China New Coronavirus: ചൈനയിൽ പുതിയ കൊറോണ വൈറസ്; കോവിഡുപോലെ മനുഷ്യരെ ബാധിക്കുമെന്ന് കണ്ടെത്തൽ

China New Bat Coronavirus: കോവിഡ് -19 പാൻഡെമിക്കിന് കാരണമായ വൈറസിനെ കണ്ടെത്തിയ കുപ്രസിദ്ധനായ ചൈനീസ് ശാസ്ത്രജ്ഞൻ ഷി ഷെങ്‌ലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ വൈറസ് സാനിധ്യം കണ്ടെത്തിയിരിക്കുന്നത്. കോവിഡ് -19ന് കാരണമായ വൈറസായ SARS-CoV-2 ന് സമാനമായ വൈറസാണിതെന്നാണ് ​ഗവേഷകർ പറയുന്നത്.

China New Coronavirus: ചൈനയിൽ പുതിയ കൊറോണ വൈറസ്; കോവിഡുപോലെ മനുഷ്യരെ ബാധിക്കുമെന്ന് കണ്ടെത്തൽ

പ്രതീകാത്മക ചിത്രം

Updated On: 

21 Feb 2025 21:33 PM

ചൈനയിൽ പുതിയ കൊറോണ വൈറസ് സാനിധ്യം കണ്ടെത്തിയതായി ​ഗവേഷകർ. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള കൊറോണ വൈറസിനെയാണ് കണ്ടെത്തിയിരിക്കുന്നത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡ് -19 പാൻഡെമിക്കിന് കാരണമായ വൈറസിനെ കണ്ടെത്തിയ കുപ്രസിദ്ധനായ ചൈനീസ് ശാസ്ത്രജ്ഞൻ ഷി ഷെങ്‌ലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ വൈറസ് സാനിധ്യം കണ്ടെത്തിയിരിക്കുന്നത്. കോവിഡ് -19ന് കാരണമായ വൈറസായ SARS-CoV-2 ന് സമാനമായ വൈറസാണിതെന്നാണ് ​ഗവേഷകർ പറയുന്നത്.

ഒന്നിലധികം വിഭാഗങ്ങളിലായി നൂറുകണക്കിന് കൊറോണ വൈറസുകളാണുള്ളത്. അവയിൽ, SARS, SARS-CoV-2, MERS, എന്നിങ്ങനെ ചിലത് മാത്രമാണ് മനുഷ്യരെ ബാധിക്കുന്നത്. ഏറ്റവും പുതിയ കണ്ടെത്തൽ അനുസരിച്ച്, മനുഷ്യരെ ബാധിക്കുന്ന SARS-CoV-2 വിന് സമാനമായ മറ്റൊരു കൊറോണ വൈറസ് കണ്ടെത്തിയതായാണ് ഷി ഷെങ്‌ലി അവകാശപ്പെടുന്നത്. ഗ്വാങ്‌ഷോ ലബോറട്ടറി, ഗ്വാങ്‌ഷോ അക്കാദമി ഓഫ് സയൻസസ്, വുഹാൻ യൂണിവേഴ്‌സിറ്റി, വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരെയാണ് ഗവേഷണത്തിൽ ഉൾപ്പെടുത്തിയത്.

പുതുതായി കണ്ടെത്തിയ വൈറസ് മെർബെക്കോവൈറസ് ഉപജാതിയിൽ ഉൾപ്പെടുന്നതാണ്. അതിൽ മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (MERS) വൈറസും ഉൾപ്പെടുന്നു. ഹോങ്കോങ്ങിലെ ജാപ്പനീസ് പിപിസ്ട്രെൽ വവ്വാലുകളിൽ ആദ്യം തിരിച്ചറിഞ്ഞ HKU5 കൊറോണ വൈറസിന്റെ ഒരു പുതിയ വകഭേദമാണിതെന്നും പഠനത്തിൽ പറയുന്നു.

പുതുതായി കണ്ടെത്തിയ വൈറസ് വവ്വാലുകളിൽ നിന്ന് മെർബെക്കോ വൈറസുകൾ നേരിട്ടോ അല്ലെങ്കിൽ ഇന്റർമീഡിയറ്റ് ഹോസ്റ്റുകൾ വഴിയോ മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത വളരെ കൂടുതലാണെന്നും എന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. HKU5-CoV-2 അതിന്റെ മുൻഗാമികളായ വൈറസിനേക്കാൾ അപകടകരമാണെന്ന് ഷി തുടങ്ങിയ ​ഗവേഷകർ അവരുടെ പഠനത്തിൽ അഭിപ്രായപ്പെട്ടു.

UPDATING…

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും