Interstellar Object In Solar System: സൗരയൂഥത്തിലൂടെ പാഞ്ഞുപോകുന്ന വസ്തു; കണ്ടത് ധൂമകേതുവിനെയെന്ന് വിലയിരുത്തൽ

Interstellar Object In Solar System: സൗരയൂഥത്തിന് പുറത്തുനിന്നുള്ള വസ്തുവിനെ കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞർ. സെക്കൻഡിൽ 60 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ധൂമകേതു ആവാം ഇതെന്നാണ് സംശയം.

Interstellar Object In Solar System: സൗരയൂഥത്തിലൂടെ പാഞ്ഞുപോകുന്ന വസ്തു; കണ്ടത് ധൂമകേതുവിനെയെന്ന് വിലയിരുത്തൽ

പ്രതീകാത്മക ചിത്രം

Published: 

05 Jul 2025 | 10:41 AM

സൗരയൂഥത്തിലൂടെ പാഞ്ഞുപോകുന്ന വസ്തുവിനെ കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞർ. കണ്ടത് പറക്കും തളികയാണെന്നാണ് സംശയമുണ്ടായിരുന്നെങ്കിലും സൗരയൂഥത്തിൽ നിന്നുള്ള വസ്തുവിനെയല്ല കണ്ടതെന്നും ധൂമകേതു ആവാമെന്നുമാണ് നിഗമനം. നമ്മുടെ സൗരയൂഥത്തിനകത്ത് കണ്ടെത്തിയ പുറത്തുനിന്നുള്ള മൂന്നാമത്തെ മാത്രം വസ്തുവാണിത്.

ത്രീഐ/അറ്റ്ലസ് എന്ന പേരിലാണ് ഈ വസ്തു ഇപ്പോൾ അറിയപ്പെടുന്നത്. ഇത്തരം വസ്തുക്കൾ കണ്ടെത്താനായി ചിലിയിൽ നാസ സ്ഥാപിച്ച അറ്റ്ലസ് ടെലിസ്കോപ്പിൻ്റെ കാഴ്ചയിൽ ഈ മാസം ഒന്നിനാണ് ത്രീഐ/അറ്റ്ലസ് പതിഞ്ഞത്. ഇതിന് ശേഷം പല ടെലിസ്കോപ്പുകൾ ഉപയോഗിച്ച് ഈ വസ്തുവിനെ മനസ്സിലാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ജൂൺ 14 മുതലാണ് സൗരയൂഥത്തിൽ ധൂമകേതുവിനെ കണ്ടെത്തിയതെന്ന് ജ്യോതിശാസ്ത്രജ്ഞന്മാർ കണ്ടെത്തി.

Also Read: Mircosoft Layoff: മൈക്രോസോഫ്റ്റിൽ കൂട്ടപിരിച്ചുവിടൽ; ജോലി നഷ്ടമാകുന്നത് 9000 പേർക്ക്, കാരണം എഐയോ?

ധൂമകേതുവിൻ്റെ വേഗതയും സഞ്ചാരപാതയും പരിഗണിക്കുമ്പോൾ ഇത് നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള വസ്തുവാണെന്ന് മനസ്സിലാവുമെന്ന് ഇറ്റലിയിലെ ആസ്ട്രോഫിസിസിസ്റ്റായ ജിയാൻലൂക മാസി പറഞ്ഞു. വിർച്വൽ ടെലിസ്കോപ് പ്രൊജക്ടിൻ്റെ സയൻ്റിഫിക് ഡയറക്ടറാണ് മാസി. ധൂമകേതുവിനെപ്പറ്റിയുള്ള പഠനങ്ങളിൽ ജിയാൻലൂക മാസിയും ഉൾപ്പെട്ടിട്ടുണ്ട്.

സെക്കൻഡിൽ 60 കിലോമീറ്റർ വേഗതയിലാണ് ധൂമകേതു സഞ്ചരിക്കുന്നത്. അതായത് മണിക്കൂറിൽ 2,14,364 കിലോമീറ്റർ വേഗത. നമ്മുടെ സൗരയൂഥത്തിലെ വസ്തുക്കൾക്ക് ഇത്ര വേഗതയുണ്ടാവില്ല. ഇതൊക്കെ പരിഗണിക്കുമ്പോൾ സൗരയൂഥത്തിന് പുറത്തുനിന്നുള്ള വസ്തുവാകാനാണ് സാധ്യത. വിഷയത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്നും അധികൃതർ പറഞ്ഞു.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ