Cockroaches on Spirit airlines: ‘പാറ്റ’കളുടെ വിമാന യാത്ര, പരിഭ്രാന്തിയിൽ യാത്രക്കാരിയും; വൈറലായി വിഡിയോ

Cockroaches on Spirit Airlines flight: മെയ് 11ൽ സൈമോൺ ബീസ് എന്ന യുവതി എക്സിൽ പങ്ക് വച്ച വിഡിയോയാണ് ഇപ്പോൾ ആളുകളുടെ ശ്രദ്ധയാകർഷിക്കുന്നത്. ഏകദേശം 8 ദശലക്ഷം പേരാണ് ഇത് വരെ വിഡിയോ കണ്ടത്.

Cockroaches on Spirit airlines: പാറ്റകളുടെ വിമാന യാത്ര, പരിഭ്രാന്തിയിൽ യാത്രക്കാരിയും; വൈറലായി വിഡിയോ
Published: 

16 May 2025 | 01:37 PM

ഓരോ ദിവസവും ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള നിരവധി വിഡിയോകളാണ് സോഷ്യൽ മിഡിയയിൽ വൈറലാകുന്നത്. അത്തരത്തിൽ മെയ് 11ൽ സൈമോൺ ബീസ് എന്ന യുവതി എക്സിൽ പങ്ക് വച്ച വിഡിയോയാണ് ഇപ്പോൾ ആളുകളുടെ ശ്രദ്ധയാകർഷിക്കുന്നത്.

പാറ്റകളുടെ വിമാനയാത്രയാണ് വിഡിയോയുടെ ഉള്ളടക്കം. സ്പിരിറ്റ് എയർലൈൻസ് വിമാനത്തിന്റെ അകവശത്തിലൂടെ പാറ്റകൾ ഇഴയുന്നതിന്റെ വീഡിയോകളാണ് യാത്രക്കാരി പങ്ക് വച്ചിരിക്കുന്നത്. പിൻസീറ്റ് പോക്കറ്റിൽ നിന്ന് ഒരു പാറ്റ ഇഴഞ്ഞു കയറുന്നതും, അടിയന്തര എക്സിറ്റിന്റെ വിള്ളലിൽ കൂടി ഒരു പാറ്റ നീങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം.

‘ഇനി ഒരിക്കലും ഞാൻ സ്പിരിറ്റ് എയർലൈൻസിൽ യാത്ര ചെയ്യില്ല. ഡെൽറ്റയിൽ 500,000 മൈലിലധികം ഞാൻ പറന്നിട്ടുണ്ട്, പക്ഷേ ഒരിക്കലും വിമാനത്തിനുള്ളിൽ പാറ്റകളെ കണ്ടിട്ടില്ലെന്ന കുറിപ്പോടെ ആണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏകദേശം 8 ദശലക്ഷം പേരാണ് ഇത് വരെ വിഡിയോ കണ്ടത്.

 

അതേസമയം, വിഡിയോയ്ക്ക് താഴെ നിരവധി പേർ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വർഷങ്ങളായി താൻ സ്പിരിറ്റ് എയർലൈൻസിൽ യാത്ര ചെയ്തിട്ടുണ്ടെന്നും പക്ഷേ ഈ കാഴ്ച വെറുപ്പുളവാക്കുന്നു എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്