iPhone Price Offers: 25000 രൂപ കുറവിൽ പുത്തൻ ഐഫോൺ മോഡൽ കിട്ടിയാലോ?
കുറഞ്ഞ വെളിച്ചത്തിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കുന്ന ഫോൺ എന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്. ഒപ്പം ആപ്പുകൾ, ഗെയിമിംഗ്, മെഷീൻ ലേണിംഗ് ടാസ്‌ക്കുകൾ എന്നിവ നല്ല പെർഫോമൻസും കാഴ്ച വെക്കാൻ സഹായിക്കുന്ന ഒഎസും
ന്യൂഡൽഹി: സ്മാർട്ട്ഫോൺ ഒന്നും നോക്കേണ്ട ഒരു പ്രീമിയം ഐഫോൺ വാങ്ങുന്ന കാര്യം ആലോചിക്കുന്നുണ്ടെങ്കിൽ പറ്റിയ സമയമാണിത്. ഐഫോൺ 16 പ്ലസിന് വമ്പൻ വിലക്കുറവാണ് ഇപ്പോൾ. ഐഫോൺ ജിയോമാർട്ടിൽ വാങ്ങുമ്പോൾ വിലയിൽ 25,000 രൂപയുടെ കുറവ് നിങ്ങൾക്ക് ലഭിക്കും. 89,900 രൂപയാണ് ഫോണിൻ്റെ നിലവിലെ വില. 25000 രൂപ കുറഞ്ഞാൽ 65,990 രൂപക്ക് ഫോൺ വാങ്ങാം. ബാങ്ക് ക്യാഷ്ബാക്കും എക്സ്ചേഞ്ച് ബോണസും കൂടി നോക്കിയാൽ ഏകദേശം 64,990 രൂപക്ക് നിങ്ങൾ ഫോൺ സ്വന്തമാക്കാം. 128 ജിബി സ്റ്റോറേജ് മോഡലിൻ്റെ വിലയാണ് കുറഞ്ഞത്. ഐഫോൺ 17 സീരീസ് പുറത്തിറങ്ങിയതിന് ശേഷം മറ്റ് മോഡലുകളുടെ വില ആനുപാതികമായി കുറഞ്ഞിട്ടുണ്ട്. നിലവിൽ ആപ്പിൾ സ്റ്റോറിൽ 128 ജിബി സ്റ്റോറേജ് മോഡലിന് 79,900 രൂപയാണ് വില.
എന്തൊക്കെയാണ് ഓഫറുകൾ
1. എസ്‌ബിഐ കോ-ബ്രാൻഡഡ് പ്ലാറ്റിനം ക്രെഡിറ്റ് കാർഡ് കൈവശമുള്ള ഉപഭോക്താക്കൾക്ക് ഇഎംഐ ഇടപാടുകൾക്ക് 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. പരമാവധി 1,000 രൂപ ക്യാഷ് ബാക്കായും ലഭിക്കും. ഇതോടെ വില 64,990 രൂപയായി കുറയും. പഴയ സ്മാർട്ട് ഫോൺ കൂടി ഇതിന് പകരമായി നൽകി മാറ്റി വാങ്ങാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടും ഇതിൽ ലഭിക്കും.
ALSO READ: ഫോൺ വാങ്ങിക്കാൻ വരട്ടെ! നവംബറിൽ എത്തുന്ന ചില മോഡലുകൾ ഇതാ
ഐഫോൺ 16 പ്ലസ് എവിടെ നിന്ന് വാങ്ങാം?
ജിയോമാർട്ട് വെബ്‌സൈറ്റിലും ആപ്പിലും ഈ ഡീൽ ലഭ്യമാണ്. ഇന്ത്യ മുഴുവൻ ഇത് ലഭ്യമാണ്. സ്റ്റോക്കുകളും പരിമിതമായിരിക്കും.
സ്പെസിഫിക്കേഷനുകൾ
6.7-ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്പ്ലേയാണ് ഫോണിനുള്ളത്. സെറാമിക് ഷീൽഡ് ഫ്രണ്ട് പ്രൊട്ടക്ഷനും ആപ്പിളിൻ്റെ എഐ സപ്പോർട്ടും ഫോണിലുണ്ട്. പൊടി/വെള്ളം എന്നിവ പ്രതിരോധിക്കുന്ന IP68 അലുമിനിയം ഫ്രെയിം. OIS ഉള്ള 48MP മെയിൻ ഫ്യൂഷൻ ക്യാമറ, 12MP അൾട്രാ-വൈഡ് ക്യാമറ, 2x ഒപ്റ്റിക്കൽ-ക്വാളിറ്റി ടെലിഫോട്ടോ സൂം എന്നിവയും ഫോണിൻ്റെ പ്രത്യേകതയാണ്.
കുറഞ്ഞ വെളിച്ചത്തിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കുന്ന ഫോൺ എന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്. ഒപ്പം ആപ്പുകൾ, ഗെയിമിംഗ്, മെഷീൻ ലേണിംഗ് ടാസ്‌ക്കുകൾ എന്നിവ നല്ല പെർഫോമൻസും കാഴ്ച വെക്കാൻ സഹായിക്കുന്ന ഒഎസും ഇതിനുണ്ട് . 27 മണിക്കൂർ വരെ വീഡിയോ പ്ലേബാക്കും ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ഫോണിൽ ലഭിക്കും. 128GB, 256GB, 512GB സ്റ്റോറേജ് വേരിയൻ്റുകളാണ് ഐഫോൺ 16-നുള്ളത്. കറുപ്പ്, വെള്ള, പിങ്ക്, ടീൽ, അൾട്രാമറൈൻ തുടങ്ങിയ നിറങ്ങളിലും ഫോൺ ലഭ്യമാണ്.