Google Drive: ഗൂഗിൾ ഡ്രൈവിലെ വിഡിയോ ഉള്ളടക്കം ഇനി കണ്ടെത്താനെളുപ്പം; പുതിയ അപ്ഡേറ്റ് എത്തുന്നു
Google Drive Video Transcript Feature: വിഡിയോ ട്രാൻസ്ക്രിപ്റ്റ് ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ ഡ്രൈവ്. വിഡിയോയ്ക്കുള്ളിലെ ഉള്ളടക്കം കണ്ടെത്താനുള്ള സൗകര്യമാണ് പുതിയ ഫീച്ചറിലൂടെ ലഭിക്കുക. വിഡിയോ ട്രാൻസ്ക്രിപ്റ്റ്സ് എന്നതാണ് ഫീച്ചറിൻ്റെ പേര്.
ഗൂഗിൾ ഡ്രൈവിലെ വിഡിയോ ഉള്ളടക്കം എളുപ്പത്തിൽ കണ്ടെത്താനുള്ള സൗകര്യമൊരുങ്ങുന്നു. കഴിഞ്ഞ വർഷം അവതരിപ്പിച്ച ഓട്ടോമാറ്റിക് ക്യാപ്ഷൻസ് എന്ന ഫീച്ചറിൻ്റെ അപ്ഡേറ്റാണ് പുതിയ ഫീച്ചർ. വിഡിയോ ട്രാൻസ്ക്രിപ്റ്റ്സ് എന്ന പേരിലാണ് ഫീച്ചർ അവതരിപ്പിക്കപ്പെടുക. വിഡിയോയ്ക്കുള്ളിലെ നിശ്ചിത ഭാഗങ്ങൾ സെർച്ചിലൂടെ കണ്ടെത്താൻ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ. എല്ലാ ഗൂഗിൾ ഡ്രൈവ് ഉപഭോക്താക്കൾക്കും
പുതിയ ഫീച്ചർ ഉപയോഗിച്ച് ക്യാപ്ഷൻ സെർച്ച് ചെയ്ത് അതാത് വിഡിയോകൾ കണ്ടെത്തുന്നതുപോലെ വിഡിയോയ്ക്കുള്ളിലെ ഉള്ളടക്കം സെർച്ച് ചെയ്ത് കണ്ടെത്താനാവും. 2024ൽ ഗൂഗിൾ ഡ്രൈവ് അവതരിപ്പിച്ച ഓട്ടോമാറ്റിക് ക്യാപ്ഷൻസ് എന്ന ഫീച്ചറിൻ്റെ തുടർച്ചയാണ് പുതിയ ഫീച്ചർ. ഓട്ടോമാറ്റിക് ക്യാപ്ഷൻസ് എന്ന ഫീച്ചറിലൂടെ ഡ്രൈവിൽ അപ്ലോഡ് ചെയ്യുന്ന വിഡിയോകൾക്ക് ഓട്ടോമാറ്റിക്കായി തന്നെ ക്യാപ്ഷൻ തയ്യാറാക്കുന്നതായിരുന്നു ഈ ഫീച്ചർ. യൂസറിന് ഈ ഫീച്ചർ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യാം. ഈ ഫീച്ചർ അവതരിപ്പിച്ചപ്പോൾ സ്പീച്ച് റെക്കഗ്നിഷൻ ടെക്നോളജി ഉപയോഗിച്ചാണ് ഓഡിയോ ട്രാൻസ്ക്രൈബ് ചെയ്യുന്നതെന്ന് ഗൂഗിൾ അറിയിച്ചിരുന്നു. ഇംഗ്ലീഷിലെ സംസാരങ്ങൾ സ്വമേധയാ ക്യാപ്ഷൻ ആക്കുകയാണ് രീതി. മറ്റ് ഭാഷകളിലേക്കും ഈ സൗകര്യം വ്യാപിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നെങ്കിലും ഇതുവരെ അത് നടന്നിട്ടില്ല.




വിഡിയോ പ്ലേ ആവുമ്പോൾ ക്യാപ്ഷൻസ് കാണാൻ സാധിക്കുന്നതായിരുന്നു ഓട്ടോമാറ്റിക് ക്യാപ്ഷൻസ് ഫീച്ചർ. ഇതിൽ ട്രാൻസ്ക്രിപ്റ്റുകൾ പ്രത്യേകമായി കാണാൻ കഴിയില്ലായിരുന്നു. ഇതാണ് പുതിയ അപ്ഡേറ്റിൽ കൂട്ടിച്ചേർത്തത്. വിഡിയോ പ്ലേ ആവുമ്പോൾ യൂസർമാർക്ക് ഇതിൻ്റെ ട്രാൻസ്ക്രിപ്റ്റ് വലതുവശത്തെ സൈഡ് പാനലിൽ കാണാനാവും. ടൈം സ്റ്റാമ്പുകൾക്കൊപ്പമാവും ട്രാൻസ്ക്രിപ്റ്റുകൾ കാണിക്കുക. സെർച്ച് ബാറും ഈ സൈഡ് പാനലിലുണ്ട്. ഒന്നുകിൽ ട്രാൻസ്ക്രിപ്റ്റുകൾ പരിശോധിച്ചോ അല്ലെങ്കിൽ സെർച്ച് ബാറിൽ കീവേർഡുകൾ സെർച്ച് ചെയ്തോ കൃത്യമായ ടൈം സ്റ്റാമ്പ് കണ്ടെത്താം. ആ വാചകത്തിൽ ക്ലിക്ക് ചെയ്താൽ വിഡിയോ ആ ടൈം സ്റ്റാമ്പിലെത്തും. ഇതിന് കഴിയണമെങ്കിൽ വിഡിയോ പ്ലേ ചെയ്യേണ്ടതുണ്ട്. ഒപ്പം, വിഡിയോയ്ക്ക് ഓട്ടോമാറ്റിക് ക്യാപ്ഷൻ ഓൺ ചെയ്യുകയും വേണം. വിഡിയോ പ്ലയറിൻ്റെ വലത് താഴെ മൂലയിൽ സിസി ബട്ടൺ ക്ലിക്ക് ചെയ്താൽ ഓട്ടോമാറ്റിക് ക്യാപ്ഷൻ ഓണാവും. സെറ്റിങ്സിൽ ക്ലിക്ക് ചെയ്താൽ ട്രാൻസ്ക്രിപ്റ്റ് ഓപ്ഷൻ കാണാം. ഇതിൽ ക്ലിക്ക് ചെയ്താൽ സൈഡ് പാനൽ തുറക്കും.