5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Women’s Day 2025: അന്താരാഷ്ട്ര വനിതാ ദിനം: സത്രീകൾക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍

Women's Day 2025: ലോകമെമ്പാടും വനിതാ ദിനത്തോടനുബന്ധിച്ച്, നിരവധി പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. പതിവ് തെറ്റിക്കാതെ സ്ത്രീകൾക്ക് ആദരവുമായി ​ഗൂ​ഗിൾ ഡൂഡിലും രം​ഗത്തെത്തി. ​സ്റ്റം (STEM) മേഖലകളിലെ സ്ത്രീകളുടെ സംഭാവനകളെ ആദരിച്ചാണ് ഇത്തവണത്തെ ഡൂഡിൽ.

Women’s Day 2025: അന്താരാഷ്ട്ര വനിതാ ദിനം: സത്രീകൾക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍
google doodle in women's day
nithya
Nithya Vinu | Published: 08 Mar 2025 11:23 AM

ഇന്ന് മാർച്ച് 8, അന്താരാഷ്ട്ര വനിതാ ദിനം. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ പോരാട്ടങ്ങളുടെ ഓർമ്മപ്പെടുത്തലാണ് ഈ ദിനം. മകൾ, സഹോദരി, ഭാര്യ, അമ്മ തുടങ്ങി വ്യത്യസ്ത റോളുകളാണ് ഒരു സ്ത്രീ തന്റെ ജീവിതത്തിൽ വഹിക്കുന്നത്. ഇതിനോടൊപ്പം അവരുടെ പ്രൊഫഷണൽ ജീവിതവും മുന്നോട്ട് കൊണ്ടുപോകുന്നു. ലോകത്തിൽ ഉന്നത പദവികൾ കൈകാര്യം ചെയ്യുന്ന ഒട്ടനവധി സ്ത്രീകളെ കാണാനാകും. എന്നാലും ഇന്നും സമൂഹത്തിലെ പല മേഖലകളിൽ അവർ അവ​ഗണന നേരിട്ടുകൊണ്ടിരിക്കുകയാണ്.

അതിനാൽ, സ്ത്രീകളെയും സ്ത്രീത്വത്തെയും ബഹുമാനിക്കുന്നതിനായി, എല്ലാ വർഷവും മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി ആഘോഷിക്കുന്നു. നമുക്ക് വേണ്ടിയും നമ്മുടെ ജീവിതം മികച്ചതാക്കുന്നതിനും വേണ്ടി സ്ത്രീകൾ ചെയ്യുന്ന എല്ലാത്തിനും അവരെ ആദരിക്കാനും നന്ദി പറയാനുമുള്ള ദിവസമാണിത്. സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ നേട്ടങ്ങൾ ആഘോഷിക്കുന്നതിനാണ് ആ​ഗോള തലത്തിൽ വനിതാ ദിനം ആചരിക്കുന്നത്. ലിംഗസമത്വം ഉറപ്പാക്കുക, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുക, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ദുരുപയോഗവും തടയുക, തുടങ്ങിയ വിഷയങ്ങളിൽ ഈ ദിവസം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ALSO READ: ‘പാർട്ടിയിൽ വനിതാ പ്രാതിനിധ്യം വർധിച്ചു വരുന്നു, ഭാവിയിൽ കേരളത്തിന്‌ വനിതാ മുഖ്യമന്ത്രി വരും’; കെ.കെ ശൈലജ

ലോകമെമ്പാടും വനിതാ ദിനത്തോടനുബന്ധിച്ച്, നിരവധി പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. പതിവ് തെറ്റിക്കാതെ സ്ത്രീകൾക്ക് ആദരവുമായി ​ഗൂ​ഗിൾ ഡൂഡിലും രം​ഗത്തെത്തി. ​സ്റ്റം (STEM) മേഖലകളിലെ സ്ത്രീകളുടെ സംഭാവനകളെ ആദരിച്ചാണ് ഇത്തവണത്തെ ഡൂഡിൽ. പ്രത്യേക ദിവസങ്ങളേയോ ആളുകളെയോ സംഭവങ്ങളേയോ ഓർക്കാൻ ​ഗൂ​ഗുളിന്റെ ലോ​ഗോയിൽ ഡൂഡിൽ ചേർക്കാറുണ്ട്. അത്തരത്തിൽ, ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം (STEM) എന്നീ മേഖലകളിലെ സ്ത്രീകളുടെ സംഭാവനകളുടെ ഓർമ്മപ്പെടുത്തലുമായാണ് ഇത്തവണ ഡൂഡിൽ എത്തിയിരിക്കുന്നത്.

1973-ൽ ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര വനിതാ ദിനം ഔദ്യോഗികമായി അംഗീകരിച്ചതുമുതൽ, വിവിധ മേഖലകളിലെ സ്ത്രീകളുടെ നേട്ടങ്ങൾക്കുള്ള ആദരസൂചകമായി ഈ ദിനം ആചരിക്കാറുണ്ട്. എന്നാലിന്നും ആഗോള തൊഴിൽ ശക്തിയുടെ 29% മാത്രമേ സ്ത്രീകളുള്ളൂ
വെന്നത് വസ്തുതയാണ്. പ്രത്യേകിച്ച് STEM മേഖലകളിൽ ഇപ്പോഴും ലിംഗപരമായ അസന്തുലിതാവസ്ഥ നിലനിൽക്കുന്നു.

“ഞങ്ങളുടെ ഡൂഡിൽ ഉപയോഗിച്ച്, STEM മേഖലകളിലെ ദീർഘവീക്ഷണമുള്ള സ്ത്രീകളെ ഞങ്ങൾ ആദരിക്കുന്നു. ബഹിരാകാശ പര്യവേഷണത്തിൽ വിപ്ലവം സൃഷ്ടിച്ച, പുരാതന കണ്ടെത്തലുകൾ നടത്തിയ, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളുടെ വിപ്ലവകരമായ സംഭാവനകളെ ഡൂഡിൽ കലാസൃഷ്ടി എടുത്തുകാണിക്കുന്നു.

ലിംഗസമത്വത്തിൽ പുരോഗതി ഉണ്ടായിരുന്നിട്ടും, STEM മേഖലകളിലെ ലിം​ഗ വിടവ് നിലനിൽക്കുകയാണ്. എന്നിരുന്നാലും, ഈ മേഖലകളിലേക്ക് പ്രവേശിക്കുന്ന സ്ത്രീകളുടെ എണ്ണം ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് മാറ്റത്തിന്റെ സൂചനയാണ്” എന്നും ​ഗൂ​ഗിൾ പ്രസ്താവനയിൽ പറഞ്ഞു.