Chinese Company Threaten To Fire Employees: ‘സെപ്റ്റംബറിനകം വിവാഹം കഴിച്ചില്ലെങ്കിൽ ജോലിയിൽ നിന്ന് പിരിച്ചുവിടും’; വിചിത്ര നിർദേശവുമായി ചൈനീസ് കമ്പനി

Chinese Company Threatens to Fire Unmarried Employees: 28 നും 58 നും ഇടയിൽ പ്രായമുള്ള അവിവാഹിതരും വിവാഹമോചിതരുമായ ജീവനക്കാരെ ലക്ഷ്യമിട്ടാണ് കമ്പനിയുടെ പുതിയ നയമെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

Chinese Company Threaten To Fire Employees: സെപ്റ്റംബറിനകം വിവാഹം കഴിച്ചില്ലെങ്കിൽ ജോലിയിൽ നിന്ന് പിരിച്ചുവിടും; വിചിത്ര നിർദേശവുമായി ചൈനീസ് കമ്പനി

പ്രതീകാത്മക ചിത്രം

Published: 

25 Feb 2025 | 07:32 AM

ഷാൻഡോങ് (ചൈന): കൃത്യമായി ജോലി ചെയ്യാത്ത ജീവനക്കാരെ കമ്പനി പിരിച്ചുവിടുന്നത് സ്വാഭാവികമാണ്. എന്നാൽ, വിവാഹം ചെയ്തിട്ടില്ലെന്ന കാരണം പറഞ്ഞ് ജോലിയിൽ നിന്ന് പിരിച്ചുവിടുക എന്നുള്ളത് വളരെ വിചിത്രമായ ഒരു സംഭവമാണ്. എന്നാൽ, ഇങ്ങനെയൊരു വാർത്തയാണ് ചൈനയിൽ നിന്ന് വരുന്നത്. ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലുള്ള കമ്പനിയാണ് ഇത്തരത്തിലൊരു ഭീഷണി ജീവനക്കാർക്ക് മുന്നിൽ വെച്ചിരിക്കുന്നത്.

28 നും 58 നും ഇടയിൽ പ്രായമുള്ള അവിവാഹിതരും വിവാഹമോചിതരുമായ ജീവനക്കാരെ ലക്ഷ്യമിട്ടാണ് കമ്പനിയുടെ പുതിയ നയമെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. വിവാഹമോചിതർ ഉൾപ്പടെ അവിവാഹിതരായ എല്ലാ ജീവനക്കാരും ഈ വർഷം സെപ്റ്റംബർ മാസം അവസാനത്തോടെ വിവാഹിതരാവണം എന്നാണ് കമ്പനിയുടെ നിർദേശം. അവിവാഹിതരായി തുടരുകയാണെങ്കിൽ അവരെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നും കമ്പനി ജീവനക്കാർക്ക് നൽകിയ അറിയിപ്പിൽ പറഞ്ഞിരുന്നു.

ALSO READ: ഫ്രാൻസിലെ റഷ്യൻ കോൺസുലേറ്റിന് സമീപം സ്ഫോടനം; ഭീകരാക്രമണമെന്ന് സംശയം

ഷൺ ടിയാൻ കെമിക്കൽ ഗ്രൂപ്പ് കമ്പനി ലിമിറ്റഡ് ആണ് അവിവാഹിതരായ 1,200 ജീവനക്കാർക്ക് ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള നോട്ടീസ് നൽകിയത്. നന്നായി ജോലി ചെയ്ത് മികച്ച രീതിയിൽ കുടുംബ ജീവിതം നയിക്കണമെന്നും നോട്ടീസിൽ പറയുന്നതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. സംഭവം വിവാദമായതോടെ കമ്പനി നിർദേശം പിൻവലിച്ചു. അറിയിപ്പ് റദ്ധാക്കിയതായി കമ്പനി ജീവനക്കാരെ അറിയിച്ചു. എന്നിരുന്നാൽ പോലും വീണ്ടും ഇത്തരമൊരു ഭീഷണി നേരിടേണ്ടിവരുമോയെന്ന ആശങ്കയിലാണ് അവിടുത്തെ ജീവനക്കാർ.

അതേസമയം, ഈ നയം ഭരണഘടനാ വിരുദ്ധമാണെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടി. വിവാഹ സ്വാതന്ത്രത്തിന്റെ ലംഘനമാണിതെന്ന് പീക്കിംഗ് യൂണിവേഴ്‌സിറ്റി ലോ സ്‌കൂളിലെ അസോസിയേറ്റ് പ്രൊഫസറായ യാൻ ടിയാൻ ദി ബീജിംഗ് ന്യൂസിനോട് പറഞ്ഞു. ചൈനയിലെ തൊഴിൽ നിയമ പ്രകാരം, കമ്പനികൾക്ക് അപേക്ഷകരോട് അവരുടെ വിവാഹത്തെക്കുറിച്ചോ പ്രസവ പദ്ധതികളെക്കുറിച്ചോ ചോദിക്കാൻ അനുവാദമില്ലെന്നും, എന്നിരുന്നാലും അത്തരം രീതികൾ ഇപ്പോഴും സാധാരണമാണെന്നും യാൻ ടിയാൻ ചൂണ്ടിക്കാട്ടി.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്