Uber Auto: പിന്നെന്തിനാണ് സർ…? ഊബർ ഓട്ടോ നിരക്ക് ഡ്രൈവർമാർ നിശ്ചയിക്കും; പണമായി തന്നെ നൽകുകയും വേണം

Uber Service New Policy: യാത്രക്കാരെ ഓട്ടോ ഡ്രൈവർമാരിലേക്ക് എത്തുക്കുക എന്നത് മാത്രമാണ് ഊബർ ആപ്പിൻ്റെ ദൗത്യം. ഊബർ ഓട്ടോ ഡ്രൈവർമാർക്ക് സീറോ കമ്മീഷൻ മോഡൽ അവതരിപ്പിച്ചതോടെയാണ് ഇപ്പോഴത്തെ ഈ മാറ്റത്തിന് കാരണമായിരിക്കുന്നത്.

Uber Auto: പിന്നെന്തിനാണ് സർ...? ഊബർ ഓട്ടോ നിരക്ക് ഡ്രൈവർമാർ നിശ്ചയിക്കും; പണമായി തന്നെ നൽകുകയും വേണം

പ്രതീകാത്മക ചിത്രം

Published: 

21 Feb 2025 16:16 PM

ബുക്ക് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ വീട്ടുവാതുക്കലെത്തും പണമാണേൽ തുച്ഛവും. ഇതെല്ലാമാണ് യാത്രക്കാരെ ഊബറുമായി കൂടുതൽ അടുപ്പിച്ച പ്രത്യേകതകൾ. എന്നാൽ ഇനി ഇതൊന്നും നടക്കില്ല. പുതിയ ചില മാറ്റങ്ങളുമായാണ് ഊബർ ഇപ്പോൾ എത്തിയിരിക്കുന്നത്. ഇനി മുതൽ നിങ്ങൾ ഊബറിൽ ഓട്ടോ ബുക്ക് ചെയ്യുമ്പോൾ ഒരു നോട്ടിഫിക്കേഷൻ കൂടെ ലഭിക്കും. ‘Auto is now cash only’ എന്ന നോട്ടിഫിക്കേഷൻ. ഇത് എന്താണെന്ന് യാത്രയ്ക്ക് ശേഷമെങ്കിലും മനസ്സിലായവർ ഉണ്ടാകും.

ഇനി മുതൽ ഊബർ ആപ്പ് വഴി ഓട്ടോ ചാർജ് നൽകാൻ കഴിയില്ലെന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒന്നുങ്കിൽ പണമായി നൽകണം അല്ലെങ്കിൽ ഡ്രൈവറുടെ അക്കൗണ്ടിലേക്ക് നിങ്ങൾക്ക് നേരിട്ട് യുപിഐ പേയ്മെന്റ് നടത്താം. ഊബർ ആപ്പ് വഴി മാത്രം നടക്കില്ല. ഇതോടുകൂടി യാത്രക്കാരെ ഓട്ടോ ഡ്രൈവർമാരിലേക്ക് എത്തുക്കുക എന്നത് മാത്രമാണ് ഊബർ ആപ്പിൻ്റെ ദൗത്യം. ഊബർ ഓട്ടോ ഡ്രൈവർമാർക്ക് സീറോ കമ്മീഷൻ മോഡൽ അവതരിപ്പിച്ചതോടെയാണ് ഇപ്പോഴത്തെ ഈ മാറ്റത്തിന് കാരണമായിരിക്കുന്നത്.

ഇതിനെല്ലാം പുറമെ മറ്റൊരു മാറ്റവും കൂടി ഊബർ കൊണ്ടുവന്നിട്ടുണ്ട്. ഇനി മുതൽ നിരക്കുകളും ഊബർ നിശ്ചയിക്കില്ല. പകരം ഓട്ടോ ഡ്രൈവറാകും നിരക്ക് തീരുമാനിക്കുന്നത്. ഉബർ ഒരു നിരക്ക് നിർദ്ദേശിക്കുക മാത്രമാണ് ചെയ്യുക, എന്നാൽ അന്തിമ തുക ഡ്രൈവറും യാത്രക്കാരനും ചേർന്ന് തീരുമാനിക്കണം. ഈ മാസം 18 മുതലാണ് ഊബറിൻ്റെ മാറ്റം നിലവിൽ വന്നിട്ടുണ്ട്.

യാത്രകാരിൽ നിന്നോ ഡ്രൈവറിൽ നിന്നോ ഒരു ജിഎസ്ടിയും ഈടാക്കില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. യാത്രയുടെ കൃത്യമായ നിർവഹണം, ഗുണനിലവാരം തുടങ്ങിയ കാര്യങ്ങളിലും കമ്പനിക്ക് ഉത്തരവാദിത്തം ഉണ്ടാകില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഡ്രൈവർ യാത്ര വേണ്ടന്ന് വയ്ക്കുകയോ, യാത്രയ്ക്ക് വിസമ്മതിക്കുകയോ ചെയ്താലും കമ്പനി ഇക്കാര്യത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കില്ല. എന്നാൽ നിങ്ങൾക്ക് യാത്രക്കിടയിൽ എന്തെങ്കിലും സുരക്ഷാ പ്രശ്നങ്ങളുണ്ടായാൽ ഊബർ ആപ്പ് വഴി റിപ്പോർട്ട് ചെയ്യാവുന്നതാണ്. ഇതിൽ വേണ്ട നടപടിയെടുക്കുകയും ചെയ്യും.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും