Chinese Company Restrictions: ശുചിമുറി ഉപയോഗിക്കാൻ 2 മിനിറ്റ്; സമയം തെറ്റിച്ചാൽ പിഴ; ജീനക്കാർക്ക് കർശന നിർദേശവുമായി ചൈനീസ് കമ്പനി

Chinese Company Imposes Restrictions on Toilet Breaks: തൊഴിലിടത്തെ അച്ചടക്കം, കാര്യക്ഷമത, ജീവനക്കാരുടെ മനോഭാവം എന്നിവ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആണ് ഈ ചട്ടം കൊണ്ടുവന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.തൊഴിലിടത്തെ അച്ചടക്കം, കാര്യക്ഷമത, ജീവനക്കാരുടെ മനോഭാവം എന്നിവ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആണ് ഈ ചട്ടം കൊണ്ടുവന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Chinese Company Restrictions: ശുചിമുറി ഉപയോഗിക്കാൻ 2 മിനിറ്റ്; സമയം തെറ്റിച്ചാൽ പിഴ; ജീനക്കാർക്ക് കർശന നിർദേശവുമായി ചൈനീസ് കമ്പനി

പ്രതീകാത്മക ചിത്രം

Published: 

20 Feb 2025 20:55 PM

ശുചിമുറിയിൽ പോകുന്നതിന് ജീവനക്കാർക്ക് പ്രത്യേക സമയം നിശ്ചയിച്ച്‌ ഒരു ചൈനീസ് കമ്പനി. കമ്പനി അനുവദിച്ചു തരുന്ന സമയത്തിന് പുറമെ എപ്പോഴെങ്കിലും ശുചിമുറിയിൽ പോകേണ്ടി വന്നാൽ രണ്ട് മിനിറ്റിൽ കൂടുതൽ സമയം എടുക്കരുതെന്നാണ് നിർദേശം. ദക്ഷിണ ചൈനയിലെ ഗുവാങ്‌ദോങ് പ്രവിശ്യയിലെ ഫൊഷാനിൽ പ്രവർത്തിക്കുന്ന ത്രീ ബ്രദേഴ്‌സ് മെഷീൻ മാനുഫാക്ച്ചറിങ് കമ്പനി ആണ് ജീവനക്കാർക്ക് ശുചിമുറി ഉപയോഗിക്കുന്നതിന് പ്രത്യേക സമയം കൊണ്ടുവന്നത്.

ഫെബ്രുവരി 11 നാണ് ഈ നിയമം പരീക്ഷാടിസ്ഥാനത്തിൽ പ്രാബല്യത്തിൽ കൊണ്ടുവന്നത്. തൊഴിലിടത്തെ അച്ചടക്കം, കാര്യക്ഷമത, ജീവനക്കാരുടെ മനോഭാവം എന്നിവ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആണ് ഈ ചട്ടം കൊണ്ടുവന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കമ്പനി കൊണ്ടുവന്ന പുതിയ നയം അനുസരിച്ച് കൃത്യമായ ഇടവേളകളിൽ മാത്രമേ ജീവനക്കാർക്ക് ശുചിമുറി ഉപയോഗിക്കാൻ കഴിയൂ. രാവിലെ എട്ട് മണിക്ക് മുൻപ്, രാവിലെ 10.30 നും 10.40 നും ഇടയിൽ, ഉച്ചയ്ക്ക് 12 മണി മുതൽ ഒന്നര വരെ, വൈകീട്ട് 3.30 മുതൽ 3.40 വരെ, ശേഷം അഞ്ചര മുതൽ ആറ് മണി വരെ എന്നിങ്ങനെയാണ് സമയക്രമം. ഓവർ ടൈം ഷിഫ്റ്റുകളിൽ പ്രവർത്തിക്കുന്നവർക്ക് രാത്രി ഒമ്പത് മണിക്ക് ശേഷം ശുചിമുറിയിൽ പോകാം.

ALSO READ: കെ-ഡ്രാമയിലേത് പോലെയുള്ള കാമുകനെ തേടി കൊറിയയിലേക്ക്; ഒടുവിൽ നിരാശയിലായി യുവതി, കാരണം ഇതാണ്

ഇനി വളരെ അത്യാവശ്യമാണെങ്കിൽ മാത്രം നിശ്ചയിച്ച സമയത്തിന് പുറമെ ശുചിമുറി ഉപയോഗിക്കാം. എന്നാൽ, രണ്ട് മിനിറ്റിനകം മടങ്ങിയെത്തണം, സൗത്ത് മോർണിംഗ് പോസ്റ്റാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കമ്പനി നിശ്ചയിച്ച സമയക്രമം പാലിക്കാൻ കഴിയാത്തവിധം ആരോഗ്യ പ്രശ്നങ്ങൾ ഉള്ള ജീവനക്കാർ എച്ച്ആർ വിഭാഗത്തിൽ നിന്ന് പ്രത്യേക അനുമതി വാങ്ങണം എന്നും കമ്പനിയുടെ നിർദേശമുണ്ട്. നിശ്ചയിച്ച സമയക്രമത്തിന് പുറമെ ശുചിമുറിയിൽ പോകാൻ അനുമതി ലഭിച്ചാലും ഈ സമയത്തിന് അനുസൃതമായി ഇവരുടെ ശമ്പളത്തിൽ കിഴിവരുത്തും.

ജീവനക്കാർ എല്ലാവരും നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കമ്പനി സിസിടിവി ക്യാമറകൾ സ്ഥാപിക്കും. ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തിയാൽ 100 യുവാൻ (1,188 ഇന്ത്യൻ രൂപ) പിഴ ചുമത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തി വരുന്ന ഈ നിയമം മാർച്ച് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. അതേസമയം, ജീവനക്കാരുടെ മാനുഷിക അവകാശങ്ങളെ നിഷേധിക്കുന്നതാണ് പുതിയ നയമെന്ന വിമർശനവും ഇതിനകം ഉയർന്നിട്ടുണ്ട്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും