Trump UAE Visit : ബുഷിന് ശേഷം യുഎഇയിലേക്കെത്തുന്ന അമേരിക്കൻ പ്രസിഡൻ്റ്; ട്രംപിനെ സ്വീകരിക്കാൻ വൻ സന്നാഹങ്ങളുമായി അബുദാബി

Donald Trump Gulf Tour And UAE Visit : രണ്ടാമത് അമേരിക്കൻ പ്രസിഡൻ്റായതിന് ശേഷമുള്ള ഡൊണാൾഡ് ട്രംപിൻ്റെ വിദേശപര്യടനമാണിത്. ഗൾഫ് രാജ്യങ്ങളായ ഖത്തറും സൗദി അറേബ്യയും സന്ദർശിച്ചതിന് ശേഷമാണ് ട്രംപ് യുഎയിലേക്കെത്തുന്നത്.

Trump UAE Visit : ബുഷിന് ശേഷം യുഎഇയിലേക്കെത്തുന്ന അമേരിക്കൻ പ്രസിഡൻ്റ്; ട്രംപിനെ സ്വീകരിക്കാൻ വൻ സന്നാഹങ്ങളുമായി അബുദാബി

Donald Trump

Published: 

15 May 2025 15:38 PM

അബുദാബി : ഗൾഫ് പര്യടനത്തിൻ്റെ ഭാഗമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ന് യുഎഇ സന്ദർശിക്കും. ഗൾഫ് രാജ്യങ്ങളായ സൗദി അറേബ്യയും ഖത്തറും സന്ദർശിച്ചതിന് ശേഷമാണ് ട്രംപ് യുഎയിലേക്കെത്തുന്നത്. അബുദാബിയിൽ മാത്രമായിട്ടാണ് ട്രംപ് തൻ്റെ സന്ദർശനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഖത്തറിൽ നിന്നും പ്രാദേശിക സമയം 3.10 ഓടെയാണ് ട്രംപ് യുഎഇയിൽ എത്തിച്ചേരുക. ട്രംപിനെ സ്വീകരിക്കാൻ വൻ സന്നാഹങ്ങളാണ് അബുദാബി ഒരുക്കിയിരിക്കുന്നത്.

യുഎഇ സന്ദർശിക്കുന്ന രണ്ടാമത്തെ അമേരിക്കൻ പ്രസിഡൻ്റാണ് ഡൊണാൾഡ് ട്രംപ്. 2008ൽ ജോർജ് ബുഷാണ് ആദ്യമായി യുഎഇ സന്ദർശിച്ച് യു.എസ് പ്രസിഡൻ്റ്. യുഎഇ പ്രാദേശിക സമയം 3.10 ഓടെ അബുദാബിയിൽ എത്തുന്ന യു.എസ് പ്രസിഡൻ്റ് പ്രമുഖമായ ഷെയ്ഖ് സെയ്ദ് ഗ്രാൻഡ് മോസ്ക് സന്ദർശിക്കും. തുടർന്ന് യു.എ.ഇയിലെ പ്രസിഡൻ്റഷ്യൽ കൊട്ടാരമായ ഖാസർ അൽ വത്തനിൽ രാത്രി ചിലവഴിക്കുമെന്നാണ് വൈറ്റ് ഹൗസ് അറിയിക്കുന്നത്.

ALSO READ : UAE: അബുദാബി വിമാനത്താവളം വഴി അഞ്ച് കിലോ കഞ്ചാവ് കടത്താൻ ശ്രമം; ഒരാൾ പിടിയിൽ

സന്ദർശന വേളയിൽ ട്രംപ് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാനുമായും മറ്റ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. യുഎഇയിൽ നിന്നും ട്രംപി പിന്നീട് ടർക്കിയിലെ ഇസ്താംബൂളിലേക്കാണ് പോകുക. റഷ്യ-യുക്രൈൻ സംഘർഷത്തിനോട് അനുബന്ധിച്ചുള്ള ചർച്ചയ്ക്കായിട്ടാണ് ടർക്കിയിലേക്ക് അമേരിക്കൻ പ്രസിഡൻ്റ് പോകുന്നത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും