AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Donald Trump: വഞ്ചനാ കേസില്‍ ട്രംപിനാശ്വാസം; 500 മില്യണ്‍ ഡോളര്‍ പിഴയൊടുക്കേണ്ടതില്ലെന്ന് കോടതി

Donald Trump Fraud Case: 2024 ഫെബ്രുവരിയിലാണ് ട്രംപിന് 355 മില്യണ്‍ ഡോളര്‍ പിഴ കീഴ്‌ക്കോടതി വിധിച്ചത്. ഈ തുക ഒടുക്കാത്തതിനെ തുടര്‍ന്ന് പലിശ വളര്‍ന്ന് 515 മില്യണ്‍ ഡോളറിലെത്തി. എന്നാല്‍ ഈ വിധിയെ മേല്‍ക്കോടതി ചോദ്യം ചെയ്യുകയായിരുന്നു.

Donald Trump: വഞ്ചനാ കേസില്‍ ട്രംപിനാശ്വാസം; 500 മില്യണ്‍ ഡോളര്‍ പിഴയൊടുക്കേണ്ടതില്ലെന്ന് കോടതി
ഡൊണാള്‍ഡ് ട്രംപ്‌ Image Credit source: PTI
shiji-mk
Shiji M K | Published: 22 Aug 2025 06:10 AM

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുമേല്‍ ചുമത്തിയ പിഴ റദ്ദാക്കി. ബിസിനസ് വഞ്ചനാ കേസിലായിരുന്നു ട്രംപിനെതിരെ പിഴ ചുമത്തിയിരുന്നത്. പിഴ അമിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ കോടതി റദ്ദാക്കിയത്. ഏകദേശം 11 മാസത്തെ വിചാരണയ്ക്ക് ശേഷമാണ് ട്രംപിന് അനുകൂലമായി വിധി വന്നത്.

സര്‍ക്കാര്‍ തങ്ങളുടെ പൗരന്മാര്‍ക്ക് മേല്‍ അമിതമായ ശിക്ഷകള്‍ ചുമത്തുന്ന വിലക്കുന്ന ഭരണഘടനയിലെ എട്ടാം ഭേദഗതിയെ പ്രതിപാദിച്ചുകൊണ്ടായിരുന്നു വിധി. ഇന്‍ഷുറന്‍സ് കമ്പനികള്‍, ബാങ്കുകള്‍, മാറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് നേട്ടങ്ങള്‍ ഉറപ്പാക്കാന്‍ ട്രംപ് തന്റെ സാമ്പത്തിക ശേഷി പെരുപ്പിച്ച് കാണിച്ചുവെന്നാണ് കേസ്.

2024 ഫെബ്രുവരിയിലാണ് ട്രംപിന് 355 മില്യണ്‍ ഡോളര്‍ പിഴ കീഴ്‌ക്കോടതി വിധിച്ചത്. ഈ തുക ഒടുക്കാത്തതിനെ തുടര്‍ന്ന് പലിശ വളര്‍ന്ന് 515 മില്യണ്‍ ഡോളറിലെത്തി. എന്നാല്‍ ഈ വിധിയെ മേല്‍ക്കോടതി ചോദ്യം ചെയ്യുകയായിരുന്നു. ട്രംപ് തട്ടിപ്പിന് ഉത്തരവാദിയാണെങ്കിലും ഏകദേശം അര മില്യണ്‍ ഡോളര്‍ പിഴ അമിതാണെന്നും കഠിനമായ ശിക്ഷയ്‌ക്കെതിരായ ഭരണഘടനാ സംരക്ഷണ നിയമങ്ങളുടെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Also Read: S Jaishankar Meets Vladimir Putin: റഷ്യയുമായുള്ളത് ലോകത്തിലെ ഏറ്റവും വലിയ ബന്ധം, തകർക്കാനാവില്ല; വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

കോടതി വിധിയില്‍ പ്രതികരിച്ച് ട്രംപും രംഗത്തെത്തി. വ്യാജ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജെയിംസ് കേസില്‍ സമ്പൂര്‍ണ വിജയം. ന്യൂയോര്‍ക്ക് സംസ്ഥാനത്തുടനീളം ബിസിനസിനെ ദോഷകരമായി ബാധിച്ച ഈ നിയമവിരുദ്ധവും അപമാനകരവുമായ തീരുമാനം തള്ളിക്കളയാന്‍ കോടതിക്ക് ധൈര്യമുണ്ടെന്ന വസ്തുതയെ ഞാന്‍ വളരെയധികം ബഹുമാനിക്കുന്നുവെന്ന് അദ്ദേഹം ട്രൂത്തില്‍ കുറിച്ചു.