iPhone 16e: വിലക്കുറവിൻ്റെ പ്രശ്നം ക്യാമറയിൽ; ഫോട്ടോ എടുക്കുമ്പോൾ ‘ആപ്പിൾ എഫക്റ്റ്’ ഇല്ലെന്ന് വിമർശനം
iPhone 16e Lacks Photographic Features: ഐഫോൺ 16ഇയിൽ ഫോട്ടോഗ്രാഫിക് ഫീച്ചറുകൾ കുറവെന്ന് വിമർശനം. പുതിയ ജനറേഷൻ ഫോട്ടോഗ്രാഫിക് സ്റ്റൈൽ ഐഫോൺ 16ഇ ക്യാമറയിൽ ഇല്ലെന്നാണ് വിമർശനങ്ങൾ.

ഐഫോൺ 16ഇ
വിലകുറഞ്ഞ ഐഫോണിൻ്റെ ക്യാമറ പോരെന്ന് വിമർശനം. ആപ്പിളിൻ്റെ മറ്റ് ഫോണുകളുടേത് പോലെ നല്ല ക്യാമറയല്ല ഐഫോൺ 16ഇയിൽ ഉള്ളത് എന്നാണ് വിമർശനം. ആപ്പിളിൻ്റെ ഡെഡിക്കേറ്റഡ് ക്യാമറ കൺട്രോൾ ബട്ടൺ ഉൾപ്പെടെ പ്രധാനപ്പെട്ട ക്യാമറ ഫീച്ചറുകളും പുതിയ ഫോണിൽ ഇല്ല. 2022ൽ ഇറങ്ങിയ ഐഫോൺ എസ്ഇ തേർഡ് ജനറേഷൻ ഫോണിന് പുതിയ തലമുറയാണ് ഐഫോൺ 16ഇ അഥവാ ഐഫോൺ എസ്ഇ4.
പുതിയ ജനറേഷൻ ഫോട്ടോഗ്രാഫിക് സ്റ്റൈൽ അല്ല ആപ്പിൾ 16ഇയിൽ ഉള്ളതെന്ന് വിമർശനങ്ങളുയർന്നുണ്ട്. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നീ മോഡലുകളിലൊക്കെ പുതിയ ജനറേഷൻ ഫോട്ടോഗ്രാഫിക് സ്റ്റൈൽ ആണ് ഉള്ളത്. ഐഫോൺ 16ഇ ലിസ്റ്റ് ചെയ്തിരിക്കുന്നതിൽ ലേറ്റസ്റ്റ് ജനറേഷൻ എന്നത് ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് പൊതുവായി ഉയരുന്ന വിമർശനങ്ങൾ. പഴയ മോഡലുകളിൽ ഉണ്ടായിരുന്നത് പോലുള്ള ബേസിക് ഫോട്ടോ മോഡുകളാവും ഐഫൊൺ 16ഇയിൽ ഉണ്ടാവുക എന്നും വിവരമുണ്ട്.
ഉപഭോക്താക്കൾക്ക് ടോണും കോൺട്രാസ്റ്റും അടക്കമുള്ളവ മാറ്റാൻ കഴിയുന്നതാണ് ഐഫോൺ ക്യാമറകളിലെ ഫോട്ടോഗ്രാഫിക് സ്റ്റൈൽ. എന്നാൽ, ഇത് പുതിയ ഫോണിലുണ്ടാവില്ല.
Also Read: iPhone 16e: വിലക്കുറവിൽ എ18 ചിപ്പുമായി ഐഫോൺ 16ഇ പുറത്തിറങ്ങി; പ്രത്യേകതകളറിയാം
ഐഫോൺ 16ഇ ഫീച്ചറുകൾ
ആപ്പിൾ എ18 ചിപ്പും ആക്ഷൻ ബട്ടണും സഹിതമാണ് ഐഫോൺ 16ഇ പുറത്തിറങ്ങിയത്. 6.1 ഒഎൽഇഡി സ്ക്രീനാണ് ഫോണിലുള്ളത്. ആപ്പിൾ ഇൻ്റലിജൻസ് സൗകര്യങ്ങൾ ഫോണിൽ ലഭ്യമാവും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. 48 മെഗാപിക്സലിൻ്റെ സിംഗിൾ ക്യാമറ പിൻഭാഗത്തും 12 മെഗാപിക്സലിൻ്റെ ട്രൂഡെപ്ത് ക്യാമറ മുൻഭാഗത്തുമുണ്ട്. ഡ്യുവൻ സിം ആണ് ഫോണിലുള്ളത്. 128 ജിബി, 256 ജിബി, 512 ജിബി ഇൻ്റേണൽ മെമ്മറി വേരിയൻ്റുകളിൽ ഫോൺ ലഭിക്കും. 59,900 രൂപ മുതൽ 89,900 രൂപ വരെയാണ് ഫോണിൻ്റെ വില. ഫെബ്രുവരി 21 മുതൽ ഐഫോൺ 16ഇ പ്രീ ഓർഡർ ചെയ്യാം. 28 മുതലാണ് വില്പന ആരംഭിക്കുക. ഫേസ്ഐഡി, സ്റ്റീരിയോ സ്പീക്കറുകൾ ജിപിഎസ് കണക്റ്റിവിറ്റി തുടങ്ങിയ സൗകര്യങ്ങളും ഫോണിലുണ്ട്. 18 വാട്ടിൻ്റെ വയർഡ് ചാർജിങും 7.5 വയർലസ് ചാർജിങുമാണ് ഫോണിലെ മറ്റ് സൗകര്യങ്ങൾ. വെള്ള, കറുപ്പ് നിറങ്ങളിൽ ഫോൺ ലഭ്യമാവും. ഐഫോൺ എസ്ഇ പരമ്പരയിലെ നാലാം തലമുറയാണ് ഐഫോൺ 16ഇ അഥവാ ഐഫോൺ എസ്ഇ4.