Bird flu: പക്ഷിപ്പനി മനുഷ്യനിലേക്ക് ; യുഎസിൽ രണ്ടാമതൊരാൾക്ക് കൂടി രോ​ഗം

Bird flu latest update: രോ​ഗം സ്ഥിരീകരിച്ച് രണ്ട് മാസത്തിനുള്ളില്‍ കറവപ്പശുക്കള്‍ക്കിടയില്‍ വ്യാപിക്കുന്നതായി കണ്ടെത്തി.

Bird flu: പക്ഷിപ്പനി മനുഷ്യനിലേക്ക് ; യുഎസിൽ രണ്ടാമതൊരാൾക്ക് കൂടി രോ​ഗം

Bird flu in Alappuzha

Published: 

24 May 2024 | 07:43 AM

ടെക്സാസ്: കേരളത്തിൽ പക്ഷിപ്പനി ബാധിച്ചതിനേത്തുടർന്ന് കോഴികളെ കൊന്നൊടുക്കിയ വാർത്തകൾ വന്ന് ആഴ്ചകൾക്ക് ശേഷം രോ​ഗം മനുഷ്യരിലേക്കും പകരുന്നതായി വിവരം. യു.എസിലാണ് ഇപ്പോൾ ഒരാൾക്കു കൂടി
പക്ഷിപ്പനി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകൾ പുറത്തുവരുന്നു. ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞ് രോ​ഗം മൃ​ഗങ്ങളിലേക്ക് വ്യാപിക്കുന്നതായി കണ്ടിരുന്നു.

രോ​ഗം സ്ഥിരീകരിച്ച് രണ്ട് മാസത്തിനുള്ളില്‍ കറവപ്പശുക്കള്‍ക്കിടയില്‍ വ്യാപിക്കുന്നതായി കണ്ടെത്തി. എച്ച്1എൻ1 എന്ന വൈറസ് ബാധിച്ച രണ്ട് വ്യക്തികളും യുഎസിൽ തന്നെ ഉള്ളവരാണ്. ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തത് ടെക്‌സാസിലാണ്. രണ്ടാമത്തേത് മിഷിഗണിലും.

ALSO READ – വീണ്ടും പക്ഷിപനി; ആലപ്പുഴ ജില്ലയിൽ 12,678 വളർത്തുപക്ഷികളെ കൊന്നൊടുക്കും

അവിടെ ഡയറി ഫാം തൊഴിലാളികളായിരുന്നു ഇരുവരും. രോ​ഗം ബാധിച്ചതോടെ ഇരുവരും ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും പിന്നീട് ഭേദമായി.
അതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അധികൃതർ വ്യക്തമാക്കി.

ടെക്സാസിൽ രോ​ഗം സ്ഥിരീകരിച്ചതിനു സമാനമായാണ് മിഷി​ഗണിലും എന്നാണ് വിവരം. ഇരുവർക്കും കണ്ണിൻ്റെ ലക്ഷണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്ന് സിഡിസി പറഞ്ഞു. ഇരുവരും സുഖം പ്രാപിച്ചുവെന്ന് സംസ്ഥാന ആരോഗ്യ-മനുഷ്യ സേവന വകുപ്പ് അറിയിച്ചു. പക്ഷിപ്പനി ബാധിച്ച കന്നുകാലികളുമായി പതിവായി ഇടപെട്ടാവാം തൊഴിലാളികൾക്ക് രോ​ഗം വരാൻ കാരണം എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
റിയാദിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ സർവീസ് തുടങ്ങി; ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തുവിട്ട് ഇന്ത്യൻ എംബസി
100 കോടി ഡോളർ ഓഫർ; ഹൂതികളുടെ ആക്രമണം നിർത്താൻ ഇറാൻ വഴി സൗദി നീക്കം നടത്തുന്നതായി റിപ്പോർട്ട്
UAE November 2026 Updates: നവംബർ മുതൽ യു.എ.ഇ മാറുന്നു; ദുബായിലെ വേഗപരിധി ഉൾപ്പെടെയുള്ള പ്രധാന മാറ്റങ്ങളറിയാം
Microsoft: എഐക്കായി വൻ നിക്ഷേപം; മൈക്രോസോഫ്റ്റിൽ 60,000 ജീവനക്കാർക്ക് എക്സിറ്റ് പാക്കേജ്, ഇന്ത്യയിലും അവസരം
Dubai Traffic Alert: ദുബായിൽ എമിറേറ്റ്സ് റോഡിലും എയർപോർട്ട് ടണലിലും ഗതാഗത നിയന്ത്രണം: അറിയേണ്ടതെല്ലാം
Houthi Attack: റിയാദ് വിമാനത്താവളം വീണ്ടും തുറന്നു; സർവീസുകൾ ഭാഗികം, ആക്രമണ ഭീഷണി തുടരുന്നു
വില 10 ലക്ഷത്തിൽ താഴെ, പുതിയ ഹ്യുണ്ടായി ബയോൺ എത്തി
ടെസ്റ്റോസ്റ്റിറോൺ കുറവാണോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം
ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ സ്‌ട്രെസ് കുറയുമോ?
6000mAh ബാറ്ററി; 'കത്തി' വിലയിൽ ഒരു സാംസങ് ഫോൺ!
പിക്കപ്പിനെ വരെ വലിച്ചു കയറ്റുന്ന സ്പ്ലെണ്ടർ
ബെൽറ്റാണെന്നോർത്തു നോക്കിയപ്പോൾ, രാജവെമ്പാല
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു