Bill Gates: കൊവിഡിനേക്കാള്‍ ഭീകരമാകാം; നാലുവര്‍ഷത്തിനുള്ളില്‍ അടുത്ത മഹാമാരിയെന്ന് ബില്‍ ഗേറ്റ്‌സ്‌

Bill Gates Predicts Another Pandemic: അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ മറ്റൊരു പകര്‍ച്ചവ്യാധി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പത്ത് മുതല്‍ പതിനഞ്ച് ശതമാനം വരെയാണ് അതിനുള്ള സാധ്യത. കഴിഞ്ഞ തവണ ഉണ്ടായ മഹാമാരിയേക്കള്‍ വരാനിരിക്കുന്നതിനെ നേരിടുന്നതിനായി നമ്മള്‍ തയാറെടുക്കുന്നത് നല്ലതാണ്. പക്ഷെ അതിനെ നേരിടാനായി ഇതുവരേക്കും നമ്മള്‍ ഒന്നും ചെയ്തിട്ടില്ല എന്നതാണ് വാസ്തവമെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു.

Bill Gates: കൊവിഡിനേക്കാള്‍ ഭീകരമാകാം; നാലുവര്‍ഷത്തിനുള്ളില്‍ അടുത്ത മഹാമാരിയെന്ന് ബില്‍ ഗേറ്റ്‌സ്‌

ബില്‍ ഗേറ്റ്‌സ്‌

Updated On: 

07 Feb 2025 21:16 PM

വാഷിങ്ടണ്‍: അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ കൊവിഡിന് സമാനമായ മഹാമാരി ഉണ്ടാകുമെന്ന് പ്രവചിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. കൊവിഡ് പോലെ മറ്റൊരു മഹാമാരി ഉണ്ടാകാനുള്ള സാധ്യത പത്ത് മുതല്‍ പതിനഞ്ച് ശതമാനം വരെയാണെന്ന് അദ്ദേഹം പറയുന്നു. വാള്‍സ്ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തിലാണ് ബില്‍ ഗേറ്റ്‌സിന്റെ മുന്നറിയിപ്പ്.

അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ മറ്റൊരു പകര്‍ച്ചവ്യാധി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പത്ത് മുതല്‍ പതിനഞ്ച് ശതമാനം വരെയാണ് അതിനുള്ള സാധ്യത. കഴിഞ്ഞ തവണ ഉണ്ടായ മഹാമാരിയേക്കള്‍ വരാനിരിക്കുന്നതിനെ നേരിടുന്നതിനായി നമ്മള്‍ തയാറെടുക്കുന്നത് നല്ലതാണ്. പക്ഷെ അതിനെ നേരിടാനായി ഇതുവരേക്കും നമ്മള്‍ ഒന്നും ചെയ്തിട്ടില്ല എന്നതാണ് വാസ്തവമെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു.

കൊവിഡ് മഹാമാരി ലോകത്ത് തീര്‍ത്ത ആശങ്കകളെ മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തിന്റെ പ്രവചനം. മറ്റൊരു മഹാമാരിയെ നേരിടാന്‍ ലോകം തയാറായിട്ടില്ലെന്ന് ആഗോള തലത്തില്‍
പാന്‍ഡമിക്കുമായി ബന്ധപ്പെട്ടുള്ള തയാറെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ബില്‍ ഗേറ്റ്‌സ് പറഞ്ഞു. മറ്റൊരു പകര്‍ച്ചവ്യാധിയെ നേരിടാന്‍ ലോകം തയാറെടുപ്പുകള്‍ നടത്താത്തതിലുള്ള അമര്‍ഷവും അദ്ദേഹം രേഖപ്പെടുത്തി.

മുമ്പൊരിക്കല്‍ സംഭവിച്ച പിഴവിനെയാണ് ആളുകള്‍ ഇപ്പോഴും പഴിക്കുന്നത്. വരാനിരിക്കുന്ന മഹാമാരിയ്ക്കായി എന്ത് ചെയ്യാം എന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും ബില്‍ ഗേറ്റ്‌സ് കൂട്ടിച്ചേര്‍ത്തു.

മഹാമാരിയുമായി ബന്ധപ്പെട്ട് നേരത്തെയും ബില്‍ ഗേറ്റ്‌സ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. 2015ല്‍ ടെഡ് ടോക്കിനിടെ ലോകം മാരകമായ ഒരു പൊട്ടിത്തെറിക്ക് തയാറല്ലെന്ന് ഗേറ്റ്‌സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ബില്‍ ഗേറ്റ്‌സ് ഇക്കാര്യം പറഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴാണ് കൊവിഡ് ലോകത്തെയാകെ ഉലച്ചത്.

Also Read: UAE visa violations: വീസ കാലാവധി കഴിഞ്ഞ് രാജ്യത്ത് താമസിച്ചതിൻ്റെ പിഴ എങ്ങനെ ഒഴിവാക്കും?; നടപടിക്രമങ്ങളറിയാം

പിന്നീട് 2022ല്‍ ആഗോള ആരോഗ്യ നയത്തിലേക്ക് ശുപാര്‍ശകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് ബില്‍ ഗേറ്റസ് ഹൗ ടു പ്രിവന്റ് നെക്സ്റ്റ് പാന്‍ഡമിക് എന്ന പേരില്‍ പുസ്തകം ഇറക്കുകയും ചെയ്തു. ആ പുസ്തകത്തില്‍ കൊവിഡിനെ നേരിടുന്നതില്‍ ലോകരാജ്യങ്ങള്‍ക്കുണ്ടായ വീഴ്ചയെ കുറിച്ച് പ്രതിപാദിച്ചിരുന്നു.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും