AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Instagram Teen Account: മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇനി മാതാപിതാക്കൾക്ക് നിയന്ത്രിക്കാം; കൗമാരക്കാരക്കായി മെറ്റയുടെ ‘ടീൻ അക്കൗണ്ട്’

Instagram Teen Accounts In India: ഇൻസ്റ്റഗ്രാമിൽ കൗമാരക്കാർക്കായി ടീൻ അക്കൗണ്ടെന്ന ആശയം അവതരിപ്പിച്ച് മെറ്റ. ഇന്ത്യയിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ടീൻ അക്കൗണ്ടെന്ന ആശയം. മാതാപിതാക്കൾക്ക് അക്കൗണ്ടിൽ വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാവും.

Instagram Teen Account: മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇനി മാതാപിതാക്കൾക്ക് നിയന്ത്രിക്കാം; കൗമാരക്കാരക്കായി മെറ്റയുടെ ‘ടീൻ അക്കൗണ്ട്’
ഇൻസ്റ്റഗ്രാം ടീൻ അക്കൗണ്ട്Image Credit source: Social Media
abdul-basith
Abdul Basith | Published: 12 Feb 2025 09:39 AM

കൗമാരക്കാർക്കായി ടീൻ അക്കൗണ്ടെന്ന പുതിയ ആശയം അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് മാത്രമായാണ് പുതിയ ഫീച്ചർ. കൗമാരക്കാർക്ക് കൂടുതൽ സുരക്ഷിതമായി സോഷ്യൽ മീഡിയ ഉപയോഗിക്കാനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം. പ്രായപൂർത്തിയാവാത്തവർക്ക് വിവിധ തരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ് ടീൻ അക്കൗണ്ട്. അക്കൗണ്ടിലെ ചില സെറ്റിങ്സിൽ മാറ്റം വരുത്തണമെങ്കിൽ മാതാപിതാക്കളുടെ അനുമതി വേണ്ടതുണ്ട്. ടീൻ അക്കൗണ്ടിൽ മേൽനോട്ട സൗകര്യം ലഭിക്കുന്നതിനൊപ്പം കമൻ്റിൽ നിന്നും മെസേജിൽ നിന്നും ചില വാക്കുകൾ നീക്കം ചെയ്യാനും മാതാപിതാക്കൾക്ക് സാധിക്കും.

ഇൻസ്റ്റഗ്രാം തന്നെയാണ് തങ്ങളുടെ ബ്ലോഗ് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. സ്വാഭാവികമായിത്തന്നെ പ്രൈവറ്റ് ആയുള്ള അക്കൗണ്ടുകളാവും ടീൻ അക്കൗണ്ടുകൾ. 16 വയസിൽ താഴെ പ്രായമുള്ള, നിലവിൽ അക്കൗണ്ടുള്ളവർക്കും 18 വയസിൽ താഴെ പ്രായമുള്ള പുതിയ ഉപഭോക്താക്കൾക്കും ഇനി ഇൻസ്റ്റഗ്രാമിൽ ടീൻ അക്കൗണ്ടാവും ഉണ്ടാവുക. അംഗീകരിക്കപ്പെട്ട ആളുകൾക്ക് മാത്രമേ ഈ അക്കൗണ്ടുകൾ കാണാനും ഇതുമായി ഇടപഴകാനും കഴിയൂ. പ്രൈവറ്റ് അക്കൗണ്ട് ആയതുകൊണ്ട് തന്നെ എല്ലാവർക്കും അക്കൗണ്ടിലെ വിവരങ്ങൾ കാണാനാവില്ല. ഫോളോവേഴ്സുമായി മാത്രമേ ടീൻ അക്കൗണ്ട് ഉടമകൾക്ക് ആശയവിനിമയം നടത്താനാവൂ. ടാഗ്, മെൻഷൻ ഫീച്ചറുകൾക്കും ടീൻ അക്കൗണ്ടിൽ നിയന്ത്രണങ്ങളുണ്ടാവും. കമൻ്റുകളിലൂടെയും മെസേജുകളിലൂടെയുമുള്ള ബുള്ളിയിങും കളിയാക്കലുകളുമൊക്കെ തടയും.

ഇൻസ്റ്റഗ്രാമിലെ എല്ലാ ഉള്ളടക്കങ്ങളും ടീൻ അക്കൗണ്ടുകൾക്ക് കാണാനാവില്ല. സൗന്ദര്യവർധന നടപടിക്രമങ്ങളുടെ ആഡുകൾ എക്സ്പ്ലോർ ടാബിൽ നിന്നും റീലുകളിൽ നിന്നും നീക്കം ചെയ്യും. കായികമായ കയ്യേറ്റ വിഡിയോകളും കാണിക്കില്ല. ഒരു ദിവസം 60 മിനിട്ടാണ് പരമാവധി ടീൻ അക്കൗണ്ടുകൾക്ക് ഉപയോഗിക്കാവുന്ന സമയം. 60 മിനിട്ട് കഴിയുമ്പോൾ എക്സിറ്റ് ആവാൻ ആവശ്യപ്പെടുകയും ചെയ്യും. രാത്രി 10 മുതൽ രാവിലെ ഏഴ് വരെയുള്ള സമയത്ത് സ്ലീപ് മോഡ് ഓട്ടോമാറ്റിക്കായി ആക്റ്റിവേറ്റാവും.

Also Read: Elon Musk vs Sam Altman : കൊമ്പുകോര്‍ത്ത് മസ്‌കും ആള്‍ട്ട്മാനും; പരസ്പരം ‘ചെളി’യെറിഞ്ഞ് വാക്‌പോര്‌; കാരണമെന്ത്?

ടീൻ അക്കൗണ്ട് പരിശോധിക്കാൻ മാതാപിതാക്കൾക്ക് സാധിക്കും. കഴിഞ്ഞ ഏഴ് ദിവസത്തിൽ എത്ര പേരാണ് മെസേജ് ചെയ്തതെന്നടക്കം അക്കൗണ്ടിൽ നിന്ന് അറിയാനാവും. മക്കളുടെ മെസേജിൻ്റെ ഉള്ളടക്കം എന്താണെന്ന് അറിയാൻ മാതാപിതാക്കൾക്ക് കഴിയില്ല. സ്ലീപ് മോഡിലും ഒരു നിശ്ചിതസമയം കഴിഞ്ഞതിന് ശേഷം അക്കൗണ്ട് ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷനും മാതാപിതാക്കൾക്കുണ്ട്. ചിലർ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ടുണ്ടാക്കുമ്പോൾ കൃത്യമായ പ്രായം നൽകാറില്ല. ഇതിനെ തടയാൻ ഐഡി കാർഡുകളടക്കം സമർപ്പിക്കണമെന്ന നിബന്ധന ഏർപ്പെടുത്താനുള്ള ആലോചനയുമുണ്ട്. ഇൻസ്റ്റഗ്രാമിലെ എല്ലാ കൗമാരക്കാരുടെയും അക്കൗണ്ടുകൾ ടീൻ അക്കൗണ്ടുകളാക്കണമെന്നതാണ് പദ്ധതി.