OnePlus 13s: കാത്തിരുന്ന വണ്‍പ്ലസ് 13എസ് അടുത്താഴ്ചയെത്തും; ഇന്ത്യയിലെ വില എത്രയെന്നറിയാമോ?
OnePlus 13s India price: 2025 ജൂൺ 5 നാണ് വൺപ്ലസ് 13s ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. അതിന് മുന്നോടിയായി ഫോണിന്റെ പ്രധാന സവിശേഷതകളും വിലയും എത്രയെന്ന് നോക്കിയാലോ...

വൺപ്ലസ് 13s അടുത്ത ആഴ്ച ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും. കഴിഞ്ഞ മാസം ചൈനയിൽ ഇറങ്ങിയ വൺപ്ലസ് 13T യുടെ റീബ്രാൻഡഡ് പതിപ്പായാണ് ഫോൺ പുറത്തിറങ്ങുക. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ഫോണിന്റെ പ്രധാന സവിശേഷതകളും വിലയും എത്രയെന്ന് നോക്കിയാലോ?
2025 ജൂൺ 5 നാണ് വൺപ്ലസ് 13s ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. ഇന്ത്യയിലെ വൺപ്ലസ് 13s വില 55,000 രൂപയിൽ താഴെയായിരിക്കും എന്നാണ് റിപ്പോർട്ട്.
നിലവിൽ, വൺപ്ലസ് 13s-ന്റെ റാമും സ്റ്റോറേജ് കോൺഫിഗറേഷനുകളും കമ്പനി സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും ലോഞ്ച് ചെയ്തതിന് ശേഷം ആമസോൺ ഇന്ത്യ വഴി ഫോൺ ലഭ്യമാകും.
വൺപ്ലസ് 13s-ന് 6.32 ഇഞ്ച് LTPO OLED സ്‌ക്രീൻ ഉണ്ടായിരിക്കും. ഓൺ-ഡിവൈസ് പ്രോസസ്സിംഗും ചില AI ഫീച്ചറുകളും ഉണ്ടാകും. കൂടാതെ, 32 മെഗാപിക്സൽ ശേഷിയുള്ള ഉയർന്ന റെസല്യൂഷനുള്ള സെൽഫി ക്യാമറ ഹാൻഡ്‌സെറ്റിൽ ഉൾപ്പെടുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബ്ലാക്ക് വെൽവെറ്റ്, പിങ്ക് സാറ്റിൻ, പച്ച നിറങ്ങളിലായിരിക്കും ഫോൺ എത്തുകയെന്നാണ് ഇതുവരെയുള്ള വിവരങ്ങളിൽ നിന്ന് അറിയാൻ സാധിക്കുന്നത്.
കൂടാതെ വൺപ്ലസ് 13sന് പുതുതായി അവതരിപ്പിച്ച പ്ലസ് കീ ഉപയോഗിച്ച് ഉപയോക്താക്കളെ അവരുടെ AI സ്യൂട്ട് നിയന്ത്രിക്കാൻ അനുവദിക്കും. ആപ്പിളിന്റെ ആക്ഷൻ ബട്ടണിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഈ കീ റീപ്രോഗ്രാം ചെയ്യാവുന്ന പ്രവർത്തനം വാഗ്ദാനം ചെയ്യുന്നു. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് SoC യ്‌ക്കൊപ്പം ഒരു വൈ-ഫൈ കണക്റ്റിവിറ്റി ചിപ്പും ഈ ഉപകരണത്തിൽ ഉണ്ടായിരിക്കും. വൺപ്ലസ് 13 എസിൽ മെയിൻ ക്യാമറയും ടെലിഫോട്ടോ ഷൂട്ടറും ഉൾപ്പെടെ രണ്ട് 50 എംപി പിൻ ക്യാമറകളും ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. മാത്രമല്ല, 80W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,000 mAh-ൽ കൂടുതൽ ബാറ്ററിയും ഉണ്ടായിരിക്കും.