Baba Vanga: മൂന്നാംലോക മഹായുദ്ധവും ദുരന്തങ്ങളും, 2026ൽ സംഭവിക്കുന്നതെന്ത്?
Baba Vanga Prediction: നോസ്ട്രഡാമസിനു ശേഷം ലോകം കണ്ട ഏറ്റവും ശക്തയായ പ്രവാചക എന്നാണ് ബാബ വാംഗ അറിയപ്പെടുന്നത്. 1996ൽ അന്തരിച്ചുവെങ്കിലും അവരുടെ പ്രവചനങ്ങൾ ഇന്നും സൈബറിടങ്ങളിൽ ചർച്ചാ വിഷയമാണ്.

Baba Vanga
കാലമെത്ര കഴിഞ്ഞാലും പ്രവചനങ്ങളെ കുറിച്ച് അറിയാൻ ആളുകൾക്ക് എപ്പോഴും താൽപര്യമേറെയാണ്. പ്രവചനങ്ങളിലൂടെ വാർത്തകളിൽ ഇടം നേടുന്ന വ്യക്തികളിൽ പ്രധാനിയാണ് ബാബ വാംഗ. നോസ്ട്രഡാമസിനു ശേഷം ലോകം കണ്ട ഏറ്റവും ശക്തയായ പ്രവാചക എന്നാണ് ബാബ വാംഗ അറിയപ്പെടുന്നത്. 1996ൽ അന്തരിച്ചുവെങ്കിലും അവരുടെ പ്രവചനങ്ങൾ ഇന്നും സൈബറിടങ്ങളിൽ ചർച്ചാ വിഷയമാണ്.
ഇപ്പോഴിതാ, 2026ൽ സംഭവിക്കാൻ പോകുന്നതിനെ കുറിച്ചുള്ള ബാബ വാംഗയുടെ പ്രവചനങ്ങളാണ് വീണ്ടും ചർച്ചയാകുന്നത്. ഭൂകമ്പങ്ങൾ, അഗ്നിപർവ്വത സ്ഫോടനങ്ങൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ ഇവയെല്ലാം അടുത്ത വർഷം ഉണ്ടാകുമെന്നും ഭൂമിയുടെ കരഭാഗത്തിന്റെ ഏഴ് മുതൽ എട്ട് ശതമാനം വരെ ഈ പ്രകൃതിദുരന്തങ്ങളിൽ ബാധിക്കപ്പെടുമെന്നും വാംഗ പ്രവചിച്ചതായാണ് പറയപ്പെടുന്നത്.
ALSO READ: മരണസമയത്തും ശേഷവും തലച്ചോറിനു സംഭവിക്കുന്നത് എന്ത്? വിദശീകരിച്ച് വിദഗ്ധർ
മൂന്നാം ലോകമഹായുദ്ധം
മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ചുള്ളതാണ് വംഗയുടെ പ്രവചനമാണ് ഏറ്റവും പ്രധാനം. 2026 ൽ മൂന്നാം ലോകമഹായുദ്ധം ആരംഭിക്കുമെന്ന് അവർ പ്രവചിച്ചതായി പറയപ്പെടുന്നു. ആഗോള ശക്തികൾ തമ്മിലുള്ള വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾ, തായ്‌വാനെ ചൈന ഏറ്റെടുക്കാനുള്ള സാധ്യത, റഷ്യയും യുഎസ്എയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ എന്നിവയാണ് വരാനിരിക്കുന്ന വർഷത്തെ അവരുടെ മറ്റ് പ്രവചനങ്ങൾ.
എഐയും അന്യഗ്രഹജീവികളും
2026 ൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വലിയ പുരോഗതി കൈവരിക്കുമെന്നും അത് മനുഷ്യരാശിയുടെ മേൽ ആധിപത്യം സ്ഥാപിക്കുമെന്നും വാൻഗ പറയുന്നു. അന്യഗ്രഹജീവികളുമായുള്ള ആദ്യ സമ്പർക്കം അടുത്ത വർഷം നവംബറിൽ നടക്കുമെന്നാണ് വാംഗയുടെ മറ്റൊരു പ്രവചനം. അതേസമയം, ഇതിനൊന്നും കൃത്യമായ തെളിവുകളോ അടിസ്ഥാനമോ ഇല്ലെന്നതും ശ്രദ്ധേയമാണ്.