung Galaxy S25 Edge Price Changes : ആമസോണിൻ്റെ എക്സ്ചേഞ്ച് ഓഫറിലാണ് ഏറ്റവും മികച്ച ഡീൽ ലഭിക്കുന്നത്. ഇവിടെ ഉപഭോക്താക്കൾക്ക് പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ 55,000 രൂപ വരെ ലാഭിക്കാം

Samsung Galaxy S25 Edge Offer: ഗാലക്‌സി എസ്-25 എഡ്ജിന് 65000 രൂപയിലധികം കുറവ്? എങ്ങനെ വാങ്ങിക്കാം
Samsung Galaxy S25 Edge OfferImage Credit source: TV9 Network
arun-nair
Arun Nair | Updated On: 13 Jun 2025 13:17 PM

സാംസങ്ങിൻ്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ ഗാലക്‌സി എസ് 25 എഡ്ജ് 65000 രൂപയിലധികം കുറവിൽ നിങ്ങൾക്ക് വാങ്ങാൻ സാധിക്കുമോ? ഇതെങ്ങനെ സാധിക്കുമെന്ന് പരിശോധിക്കാം. ഫ്ലിപ്കാർട്ടിലും ആമസോണിലും 1,09,999 രൂപയ്ക്കാണ് ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 8,000 രൂപ തൽക്ഷണ കിഴിവും 3,299 രൂപ അധിക ക്യാഷ്ബാക്കും നിങ്ങൾക്ക് ഇവിടെ നിന്നും ലഭിക്കും. ആമസോണിൻ്റെ എക്സ്ചേഞ്ച് ഓഫറിലാണ് ഏറ്റവും മികച്ച ഡീൽ ലഭിക്കുന്നത്. ഇവിടെ ഉപഭോക്താക്കൾക്ക് പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ 55,000 രൂപ വരെ ലാഭിക്കാം യഥാർത്ഥ വില ഫോണിൻ്റെ പഴക്കം അതിൻ്റെ പ്രവർത്തന ശേഷി എന്നിവയെ ആശ്രയിച്ചാണിരിക്കുന്നത്.

ക്യാമറ പ്രേമികൾക്ക്

മൊബൈൽ ഫോട്ടോഗ്രാഫിക്കും വീഡിയോഗ്രാഫിക്കും പറ്റിയ കിടിലൻ ഫോണാണ് ഗാലക്‌സി എസ് 25 എഡ്ജ് . സാംസങ്ങിന്റെ അൾട്രാ വേരിയൻ്റിന് സമാനമായ 200 എംപി + 12 എംപി ഡ്യുവൽ റിയർ ക്യാമറയാണ് ഇതിലുള്ളത്. 12 എംപി ഫ്രണ്ട് ക്യാമറയിൽ ഉയർന്ന നിലവാരമുള്ള സെൽഫികളും വീഡിയോ കോളുകളും സാധിക്കും.

മികച്ച രൂപകൽപ്പന

തങ്ങളുടെ സെഗ്‌മെന്റിലെ തിൻ സ്മാർട്ട്‌ഫോണാണിതെന്ന് സാസംഗ് അവകാശപ്പെടുന്നു അതായത് ഏറ്റവും നേർത്ത ഒന്ന്. ടൈറ്റാനിയം ഫ്രെയിമിൻ്റെ പിന്തുണയുള്ള ഗ്ലാസ് ബാക്ക് പാനലാണ് ഇതിൻ്റെ സവിശേഷത, ഇത് ഫോണിനൊരു പ്രീമിയം ടച്ചും നൽകുന്നു. IP68 റേറ്റിംഗുള്ള ഈ ഫോൺ പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കും,

പ്രകടനം

സുഗമമായ സ്ക്രോളിംഗിനും ഗെയിമിംഗിനും വേണ്ടി 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് ഈ ഉപകരണത്തിലുള്ളത്. കൂടുതൽ ഈടുനിൽക്കുന്നതിനായി കോർണിംഗ് ഗൊറില്ല ഗ്ലാസ് സെറാമിക് 2 സംരക്ഷണവും ഫോണിനുണ്ട്. 12 ജിബി വരെ റാമും 512 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണ് ഫോണിൻ്റ പവർ. ഇത് മിന്നൽ വേഗത്തിലുള്ള പ്രകടനം ഉറപ്പാക്കുന്നു.

ബാറ്ററി ബാക്കപ്പ്

3900-MAH ബാറ്ററിയാണ് ഫോണിലുള്ളത്, ഒറ്റ ചാർജിൽ ദിവസം മുഴുവൻ ഫോൺ ഉപയോഗിക്കാം. ബാറ്ററി ലൈഫിൽ വിട്ടുവീഴ്ച ചെയ്യാതെ പ്രകടനം ആഗ്രഹിക്കുന്നവർക്ക് ഇത് അനുയോജ്യമാണ്. പോരാത്തതിന് മികച്ച ക്യാമറയും കൂടിയാവുമ്പോൾ ഫോൺ വേറെ ലെവൽ എന്ന് വേണം വിളി