AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Realme GT 6T: വില കണ്ട് ഞെട്ടേണ്ടി വരുമോ? റിയൽമി ജിടി 6 ടിയുടെ ഫീച്ചറുകൾ എന്തൊക്കെ?

നേരത്തെ ലോഞ്ച് ചെയ്ത നിയോ 6 എസ് ഇയുടെ റീ ബ്രാൻഡഡ് വേർഷനായിരിക്കും ഇതെന്നാണ് സൂചന. കിടിലൻ ഫീച്ചറുകളാണ് പ്രതീക്ഷിക്കുന്നത്

Realme GT 6T: വില കണ്ട് ഞെട്ടേണ്ടി വരുമോ? റിയൽമി ജിടി 6 ടിയുടെ ഫീച്ചറുകൾ എന്തൊക്കെ?
Realme GT 6T
arun-nair
Arun Nair | Published: 22 May 2024 09:29 AM

റിയൽമി ജിടി സീരിസിലെ കിടിലൻ ഫോണിൻറെ ലോഞ്ചിന് കാത്തിരിക്കുകയാണ് സ്മാർട്ട്ഫോൺ പ്രേമികൾ. നേരത്തെ ചൈനയിൽ ലോഞ്ച് ചെയ്ത റിയൽമി നിയോ 6 എസ് ഇയുടെ റീ ബ്രാൻഡഡ് വേർഷനാണ് റിയൽമി ജിടി 6 ടി എന്ന് 91 മൊബൈൽസിൻറെ വെബ്സൈററിൽ പറയുന്നു.

ഏകദേശം 2 വർഷം മുൻപാണ് നിയോ ലോഞ്ച് ചെയ്തത്. 1.5K റെസല്യൂഷനോടുകൂടിയ 6.78-ഇഞ്ച് LTPO AMOLED പാനൽ ഡിസ്പ്ലേയായിരിക്കും ഫോണിനുണ്ടാവുക. കോർണിംഗ് ഗൊറില്ലാ ഗ്ലാസ് വിക്ടസ്-2 ആയിരിക്കും ഇതിനൊപ്പം ഉണ്ടാവുക എന്നാണ് നിലവിലെ സൂചനകൾ.

Qualcomm Snapdragon 7+ Gen 3 SoCൻറെ പവറിൽ എത്തുന്ന ഫോണിൽ 12 ജിബി റാമും, കുറഞ്ഞത് 128 ജിബി സ്റ്റോറേജും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ചതും വേഗതയേറിയതുമായ സ്റ്റോറേജ് ഓപ്ഷനായിരിക്കും ഇതിലുണ്ടാവുക എന്നാണ് സൂചന. ഇനി ക്യാമറ നോക്കിയാൽ 50MP സോണി IMX882 പ്രൈമറി സെൻസറും 8MP അൾട്രാവൈഡ് ലെൻസും ഫീച്ചർ ചെയ്യുന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാകാം ഇതിലെന്നാണ് സൂചന.

മുൻവശത്ത് 32 എംപി സോണി IMX615 സ്‌നാപ്പറും (ഫ്രണ്ട് ക്യാമറ) ഉണ്ടായിരിക്കും എന്നാണ് വിവരം. 120W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,500mAh ബാറ്ററിയായിരിക്കും ജിടിയിലും എത്തുക എന്ന് പ്രതീക്ഷിക്കാം. സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസറും ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും, ഐപി65 റേറ്റിംഗ്, വൈഫൈ 6, ബ്ലൂടൂത്ത് 5.3, എൻഎഫ്‌സി, എക്സ്-ആക്സിസ് ലീനിയർ വൈബ്രേറ്റർ മോട്ടോർ എന്നിവയും ഫോണിൽ ഉണ്ടാവാം. ഡിസൈൻ നോക്കിയാൽ മുൻവശത്ത് നേർത്ത ബെസലുകളുള്ള ഒരു ഫ്ലാറ്റ് ഡിസ്‌പ്ലേയും മുകളിൽ മധ്യഭാഗത്ത് ഒരു സെൽഫി പഞ്ച്-ഹോൾ കട്ട്ഔട്ടുമുണ്ട്.

വലതുവശത്ത് പവർ ബട്ടണും വോളിയം റോക്കറുകളും ഉണ്ട്. ചാർജിംഗിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട്, സ്പീക്കർ ഗ്രില്ലുകൾ, താഴെ മൈക്രോഫോൺ എന്നിവയുണ്ട്. ബാക്ക് പാനലിൽ താഴെ ഇടതുവശത്ത് Realme ബ്രാൻഡിംഗും മുകളിൽ ഇടതുവശത്ത് ഡ്യുവൽ ക്യാമറ സജ്ജീകരണവുമുണ്ട്. ഇതിനൊപ്പം വൃത്താകൃതിയിലുള്ള മൊഡ്യൂളിൽ ഒരു ഡ്യുവൽ ഫ്ലാഷ് സെറ്റപ്പും ഉണ്ട്.

വില

20000-നും 31000-നും ഇടയിലുള്ള വിലയായിരിക്കും ഫോണിന് വിൽപ്പന വിലയായി എത്തുക എന്നാണ് സൂചന. അതു കൊണ്ട് തന്നെ വിവിധ വെബ്സൈറ്റുകളിൽ വിലയിലും മാറ്റം കണ്ടേക്കാം. സ്മാർട്ട് പിക്സ് എന്ന വെബ്സൈറ്റ് നൽകിയ വിവരങ്ങൾ പ്രകാരം 8 ജിബി വേരിയൻറിന് 29,999 രൂപ മുതൽ 31,999 രൂപ വരെയാണ് വില. 12 ജിബി വേരിയൻറിനാകട്ടെ 33,999 രൂപയാണ് വില. ഇത് ലോഞ്ചിന് മുൻപുള്ള വിലയാണ്. ഇതിൽ മാറ്റം വന്നേക്കാം.