Youtube Premium Lite: യൂട്യൂബ് സബ്‍സ്ക്രിപ്ഷൻ വിലക്കുറവിൽ; ‘പ്രീമിയം ലൈറ്റ്’ അവതരിപ്പിച്ച് കമ്പനി
YouTube Premium Lite: യൂട്യൂബ് പ്രീമിയത്തിൻ്റെ നിരക്ക് നൽകാൻ കഴിയാത്ത് ഉപഭോക്താക്കൾക്കായാണ് യൂട്യൂബ് പ്രീമിയം ലൈറ്റ് പ്ലാൻ. നിലവിൽ യൂട്യൂബ് പ്രീമിയത്തിന് 13.99 ഡോളർ (1,200 രൂപ) ആണ് നൽകേണ്ടത്. യുഎസിൽ പ്രതിമാസം 7.99 ഡോളർ (ഏകദേശം 695 രൂപ) നിരക്കിലാണ് യൂട്യൂബ് പ്രീമിയം ലൈറ്റ് പുറത്തിറക്കിയിരിക്കുന്നത്.

വാഷിംഗ്‌ടൺ: ഉപയോക്താകൾക്ക് പുതിയ പ്ലാൻ പുറത്തിറക്കി വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബ്. വിലക്കുറവുള്ള ഒരു സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനാണ് യൂട്യൂബ് പുറത്തിറക്കിയിരിക്കുന്നത്. പുതുതായി പുറത്തിറക്കിയിരിക്കുന്ന ‘യൂട്യൂബ് പ്രീമിയം ലൈറ്റ്’ ന് യൂട്യൂബ് പ്രീമിയം പ്ലാനിൻറെ പകുതി നിരക്ക് മാത്രം നൽകിയാൽ മതിയാകും. യുഎസിൽ മാത്രമാണ് ഈ പ്ലാൻ നിലവിൽ വന്നിരിക്കുന്നത്. വരും ദിവസങ്ങളിൽ മറ്റ് രാജ്യങ്ങളിലേക്ക് കൂടി ഈ സേവനം വ്യാപിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
യൂട്യൂബ് പ്രീമിയത്തിൻ്റെ നിരക്ക് നൽകാൻ കഴിയാത്ത് ഉപഭോക്താക്കൾക്കായാണ് യൂട്യൂബ് പ്രീമിയം ലൈറ്റ് പ്ലാൻ. നിലവിൽ യൂട്യൂബ് പ്രീമിയത്തിന് 13.99 ഡോളർ (1,200 രൂപ) ആണ് നൽകേണ്ടത്. യുഎസിൽ പ്രതിമാസം 7.99 ഡോളർ (ഏകദേശം 695 രൂപ) നിരക്കിലാണ് യൂട്യൂബ് പ്രീമിയം ലൈറ്റ് പുറത്തിറക്കിയിരിക്കുന്നത്. സംഗീത ഉള്ളടക്കം, ഷോർട്ട്സ് എന്നിവയുൾപ്പെടെ മിക്ക വീഡിയോകളും പരസ്യരഹിതമായി ഈ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനിന് കീഴിൽ, ഉപയോക്താക്കൾക്ക് ലഭിക്കും.
തായ്‌ലൻഡ്, ജർമ്മനി, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്ക് വരും ദിവസങ്ങളിൽ പുതിയ യൂട്യൂബ് പ്രീമിയം ലൈറ്റ് സേവനം ലഭ്യമായി തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. തുടർന്ന് ഈ വർഷം തന്നെ കൂടുതൽ രാജ്യങ്ങളിലേക്ക് യൂട്യൂബ് പ്രീമിയം ലൈറ്റ് വ്യാപിപ്പിക്കാനും യൂട്യൂബ് പദ്ധതിയിടുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ ഇത് എപ്പോൾ പുറത്തിറങ്ങും എന്നതിനെ കുറിച്ചുള്ള യൂട്യൂബ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പരസ്യങ്ങളില്ലാതെ യൂട്യൂബിൽ വീഡിയോകൾ കാണാനുള്ള ഏറ്റവും ലാഭകരമായ മാർഗമായിരിക്കും യൂട്യൂബ് പ്രീമിയം ലൈറ്റെന്നാണ് കമ്പനി പറയുന്നത്. എങ്കിലും ചില പരിമിതികളും ഇതോടൊപ്പം നിർദ്ദേശിച്ചിട്ടുണ്ട്. യൂട്യൂബ് പ്രീമിയം ലൈറ്റ് വാങ്ങുന്നവർക്ക് പരസ്യരഹിതമായി സംഗീതം സ്ട്രീം ചെയ്യാൻ കഴിയില്ലെന്നാണ് പരിമിതി. ഓഫ്‌ലൈൻ ഉപയോഗത്തിനായി ഉള്ളടക്കം ഡൗൺലോഡ് ചെയ്യാൻ പ്രീമിയം ലൈറ്റ് പിന്തുണയ്ക്കുന്നില്ല.