Bangladesh Election 2026: ബംഗ്ലാദേശില്‍ വിജയത്തേരില്‍ ബിഎന്‍പി; താരിഖ് റഹ്‌മാന്‍ പ്രധാനമന്ത്രിയാകും

BNP Victory in Bangladesh: 1971ലെ വിമോചനത്തിന് ശേഷം ബംഗ്ലാദേശില്‍ ഉണ്ടാകുന്ന ആദ്യ ഹിന്ദു എംപിയും ഇത്തവണത്തെ തെരഞ്ഞെടുപ്പിലാണ് ഉദയംകൊള്ളുന്നത്. നാഷണലിസ്റ്റ് പാര്‍ട്ടി അംഗമായ ഗയേശ്വര്‍ ചന്ദ്ര റോയ് ആണ് ചരിത്രം രചിച്ചത്.

Bangladesh Election 2026: ബംഗ്ലാദേശില്‍ വിജയത്തേരില്‍ ബിഎന്‍പി; താരിഖ് റഹ്‌മാന്‍ പ്രധാനമന്ത്രിയാകും

താരിഖ് റഹ്‌മാന്‍

Updated On: 

13 Feb 2026 | 07:52 AM

ധാക്ക: ബംഗ്ലാദേശ് തെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിക്ക് മിന്നും വിജയം. 300 അംഗ പാര്‍ലമെന്റിലേക്ക് 209 സീറ്റുകള്‍ നേടിയാണ് ബിഎന്‍പി എത്തുന്നത്. താരിഖ് റഹ്‌മാന്‍ പ്രധാനമന്ത്രിയാകും. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നാഷണലിസ്റ്റ് പാര്‍ട്ടി ബംഗ്ലാദേശില്‍ അധികാരം നേടുന്നത്. രാജ്യത്തെ തെരുവുകളില്‍ ആഹ്ലാദപ്രകടനങ്ങള്‍ ആരംഭിച്ചു.

ഇന്ത്യന്‍ സമയം വ്യാഴാഴ്ച വൈകിട്ട് നാല് മണി വരെയായിരുന്നു ബംഗ്ലാദേശില്‍ വോട്ടെടുപ്പ് നടന്നത്. ബിഎന്‍പിയുടെ എതിരാളിയായി ജമാഅത്തെ ഇസ്ലാമി പാര്‍ട്ടിയും രാജ്യത്ത് കളം നിറഞ്ഞിരുന്നു. വിദ്യാര്‍ഥികള്‍ രൂപീകരിച്ച നാഷണല്‍ സിറ്റിസണ്‍സ് പാര്‍ട്ടി ഉള്‍പ്പെടെയുള്ള 10 പാര്‍ട്ടികള്‍ ജമാഅത്തെ ഇസ്ലാമിയോടൊപ്പം ഉണ്ടെങ്കിലും വിജയം ബിഎന്‍പിയെ തേടിയെത്തി.

2024 ഓഗസ്റ്റില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടന്ന ജനകീയ പ്രക്ഷോഭങ്ങള്‍ക്കൊടുവിലാണ് അവാമി ലീഗ് മേധാവി ഷെയ്ഖ് ഹസീനയ്ക്ക് പ്രധാനമന്ത്രിപദം നഷ്ടമായത്. പ്രക്ഷോഭം ശക്തമായതോടെ ഇവര്‍ ഇന്ത്യയിലേക്ക് കടന്നു. ഷെയ്ഖ് ഹസീന പുറത്തായതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. മാത്രമല്ല, പ്രധാനമന്ത്രിപദം അലങ്കരിച്ചവര്‍ മത്സരിക്കാത്ത തെരഞ്ഞെടുപ്പ് എന്നൊരു പ്രത്യേകത കൂടി ഇത്തവണത്തേതിനുണ്ട്.

Also Read: Bangladesh Election 2026: ഷെയ്ഖ് ഹസീനയ്ക്ക് ശേഷം ആദ്യ അങ്കം; ബംഗ്ലാദേശ് ഇന്ന് പോളിങ് ബൂത്തിലേക്ക്

1971ലെ വിമോചനത്തിന് ശേഷം ബംഗ്ലാദേശില്‍ ഉണ്ടാകുന്ന ആദ്യ ഹിന്ദു എംപിയും ഇത്തവണത്തെ തെരഞ്ഞെടുപ്പിലാണ് ഉദയംകൊള്ളുന്നത്. നാഷണലിസ്റ്റ് പാര്‍ട്ടി അംഗമായ ഗയേശ്വര്‍ ചന്ദ്ര റോയ് ആണ് ചരിത്രം രചിച്ചത്.

അതേസമയം, താരിഖ് റഹ്‌മാനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ വിളിച്ച് നേരിട്ട് അഭിനന്ദിച്ചേക്കും. അവാമി ലീഗിന് രാജ്യത്ത് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടാനും സാധ്യതയുണ്ട്. പാര്‍ട്ടി നിരോധിച്ചതിനാല്‍ രാജ്യത്ത് മത്സരിക്കാന്‍ സാധിച്ചിരുന്നില്ല.

Loading...
Unable to load recommendations.
Follow Us
Related Stories
Dubai FlexiRent: വാടക നൽകാൻ ഫ്ലെക്സിറെൻ്റ്: ദുബായിലെ എല്ലാ വാടകക്കാർക്കും ഈ സൗകര്യം ലഭിക്കുമോ? അറിയേണ്ടതെല്ലാം!
Iran US Conflict: പാക് കരസേനാ മേധാവിയുമായി ഡൊണാൾഡ് ട്രംപ് ഫോണിൽ ചർച്ച നടത്തിയതായി റിപ്പോർട്ട്
മക്ക ഉടമ്പടിയില്‍ ചേരാന്‍ ഇറാനെ ക്ഷണിച്ച് സൗദി; പ്രതിരോധം ഇനി ഒരുമിച്ച്, കൂടെ തുര്‍ക്കിയും പാക്കും
UAE Weather Alert: മഴ, ശക്തമായ കാറ്റ്, ഒപ്പം 49 ഡിഗ്രി കടുത്ത ചൂടും; യു.എ.ഇയിലെ കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ
അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന് കൂട്ടുനിൽക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കും; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ
പാരീസിൽ കരിങ്കൽ ഹിന്ദു ക്ഷേത്രം ഉയരാൻ പോകുന്നു: പുതിയ അധ്യായം കുറിക്കാൻ BAPS സ്വാമിനാരായൺ മന്ദിർ
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി