AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ISRO LVM 3 Launch: രാജ്യത്തിന് അഭിമാനമായി എല്‍വിഎം3; സിഎംഎസ് 03 ഉപഗ്രഹ വിക്ഷേപണം വിജയം

CMS-03 Satellite Launch: ഇന്ത്യയില്‍ നിന്നും ജിയോസിംക്രണസ് ഓര്‍ബിറ്റിലേക്ക് അയക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹം കൂടിയാണിത്. ജിസാറ്റ് 7 ആര്‍ എന്നായിരുന്നു ഉപഗ്രഹത്തിനായി നേരത്തെ തീരുമാനിച്ചിരുന്നത്. പിന്നീട് സിഎംഎസ് 3 എന്നാക്കുകയായിരുന്നു.

ISRO LVM 3 Launch: രാജ്യത്തിന് അഭിമാനമായി എല്‍വിഎം3; സിഎംഎസ് 03 ഉപഗ്രഹ വിക്ഷേപണം വിജയം
ഉപഗ്രഹം വിക്ഷേപിക്കുന്നു Image Credit source: PTI
Shiji M K
Shiji M K | Updated On: 02 Nov 2025 | 06:46 PM

ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ രംഗത്തിന് പുത്തന്‍ നാഴികക്കല്ലായി ഏറ്റവും ഭാരമേറിയ റോക്കറ്റ് വിക്ഷേപിച്ച് ഐഎസ്ആര്‍ഒ. 4,410 കിലോഗ്രാം ഭാരമുള്ള സിഎംഎസ് 03 ഉപഗ്രഹം വൈകീട്ട് 5.26നാണ് വിക്ഷേപിച്ചത്. ഇന്ത്യന്‍ നാവിക സേനയ്ക്കായി ആശയവിനിമയത്തിനായി രൂപകല്‍പ്പന ചെയ്തതാണ് ഉപഗ്രഹം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം.

എല്‍എംവി 3 എം 5 റോക്കറ്റിന്റെ അഞ്ചാമത് വിക്ഷേപണമാണ് നടന്നത്. എല്‍വിഎം 3 റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രം ഭ്രമണപഥത്തിലെത്തിയത്. നാവികസേനയുടെ കപ്പലുകള്‍, അന്തര്‍വാഹിനികള്‍, വിമാനങ്ങള്‍ കരയിലെ കമാന്‍ഡ് സെന്ററുകള്‍ എന്നിവ തമ്മില്‍ തത്സമയം സുരക്ഷിമായ ആശയവിനിമയം സാധ്യമാക്കാന്‍ ഉപഗ്രഹം സഹായിക്കും.

ചന്ദ്രയാന്‍ വിക്ഷേപണത്തിന് ശേഷം ഇതാദ്യമായാണ് എല്‍വിഎം 3 ദൗത്യം സംഭവിക്കുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐഎസ്ആര്‍ഒയുടെ കരുത്തനായ റോക്കറ്റിന്റെ തിരിച്ചുവരവ് കൂടിയാണിത്. ഇന്ത്യയില്‍ നിന്നും ജിയോസിംക്രണസ് ഓര്‍ബിറ്റിലേക്ക് അയക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹം കൂടിയാണിത്. ജിസാറ്റ് 7 ആര്‍ എന്നായിരുന്നു ഉപഗ്രഹത്തിനായി നേരത്തെ തീരുമാനിച്ചിരുന്നത്. പിന്നീട് സിഎംഎസ് 3 എന്നാക്കുകയായിരുന്നു.

Also Read: LVM3-M5 Launch: എൽവിഎം3 എം5 വിക്ഷേപണം ഇന്ന്; വഹിക്കുന്നത് നിർണായക വാർത്താ വിനിമയ ഉപഗ്രഹം

1,589 രൂപ ചെലവിട്ടാണ് ഉപഗ്രഹം നിര്‍മ്മിച്ചത്. 2019ലാണ് നാവികസേനയും ഐഎസ്ആര്‍ഒയും തമ്മില്‍ ഉപഗ്രഹം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് കരാറിലേര്‍പ്പെട്ടത്. മിഷന്‍ ഡയറക്ടര്‍ മലയാളിയായ വിക്ടര്‍ ജോസഫ് ആണ്.