Gaza Peace Plan: ‘ഹമാസ് നിരസിച്ചാൽ… ഇസ്രായേൽ പണി പൂർത്തിയാക്കും’; ഗാസ സമാധാന പദ്ധതി അംഗീകരിച്ച് നെതന്യാഹു

Netanyahu agree new Gaza peace plan: സമാധാന നിർദ്ദേശം ഹമാസ് തള്ളിക്കളഞ്ഞാൽ ഇസ്രായേലിന് സൈനിക നടപടികളുമായി മുന്നോട്ട് പോവാൻ തങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് ട്രംപും അറിയിച്ചു.

Gaza Peace Plan: ഹമാസ് നിരസിച്ചാൽ... ഇസ്രായേൽ പണി പൂർത്തിയാക്കും; ഗാസ സമാധാന പദ്ധതി അംഗീകരിച്ച് നെതന്യാഹു

Netanyahu, Trump

Updated On: 

30 Sep 2025 | 07:18 AM

വാഷിങ്ടൺ: ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി യുഎസ് തയ്യാറാക്കിയ പദ്ധതി അം​ഗീകരിച്ച് ഇസ്രായേൽ. വൈറ്റ്‌ഹൗസിൽ സംയുക്‌‌ത വാർത്ത സമ്മേളനത്തിൽ ഗാസയിലെ പുതിയ സമാധാന പദ്ധതി അം​ഗീകരിക്കുന്നതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു.

ഗാസയിലെ യുദ്ധം അവസാനിപ്പിക്കുക, ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കുക, സൈനിക നടപടികൾ ഉടനടി അവസാനിപ്പിക്കുക, ഹമാസിന്റെ കീഴടങ്ങൽ നിബന്ധനകൾ, പലസ്തീൻ പ്രദേശങ്ങൾ താൽക്കാലികമായി ഭരിക്കുന്നതിന് നോൺ- പൊളിറ്റിക്കൽ സമിതി രൂപീകരണം തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.

അതേസമയം,ഹമാസ് പദ്ധതി നിരസിച്ചാൽ ഇസ്രായേൽ ‘സ്വയം ജോലി പൂർത്തിയാക്കും’ എന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി. ഈ സമാധാന നിർദ്ദേശം ഹമാസ് തള്ളിക്കളഞ്ഞാൽ ഇസ്രായേലിന് സൈനിക നടപടികളുമായി മുന്നോട്ട് പോവാൻ തങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് ട്രംപും അറിയിച്ചു.

ALSO READ: വിദേശ സിനിമകള്‍ക്ക് 100 ശതമാനം തീരുവ ചുമത്തി ട്രംപ്; ഇന്ത്യന്‍ ചിത്രങ്ങളെ എങ്ങനെ ബാധിക്കും?

കൂടാതെ, ഖത്തറില്‍ നടത്തിയ ആക്രമണത്തില്‍ ബെഞ്ചമിന്‍ നെതന്യാഹു മാപ്പ് ചോദിച്ചിരുന്നു. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‍മാന്‍ അല്‍ഥാനിയെ ഫോണില്‍ വിളിച്ചാണ് മാപ്പ് പറഞ്ഞത്. സെപ്റ്റംബർ ഒമ്പതിനായിരുന്നു ദോഹയിലെ നയതന്ത്ര മേഖലയായ ലഗ്താഫിയയിൽ ഇസ്രയേലിന്റെ അപ്രതീക്ഷിത ആക്രമണം. ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെടുകയും സുരക്ഷ ഉദ്യോ​ഗസ്ഥർക്കും സാധാരാണക്കാർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ