Jiohotstar Subscription Plan: ക്രിക്കറ്റ് ആഘോഷം ഇനി ജിയോഹോട്ട്‌സ്റ്റാറിൽ; സബ്‌സ്‌ക്രിപ്ഷൻ സഹിതം പുതിയ റീച്ചാർജ് അവതരിപ്പിച്ച് ജിയോ
JioHotstar Subscription New Plan: ഈ പാകേജിൽ ക്രിക്കറ്റ് മാത്രമല്ല മറ്റ് വിനോദ പരിപാടികളും ഒടിടി പ്ലാറ്റ്‌ഫോം വഴി നമുക്ക് ആസ്വദിക്കാൻ സാധിക്കും. വരാനിരിക്കുന്ന ഐപിഎൽ 2025 കൂടി മുന്നിൽ കണ്ടാണ് ആകർഷകമായ റീച്ചാർജ് പാക്കേജ് ജിയോ പുറത്തിറക്കിയിരിക്കുന്നത്.

പ്രതീകാത്മക ചിത്രം
മുംബൈ: ക്രിക്കറ്റ് കാലം ആഘോഷകരവും ആവേശകരവുമാക്കാൻ റിലയൻസ് ജിയോയുടെ പുതിയ ഡേറ്റാ പ്ലാൻ. പ്രത്യേക ഡാറ്റാ ആഡ്-ഓൺ പാക്കേജാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ജിയോഹോട്ട്‌സ്റ്റാർ പ്ലാറ്റ്‌ഫോമിലേക്കുള്ള സബ്‌സ്‌ക്രിപ്ഷൻ സഹിതമാണ് പ്രാൻ. 195 രൂപയാണ് ഈ പാക്കേജിന് ഉപയോക്താക്കൾ നൽകേണ്ടത്.
ഈ പാകേജിൽ ക്രിക്കറ്റ് മാത്രമല്ല മറ്റ് വിനോദ പരിപാടികളും ഒടിടി പ്ലാറ്റ്‌ഫോം വഴി നമുക്ക് ആസ്വദിക്കാൻ സാധിക്കും. വരാനിരിക്കുന്ന ഐപിഎൽ 2025 കൂടി മുന്നിൽ കണ്ടാണ് ആകർഷകമായ റീച്ചാർജ് പാക്കേജ് ജിയോ പുറത്തിറക്കിയിരിക്കുന്നത്. ഈ 195 രൂപയുടെ ഡാറ്റ-ഒൺലി പാക്കിൽ പുതിയ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോഹോട്ട്‌സ്റ്റാറിൻറെ സബ്സ്‌ക്രിപ്ഷനും ലഭിക്കുമെന്നതാണ് പ്രത്യേകത.
നിങ്ങൾ 195 രൂപയ്ക്ക് റീച്ചാർജ് ചെയ്യുമ്പോൾ ജിയോ ഹോട്ട്‌സ്റ്റാറിൻറെ മൊബൈൽ സബ്‌സ്‌ക്രിപ്ഷൻ 90 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഇതോടെ ക്രിക്കറ്റ് ആരാധകർക്ക് ഈ സീസൺ മുഴുവൻ ജിയോഹോട്ട്സ്റ്റാറിനൊപ്പം ആഘോഷിക്കാനാവും. 90 ദിവസത്തെ വാലിഡിറ്റിയുള്ള റീജാർജിൽ 15 ജിബി ഡാറ്റയാണ് മൊബൈൽ യൂസർമാർക്ക് വാഗ്‌ദാനം ചെയ്യുന്നത്.
ഹൈ-സ്‌പീഡ് ഡാറ്റാ പരിധി കഴിയുമ്പോൾ 64 കെബിപിഎസ് വേഗത്തിൽ തുടർന്നും ഡാറ്റ ഉപയോഗിക്കാം. എന്നാൽ നിങ്ങളുടെ ജിയോ സിമ്മിൽ ആക്റ്റീവ് വാലിഡിറ്റിയുള്ള ബേസ് സർവീസ് പ്ലാനുണ്ടെങ്കിൽ മാത്രമേ ഉപയോക്താക്കൾക്ക് 195 രൂപ പാക്ക് എന്ന പ്ലാൻ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. ജിയോസിനിമ, ഡിസ്നി+ ഹോട്ട്സ്റ്റാർ എന്നിവയിൽ നിന്നുള്ള ഉള്ളടക്കങ്ങൾ സംയോജിപ്പിച്ചാമ് ‘ജിയോഹോട്ട്‌സ്റ്റാർ’ പുറത്തിറക്കിയത്.
സിനിമകളും തൽസമയ കായിക മത്സരങ്ങളും വെബ്‌സീരീസുകളും എന്നുവേണ്ട ഇരു പ്ലാറ്റ്‌ഫോമുകളിലെയും ഉള്ളടക്കങ്ങളെല്ലാം ഇനിമുതൽ ജിയോഹോട്ട്‌സ്റ്റാർ എന്ന ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ നമുക്ക് കാണാൻ കഴുയുന്നതാണ്. നടന്നുകൊണ്ടിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റും വരാനിരിക്കുന്ന ഐപിഎൽ 2025 ഉം ജിയോഹോട്ട്‌സ്റ്റാർ പ്ലാറ്റ്‌ഫോമിൽ സ്ട്രീം ചെയ്യുന്നുണ്ട്.
ഇതു കൂടാതെ, ജിയോ 49 രൂപയ്ക്ക് ഒരു ക്രിക്കറ്റ് ഓഫർ അൺലിമിറ്റഡ് ഡാറ്റ പായ്ക്കും വാഗ്ദാനം ചെയ്യുന്നുണ്. ഇത് ഒരു ദിവസത്തേക്ക് 25 ജിബി ഡാറ്റയാണ് നൽകുന്നത്. ഇതിനുപുറമെ, 84 ദിവസത്തെ വാലിഡിറ്റിയുള്ള 949 രൂപയുടെ പ്ലാനും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതിൽ പ്രതിദിനം 2 ജിബി അതിവേഗ 4 ജി ഡാറ്റയും പരിധിയില്ലാത്ത 5 ജി ഡാറ്റയും ലഭിക്കും. കൂടാതെ, ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസും ലഭിക്കുന്നതാണ്. 149 രൂപ വിലമതിക്കുന്ന സൗജന്യ ജിയോ ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനാണ് ഈ പ്ലാനിന്റെ പ്രത്യേകത.