AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Samsung Trifold Smartphone: മൂന്നായി മടക്കാവുന്ന സ്മാർട്ട്ഫോണുമായി സാംസങ്; ഈ വർഷം തന്നെ പുറത്തിറങ്ങിയേക്കും

Samsung Trifold Smartphone: മൂന്നായി മടക്കാവുന്ന ഫോണുമായി സാംസങ് എത്തുന്നു. മറ്റ് ഫോൾഡബിൾ ഫോണുകൾക്കൊപ്പം അടുത്ത മാസം തന്നെ ഫോൺ പുറത്തിറങ്ങും.

Samsung Trifold Smartphone: മൂന്നായി മടക്കാവുന്ന സ്മാർട്ട്ഫോണുമായി സാംസങ്; ഈ വർഷം തന്നെ പുറത്തിറങ്ങിയേക്കും
ആംസങ് ട്രൈഫോൾഡ് ഫോൺImage Credit source: Social Media
abdul-basith
Abdul Basith | Published: 29 Jun 2025 10:21 AM

മൂന്നായി മടക്കാവുന്ന സ്മാർട്ട്ഫോണുമായി സാംസങ്. സാംസങ് ഗ്യാലക്സി സെഡ് ഫോൾഡ്, സാംസങ് ഗ്യാലക്സി സെഡ് ഫ്ലിപ് ഫോണുകൾക്കൊപ്പം ഈ ഫോണും അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടിൽ. ഈ വർഷം ഒക്ടോബറിൽ ഫോൺ പുറത്തിറങ്ങുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സാംസങിൻ്റെ അടുത്ത ഫോൾഡബിൾ ഫോൺ ജൂലായ് 9നാണ് അവതരിപ്പിക്കുക. ഈ ഗ്യാലക്സി അൺപാക്ക്ഡ് ഇവൻ്റിലാവും ട്രൈഫോൾഡ് സ്മാർട്ട്ഫോണും അവതരിപ്പിക്കുക.

സാംസങ് ജി ഫോൾഡ് എന്ന പേരിലാവും ഫോൺ പുറത്തിറങ്ങുക എന്നാണ് വിവരം. സാംസങ് ഗ്യാലക്സി സെഡ് ഫോൾഡ് 7, സാംസങ് ഗ്യാലക്സി സെഡ് ഫ്ലിപ് 7 എന്നീ രണ്ട് മോഡലുകൾക്കൊപ്പം സാംസങ് ട്രൈഫോൾഡ് സ്മാർട്ട്ഫോണും പുറത്തിറങ്ങും. ജൂലായ് 9ന് നടക്കുന്ന ഗ്യാലക്സി അൺപാക്ക്ഡ് ഇവൻ്റിൽ ഗ്യാലക്സി വാച്ച് 8 സീരീസും അവതരിപ്പിക്കും.

Also Read: Body Patent: ഇനി ശരീരത്തിനും വേണോ പേറ്റന്റ്, ഡീപ് ഫെയ്ക്കിനെ പേടിച്ച് ചട്ടവുമായി ഡെന്മാർക്ക്

ട്രൈഫോൾഡ് ഫോൺ അവതരിപ്പിക്കുമെങ്കിലും മറ്റ് ഫോൾഡബിളുകൾ പോലെ ഉടൻ വാങ്ങാനാവില്ല. ട്രൈഫോൾഡ് ഫോണിൻ്റെ വില്പന ഒക്ടോബറിലാവും ആരംഭിക്കുക. ഫ്ലെക്സ് സൈഡബിൾ, ഫ്ലെക്സ് എസ്, ഫ്ലെക്സ് ജി കോൺസപ്റ്റ് പാനലുകളൊക്കെ സാംസങ് കഴിഞ്ഞ വർഷങ്ങളിൽ അവതരിപ്പിച്ചിരുന്നു. ഇതിൽ ഒരു മോഡലാണ് ട്രൈഫോൾഡ്. സിലിക്കോൺ – കാർബൺ ബാറ്ററിയിൽ പുറത്തിറങ്ങുന്ന ഫോണിൻ്റെ വില 3000 ഡോളറിന് മുകളിലാവുമെന്നാണ് സൂചനകൾ. ഇന്ത്യൻ കറൻസിയിൽ ഏതാണ്ട് രണ്ടര ലക്ഷം രൂപ വരും ഇത്.

ഫോൾഡബിൾ ഫോണുകൾക്കും വാച്ചിനുമൊപ്പം ആൻഡ്രോയ്ഡ് എക്സ്ആർ ഹെഡ്സെറ്റിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങളും ഗ്യാലക്സി അൺപാക്ക്ഡ് ഇവൻ്റിൽ സാംസങ് പുറത്തുവിടും. പ്രൊജക്ട് മൂഹാൻ എന്ന പേരിലാണ് ഹെഡ്സെറ്റ് അവതരിപ്പിച്ചിരിക്കുന്നത്. വളരെ അഡ്വാൻസ്ഡായ എആർ ഗ്ലാസുകളും സാംസങിൻ്റെ അണിയറയിലുണ്ട്. ഇതും ഇവൻ്റിൽ അവതരിപ്പിച്ചേക്കും.