Upcoming Smartphone Launches : ഫോണുകൾ വാങ്ങാൻ വരട്ടെ! നാളെ പിക്സിൽ മുതൽ ലാവ വരെ ലോഞ്ച് ചെയ്യുന്നുണ്ട്
Google Pixel 10, Realme P4 5G, Lava Play Ultra 5G Launch : ഗുഗിളിൻ്റെ ഏറ്റവും പുതിയ പതിപ്പായ പിക്സൽ 10, ഗെയിമിങ് മേഖലയെ ലക്ഷ്യം വെച്ചുകൊണ്ട് ലാവയുടെ പ്ലേ അൾട്ര പിന്നെ ചൈനീസ് ബ്രാൻഡായ റിയൽമീ പി4 ആണ് നാളെ ലോഞ്ച് ചെയ്യുന്നത്.

Realme P4 ,Lava Play Ultra, Pixel 10
ഓണം അടുത്തതോടെ പുതിയ ഫോണുകൾ വാങ്ങിക്കാനുള്ള പദ്ധതിയുണ്ടോ? എങ്കിൽ ഒന്ന് വെയ്റ്റു ചെയ്യൂ, നാളെ ഓഗസ്റ്റ് 20 തീയതി പുതിയ മൂന്ന് ഫോണുകൾ ലോഞ്ച് ചെയ്യുന്നുണ്ട്. പ്രീമിയം ബ്രാൻഡ് മുതൽ ബജറ്റ് ബ്രാൻഡിലുള്ള ഫോണുകളുടെ ലോഞ്ചാ നാളെ നടക്കുക. ടെക് ഭീമനായ ഗൂഗിളിൻ്റെ പിക്സൽ 10, റിയൽ മീ പി4, ലാവ പ്ലേ അൾട്രാ 5ജി എന്നീ ഫോണുകളാണ് നാളെ ലോഞ്ച് ചെയ്യാൻ പോകുന്നത്. ഇതിന് പുറമെ ഓഗസ്റ്റ് 19-ാം തീയതി റെഡ്മി തങ്ങളുടെ റെഡ്മി 15 5ജി മോഡലും ഇന്ന് ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഈ ലോഞ്ച് ചെയ്യാൻ പോകുന്ന ഫോണുകളുടെ ഫീച്ചറും ഏകദേശം വിലയും എത്രയാണെന്ന് പരിശോധിക്കാം
ഗൂഗിൾ പിക്സൽ 10
നാളെ ലോഞ്ച് ചെയ്യാൻ പോകുന്ന ഫോണുകളിൽ ഏറ്റവും പ്രീമിയം സ്മാർട്ട് ഫോൺ ആണ് ഗുഗിൾ പിക്സിൽ 10. റിപ്പോർട്ടുകൾ പ്രകാരം 6.8 ഇഞ്ച് നീളമുള്ള എടിപിഒ അമോൾഡ് സ്ക്രീനാണ് പിക്സിൽ 10 ഉള്ളത്. 120 ഹെർട്സ് റിഫ്രെഷ് റേറ്റും 3000 നിറ്റ്സാണ് ബ്രൈറ്റ്നെസ്. ടെൻസോർ ജി5 എസ്ഒസിയു ടൈറ്റാൻ എം2 സെക്യൂരിറ്റി ചിപ്പാണ് ഫോണിനുള്ളത്. 16 ജിബി റാമും ഒരു ടിബി വരെയാകും ഇൻ്റേണൽ മെമറിയും. ക്യാമറ 50 എംപി മെയിൻ ക്യാമറയും 48 എംപി അൾട്ര വൈഡ് ആംഗിൾ ലെൻസും 48 എംപി ടെലിഫോട്ടോ ലെൻസ് ഉൾപ്പെടുന്ന ട്രിപ്പൾ ക്യാമറയാണ് പ്രധാന ആകർഷണം. 42 എംപി സെൽഫി ക്യാമറയും ലഭ്യമാകും. 39 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5,200 എംഎച്ചായിരിക്കും ബാറ്ററി ബാക്കപ്പ്. ഫോണിൻ്റെ വില ഏകദേശം 1.25 ലക്ഷം രൂപയായിരിക്കും
റിയൽ പി4
നാളെ ലോഞ്ച് ചെയ്യുന്ന മറ്റൊരു ഫോണാണ് റിയൽമീ പി4. റിയൽമീ പി3യുടെ പുതിയ പതിപ്പായിട്ടാണ് ഫോൺ എത്തുക. ബജറ്റ് ഫോൺ വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാകും റിയൽമീ പി4. മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്ര 5ജി ചിപ്പ്സെറ്റിനൊപ്പം പിക്സൽവർക്ക്സ് ചിപ്പും ഫോണിൻ്റെ പ്രവർത്തനത്തെ കൂടുതൽ മികവുറ്റതാക്കും. 6.77 ഇഞ്ച് നീളത്തിലുള്ള ഫോണിന് അമോൾഡ് ഡിസ്പ്ലെയാണുള്ളത്. 80 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന ഫോണിൻ്റെ ബാറ്ററി ബാക്കപ്പ് 7.000 എംഎഎച്ചാണ്. 50 എംപി പ്രൈമറി ക്യാമറയും എട്ട് എംപി അൾട്ര വൈഡ് ക്യമാറയുമാണ് ഫോണിനുള്ളത്. സെൽഫി ക്യമാറ 16 എം.പിയാണ്. ഇന്ത്യയിൽ ഈ ഫോൺ വിപണയിൽ എത്തുന്നത് 17,499 രൂപയ്ക്കാണെന്ന് റിയൽമീയുടെ ചീഫ് മാർക്കറ്റിങ് ഓഫീസർ ഫ്രാൻസിസ് വോങ് എക്സിലൂടെ അറിയിച്ചു.
ALSO READ : I Phone Tips: ഐഫോൺ കേടാകും, ഈ സൂചന 90% പേർക്കും ഇത് മനസ്സിലാകില്ല
ലാവ പ്ലേ അൾട്ര 5ജി
ബജറ്റിൽ ഒരു ഗെയിമിങ് ഫോൺ ആണ് നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നതെങ്കിൽ ലാവയുടെ പേ അൾട്ര മികച്ച ഒരു ഓപ്ഷനാണ്. മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രൊസെസറിനൊപ്പം ഗെയിമിങ്ങിനായി ഹെപ്പെർ എഞ്ചിൻ ഗെയിമിങ് ഒപ്റ്റിമൈസേഷനുമുണ്ടാകും. 6.67 ഇഞ്ച് നീളമുള്ള ഫോൺ ഫുൾ എച്ചഡി പ്ലസ് അമോൾഡ് സ്ക്രീനാണുള്ളത്. . 120 ഹെർട്സ് റിഫ്രെഷ് റേറ്റുള്ള ഫോണിന് 1000 നിറ്റ്സ് ബ്രൈറ്റ്നെസ് ലഭിക്കും. 64 എംപി എഐ മെട്രിക്സ ക്യാമറയാണ് ഫോണിനുള്ളത്. സെൽഫി ക്യാമറ 13 എംപിയാണുള്ളത്. 33 വാട്ട് ഫാസ്റ്റ് ചാർജിങ്ങുള്ള 5,000 എംഎഎച്ചാണ് ബാറ്ററി ബാക്കപ്പ്. 15,000 മുതൽ 20,000 രൂപ വരെയാകും ഫോണിൻ്റെ വില.
റെഡ്മി 15
ഇന്ന് ഓഗസ്റ്റ് 19-ാം തീയതി ലോഞ്ച് ചെയ്ത് ബജറ്റിൽ ഒതുങ്ങുന്ന ഫീച്ചർ ഫോണാണ് റെഡ്മി 15 5ജി. 33 വാട്ട് ഫാസ്റ്റ് ചാർജ് ചാർജിങ്ങുള്ള 7,000 എംഎഎച്ച് സിലിക്കൺ കാർബൺ ബാറ്ററിയാണ് റെഡ്മി 15നുള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 6എസ് ജെൻ 3 ചിപ്പ്സെറ്റാണ് ഫോണിനുള്ളത്. 144 ഹെർട്സ് ഡിസ്പ്ലയും 6.9 ഇഞ്ച് നീളമുള്ള ഫുൾ എച്ച്ഡി പ്ലസ് സ്ക്രീനുമാണുള്ളത്. 50 എം.പിയുള്ള ഡ്യൂവൽ ക്യമാറ സിസ്റ്റമാണ് ഫോണിനുള്ളത്. എട്ട് എം.പിയാണ് സെൽഫി ക്യാമറ