Best Premium Phones: മൂന്ന് പ്രീമിയം ഫോണുകൾ, ഫീച്ചറുകൾ കേട്ടാൽ തീരുമാനിക്കാം ഏതെടുക്കണമെന്ന്

പ്രീമിയം ലുക്കുകൾ, സ്പെസിഫിക്കേഷനുകൾ എന്നിവയെല്ലാം അടങ്ങുന്നതാണ് ഫോണുകൾ. സെപ്സിഫിക്കേഷനുകളിൽ എല്ലാം മുന്നിൽ തന്നെയാണ്

Best Premium Phones: മൂന്ന് പ്രീമിയം ഫോണുകൾ, ഫീച്ചറുകൾ കേട്ടാൽ തീരുമാനിക്കാം ഏതെടുക്കണമെന്ന്

Best Premium Smartphones

Published: 

30 Oct 2025 23:29 PM

ന്യൂഡൽഹി: ഓപ്പോ ഫൈൻഡ് X9 പ്രോ, വൺപ്ലസ് 15, ഐക്യുഒ 15 എന്നിങ്ങനെ മുൻ നിര സ്മാർട്ട് ഫോണുകളാണ് അടുത്തിടെ ലോഞ്ച് ചെയ്തത്. പ്രീമിയം ലുക്കുകൾ, സ്പെസിഫിക്കേഷനുകൾ എന്നിവയെല്ലാം അടങ്ങുന്നതാണ് ഫോണുകൾ. ഏത് ഫോണാണ് നിങ്ങൾക്ക് നല്ലത്. എന്തൊക്കെയാണ് ഇവയുടെ സവിശേഷതകൾ എന്ന് നോക്കാം.

ഡിസ്പ്ലേയും ഡിസൈനും

OPPO Find X9 Pro-ക്ക് ഡോൾബി വിഷൻ പിന്തുണയുമുള്ള 6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണുഴ്ഴക്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 –ആണ് ഫോണിന് സംരക്ഷണം നൽകുന്നത്, കൂടാതെ IP66, IP68, IP69 ഉം ഇതിനുണ്ട് വെള്ള തുള്ളികൾ, പൊടി, വെള്ളം എന്നിവയിൽ ഫോണിനെ ഇത് സുരക്ഷിതമായി നിലനിർത്തുന്നു. 6.78 ഇഞ്ച് BOE ഫ്ലെക്സിബിൾ AMOLED ഡിസ്പ്ലേയാണ് വൺപ്ലസ് 15 ന്, കൂടാതെ ഹെവി ഗ്രാഫിക് ഗെയിമിംഗിനെയും ഇത് പിന്തുണയ്ക്കുന്നു. 6.85 ഇഞ്ച് സാംസങ് M14 AMOLED 2K ഡിസ്‌പ്ലേയോട് കൂടിയ ഫോണാണ് iQOO 15 , ഇത് മൾട്ടിമീഡിയ വീഡിയോ കാണുന്നതിനും ഗെയിം കളിക്കുന്നതിനും അനുയോജ്യമാണെന്ന് പറയപ്പെടുന്നു.

പ്രോസസ്സർ, ഗെയിമിംഗ്

വൺപ്ലസ് 15 ഉം ഐക്യുഒ 15 ഉം ഉപയോഗിക്കുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്പാണ് ഇത് 3nm പ്രോസസ്സിനെ അടിസ്ഥാനമാക്കിയുള്ളതും 4.6GHz പീക്ക് സ്പീഡ് വരെ എത്താൻ കഴിയുന്നതുമാണ്. ഇത് സൂപ്പർ ഫാസ്റ്റ് പ്രകടനവും കാര്യക്ഷമതയും വാഗ്ദാനം ചെയ്യുന്നു. മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 9500 ആണ് ഓപ്പോ ഫൈൻഡ് എക്സ് 9 പ്രോയ്ക്ക് കരുത്ത് പകരുന്നത്, കൂടാതെ ഹെവി ഗ്രാഫിക് ഗെയിംപ്ലേയ്ക്കിടെ ഹീറ്റിംഗ് പോലുള്ള പ്രശ്നങ്ങൾ തടയാൻ ഒരു വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റവും ഇതിൽ ഉൾപ്പെടുന്നു.

ക്യാമറ

ഒപ്പോ ആണ് സ്മാർട്ട്‌ഫോൺ ഫോട്ടോഗ്രാഫിയിൽ മുൻപന്തിയിൽ. 50MP സോണി LYT-828 പ്രൈമറി ഷൂട്ടർ, 50MP അൾട്രാ-വൈഡ്-ആംഗിൾ ഷൂട്ടർ, OIS ഉള്ള 200MP ടെലിഫോട്ടോ ലെൻസ് എന്നിവയുള്ള ഹാസൽബ്ലാഡ് ഒപ്റ്റിമൈസ് ചെയ്ത ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് ഇത് വരുന്നത്. 50MP ഫ്രണ്ട് ക്യാമറ ഒരു ഫ്ലാഗ്ഷിപ്പ്-ക്വാളിറ്റി ഫലം കൂടി ഫോണിന് നൽകും. എന്നാൽ കണ്ടൻ്റ് ക്രിയേറ്റർമാരെ ലക്ഷ്യം വെച്ചുള്ള 8K വീഡിയോ ഷൂട്ടിംഗ് സാധിക്കുന്ന മൂന്ന് 50MP സെൻസറുകളും iQOO 15-ൽ ഉണ്ട്.

ബാറ്ററിയും ചാർജിംഗും: OPPO, iQOO, OnePlus

80W വയർഡ്, 50W വയർലെസ്, 10W റിവേഴ്‌സ് ചാർജിംഗ് എന്നിവയുള്ള 7,500mAh സിലിക്കൺ-കാർബൺ ബാറ്ററിയാണ് OPPO-യുടെ പിന്തുണ.

വൺപ്ലസ് 15 ന് 7,300mAh ബാറ്ററിയും മിന്നൽ വേഗത്തിലുള്ള 120W വയർഡ് ചാർജിംഗും പിന്തുണയുണ്ട്, അതേസമയം ഐക്യുഒ 15 ന് 7,000mAh ബാറ്ററിയും 100W വയർഡ് ചാർജിംഗും 40W വയർലെസ് ചാർജിംഗും പിന്തുണയുണ്ട്.

ഏതാണ് ഏറ്റവും മികച്ചത്?

കൂടുതൽ കാലം നിൽക്കുന്നതും, ഏറ്റവും പുതിയ സ്മാർട്ട് ലുക്ക്, ഫോട്ടോഗ്രാഫി എന്നിവയാണ് നിങ്ങളുടെ പ്രയോരിറ്റി എങ്കിൽ തീർച്ചയായും Oppo Find X9 Pro തിരഞ്ഞെടുക്കാം. വേഗതയ്ക്കും വേഗത്തിലുള്ള ചാർജിംഗിനും, OnePlus 15 ആണ് ഏറ്റവും അനുയോജ്യം. നിങ്ങൾ ഒരു ഗെയിമിംഗ് ഫോൺ അന്വേഷിക്കുകയാണെങ്കിൽ അതിന് ഐക്യു തന്നെയാണ് ബെസ്റ്റ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും