Samsung Galaxy F55 5G : സാംസങ് ഗ്യാലക്സി F55 5G ഇന്ത്യയിൽ അവതരിപ്പിക്കുക മെയ് 27ന്; എത്രയാകും ഫോണിൻ്റെ വില?
Samsung Galaxy F55 5G Price And Full Specs : സാംസങ് ഗ്യാലക്സി എഫ്55 കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നായിരുന്നു കമ്പനി ആദ്യം ആറിയിച്ചത്. തുടർന്ന് മെയ് 27ലേക്ക് മാറ്റുകയായിരുന്നു

Samsung Galaxy F55 (Image Courtesy Samsung India X)
ദക്ഷിണ കൊറിയൻ ടെക് ബ്രാൻഡായ സാംസങ്ങിൻ്റെ ഏറ്റവും പുതിയ മിഡ് റേഞ്ച് സ്മാർട്ട്ഫോൺ ഗ്യാലക്സി എഫ്55 5ജിയുടെ പുതിയ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. ഗ്യാലക്സി എഫ്55 5ജി മെയ് 27ന് സാംസങ് ഇന്ത്യയിൽ അവതരിപ്പിക്കും. മികച്ച ക്യാമറയും പുതിയ ചിപ്പ്സെറ്റുമായി കറുപ്പ്, ഓറഞ്ച് നിറത്തിലുള്ള വീഗൻ ലെതെർ ഡിസൈനാണ് ഗ്യാലക്സി എഫ്55ൻ്റെ ഏറ്റവും വലിയ പ്രത്യേകതയായി കാണുന്നത്. 6000 എംഎഎച്ച് ആയിരിക്കും ഫോണിൻ്റെ ബാറ്ററി ബാക്ക്അപ്പ്.
ഗ്യാലക്സി എഫ്55 5ജിയുടെ വില
സാംസങ് ഈ വർഷം അവതരിപ്പിച്ച് മറ്റൊരു മോഡലായ എം55 അത്രയും വില വരില്ലയെന്നാണ് കരുതന്നത്. റിപ്പോർട്ടുകൾ പ്രകാരം ഫോൺ 30,000 രൂപയിൽ താഴെയായിട്ടാകും ഇന്ത്യയിൽ വിൽക്കുക. 12 ജിബി റാമും 256ജിബി സ്റ്റോറേജുള്ള ഫോണിനാകും ഈ വില ഏർപ്പെടുത്തുക. മെയ് 27ന് ഫോൺ അവതരിപ്പിച്ചതിന് ശേഷം പിന്നീട് ഫ്ലിപ്പ്കാർട്ടിലൂടെ വിൽപന നടത്തും.
ഗ്യാലക്സി എഫ്55 5ജി സവിശേഷതകൾ
കഴിഞ്ഞ വർഷം അവതരിപ്പിച്ച് എഫ്54ൻ്റെ അപഡേറ്റഡ് പതിപ്പാകും എഫ്55ൽ ഉൾപ്പെടുത്താൻ സാധ്യത. കറുപ്പ്, ഓറഞ്ച് നിറങ്ങലാണ് ഫോൺ അവതരിപ്പിക്കുന്നത്. 6.7 ഇഞ്ച് സൂപ്പർ അമോൾഡ് എൽഇഡി ഫുൾഎച്ച്ഡി പ്ലസ് ഡിസ്പ്ലെയാണ് ഫോണിനുണ്ടാകുക. 120 ഹെർട്ട്സ് റിഫ്രെഷ് റേറ്റ് ഫോൺ സുഗമമായി ഉപയോഗിക്കാൻ സാധിക്കും.
ALSO READ : iQOO Z9X 5G: അതി കിടിലൻ ഫീച്ചർ, കയ്യിലൊതുങ്ങുന്ന വില; ഇത് വേറെ ലെവൽ ഫോൺ
സാംസങ് തങ്ങളുടെ പരസ്യം വഴി പുറത്തവിട്ട ഫോണിൻ്റെ ഏറ്റവും ശ്രദ്ധേയമായ സംവിശേഷത ട്രിപ്പിൽ റിയർ-വ്യൂ ക്യാമറയാണ് എഫ്55നുള്ളത്. 50 എംപി പ്രധാന ക്യാമറയ്ക്കൊപ്പം എട്ട് എംപി അൾട്ര വൈഡ് ലെൻസും രണ്ട് എംപി മാക്രോ സെൻസറുമായി ട്രിപ്പിൾ റിയർ വ്യൂ ക്യാമറയാണ് ഫോണിനുണ്ടാകുക. കൂടാതെ ക്യാമറയ്ക്ക് ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ സംവിധാനമുണ്ട്. ഫ്രണ്ട് ക്യാമറയും 50 എംപിയാണ്. രണ്ട് ക്യാമറയിലും 4കെ ക്വാളിറ്റിയിൽ വീഡിയോ ചിത്രീകരിക്കാൻ സാധിക്കും.
ക്വാൽക്കോം ചിപ്പ്സെറ്റാണ് ഇത്തവണ ഫോണിൽ ഉൾപ്പെടുത്തുക. അഡ്രെനോ ജിപിയുവിനൊപ്പം സ്നാപ്പ്ഗ്രാൺ 7 ജെൻ 1 ചിപ്പ്സെറ്റാകും ഫോണിൽ ഉൾപ്പെടുത്താൻ സാധ്യത. 12 ജിബി റാം ഫോണിൻ്റെ സ്റ്റോറേജ് 256 ജിബിയാണ്. കൂടാതെ ഫോണിൽ മെമറി കാർഡ് സ്ലോട്ടും ഉണ്ടാകും. 45വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 6,000 എംഎഎച്ച് ബാറ്ററിയാകും ഫോണിന് ഉണ്ടാകുക