AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IIT Madras hyperloop: 30 മിനിറ്റില്‍ 350 കി.മീയോ? അതായത് തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ദൂരം ! ഐഐടി മദ്രാസിന്റെ ഹൈപ്പര്‍ലൂപ്പിനെക്കുറിച്ച് അറിയാം

IIT Madras hyperloop Details: 422 മീറ്റർ നീളമുള്ള ആദ്യ പോഡ് സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ വളരെയധികം മുന്നോട്ട് പോകുമെന്ന് മന്ത്രി. മൂന്നാമത്തെ ഗ്രാന്റായി ഒരു മില്യണ്‍ ഡോളര്‍ കൂടി ഹൈപ്പര്‍ലൂപ്പ് പദ്ധതി വികസിപ്പിക്കുന്നതിന് ഐഐടി മദ്രാസിന് നല്‍കേണ്ട സമയമായെന്ന് കരുതുന്നുവെന്നും മന്ത്രി

IIT Madras hyperloop: 30 മിനിറ്റില്‍ 350 കി.മീയോ? അതായത് തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ദൂരം ! ഐഐടി മദ്രാസിന്റെ ഹൈപ്പര്‍ലൂപ്പിനെക്കുറിച്ച് അറിയാം
ഐഐടി മദ്രാസ് ഹൈപ്പര്‍ലൂപ്പ്‌ Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 25 Feb 2025 21:05 PM

ന്ത്യയിലെ ആദ്യത്തെ ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക് വികസിപ്പിച്ചെടുത്ത് ഐഐടി മദ്രാസ്. റെയില്‍വേ മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് 422 മീറ്റര്‍ നീളമുള്ള ട്രാക്ക് വികസിപ്പിച്ചത്. മണിക്കൂറില്‍ 1000 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന സംവിധാനമാണിത്. സര്‍ക്കാരും അക്കാദമിയും തമ്മിലുള്ള സഹകരണം ഭാവി ഗതാഗതത്തിൽ നവീകരണത്തിന് വഴിയൊരുക്കുന്നുവെന്ന്‌ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു. ഹൈപ്പര്‍ലൂപ്പ് ട്രാക്കിലൂടെ 30 മിനിറ്റിനുള്ളില്‍ 350 കി.മീ സഞ്ചരിക്കാമെന്നാണ് വിലയിരുത്തല്‍. ഏകദേശം തിരുവനന്തപുരം മുതല്‍ പാലക്കാട് അല്ലെങ്കില്‍ കാസര്‍കോട് മുതല്‍ എറണാകുളം വരെയുള്ള ദൂരം വരുമിത്.

422 മീറ്റർ നീളമുള്ള ആദ്യ പോഡ് സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ വളരെയധികം മുന്നോട്ട് പോകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഒരു മില്യണ്‍ ഡോളര്‍ വീതമുള്ള ആദ്യ രണ്ട് ഗ്രാന്റുകള്‍ക്ക് ശേഷം, മൂന്നാമത്തെ ഗ്രാന്റായി ഒരു മില്യണ്‍ ഡോളര്‍ കൂടി ഹൈപ്പര്‍ലൂപ്പ് പദ്ധതി വികസിപ്പിക്കുന്നതിന് ഐഐടി മദ്രാസിന് നല്‍കേണ്ട സമയമായെന്ന് കരുതുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

സാങ്കേതികവിദ്യ സമഗ്രമായി പരിശോധിച്ച് തയ്യാറായിക്കഴിഞ്ഞാൽ ഇന്ത്യൻ റെയിൽവേ ആദ്യത്തെ വാണിജ്യ പദ്ധതി ആരംഭിക്കുമെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. 4,050 കിലോമീറ്റര്‍ ദൂരത്തില്‍ കൊമേഴ്‌സ്യല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന് ഉപയോഗിക്കാന്‍ കഴിയുന്ന മികച്ച സ്ഥലം പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Read Also : Mars: ചൊവ്വ നമ്മള്‍ വിചാരിച്ചയാളല്ല സാര്‍ ! ചുവന്ന ഗ്രഹത്തില്‍ കടലും തീരവുമുണ്ടായിരുന്നു? കണ്ടെത്തല്‍

വാക്വം ട്യൂബുകളിലെ പ്രത്യേക കാപ്സ്യൂളുകൾ വഴി ‘മാക് 1(Mach 1)’ വരെ വേഗതയിൽ സഞ്ചരിക്കാൻ സാധ്യതയുള്ള ട്രെയിനുകളെ ഉൾപ്പെടുത്തുന്നതാണ് ഈ പദ്ധതി. അപകടസാധ്യത ഇല്ലെന്നതും, വിമാനത്തെക്കാള്‍ വേഗതയില്‍ സഞ്ചരിക്കാമെന്നതും, ഏത് കാലാവസ്ഥയിലും അനുയോജ്യമാണെന്നതും, കുറഞ്ഞ വൈദ്യുതി ഉപഭോഗവും ഇതിന്റെ പ്രത്യേകതയാണ്.