AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Donald Trump: അമേരിക്ക ഇന്ത്യയുമായുള്ള കരാറിനോടടുത്തു; താരിഫ് ഉയര്‍ത്തിയതിന് പിന്നാലെ ട്രംപ്

Donald Trump On India's Tariff Hike: മറ്റ് രാജ്യങ്ങളുമായി ഞങ്ങള്‍ കൂടിക്കാഴ്ച നടത്തി. അവരുമായി ഒരു കരാറിലെത്താന്‍ സാധിക്കുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. അതിനാല്‍ തന്നെ അവര്‍ക്ക് കത്തുകള്‍ അയക്കും. വിവിധ രാജ്യങ്ങള്‍ക്ക് എത്ര ശതമാനം താരിഫ് എന്ന് പറഞ്ഞുകൊണ്ടുള്ളതാണ് കത്ത്.

Donald Trump: അമേരിക്ക ഇന്ത്യയുമായുള്ള കരാറിനോടടുത്തു; താരിഫ് ഉയര്‍ത്തിയതിന് പിന്നാലെ ട്രംപ്
നരേന്ദ്ര മോദി, ഡൊണാള്‍ഡ് ട്രംപ്‌ Image Credit source: PTI
shiji-mk
Shiji M K | Updated On: 08 Jul 2025 08:27 AM

വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള വ്യാപാര കരാറിനോട് അമേരിക്ക അടുത്തിരിക്കുന്നുവെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തായ്‌ലാന്‍ഡ്, മ്യാന്‍മര്‍ എന്നിവയുള്‍പ്പെടെ 14 രാജ്യങ്ങള്‍ക്ക് മേല്‍ താരിഫ് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ അടുത്ത നീക്കം. ആഗോള വ്യാപാര ബന്ധങ്ങളില്‍ മാറ്റം വരുത്താനും യുഎസ് സ്വാധീനം വര്‍ധിപ്പിക്കാനുമുള്ള നീക്കമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.

യുണൈറ്റഡ് കിംഗ്ഡവുമായും ചൈനയുമായും ഞങ്ങള്‍ ഒരു കരാറില്‍ എത്തിച്ചേര്‍ന്നു. ഇന്ത്യയുമായി ഒരു കരാര്‍ ഉറപ്പിക്കുന്നതിന് വളരെ അടുത്തെത്തി കഴിഞ്ഞുവെന്ന് വൈറ്റ് ഹൗസില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അത്താഴത്തിന് ക്ഷണിച്ച ശേഷം ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

മറ്റ് രാജ്യങ്ങളുമായി ഞങ്ങള്‍ കൂടിക്കാഴ്ച നടത്തി. അവരുമായി ഒരു കരാറിലെത്താന്‍ സാധിക്കുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. അതിനാല്‍ തന്നെ അവര്‍ക്ക് കത്തുകള്‍ അയക്കും. വിവിധ രാജ്യങ്ങള്‍ക്ക് എത്ര ശതമാനം താരിഫ് എന്ന് പറഞ്ഞുകൊണ്ടുള്ളതാണ് കത്ത്. ചിലര്‍ക്ക് അതില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അത് പറയാം. അതനുസരിച്ച് മാറ്റം വരുത്തിയേക്കാം. ഞങ്ങള്‍ ഒരിക്കലും അന്യായം കാണിക്കാന്‍ പോകുന്നില്ലെന്നും ട്രംപ് പറഞ്ഞു.

അതേസമയം, ഈ വര്‍ഷം ഏപ്രില്‍ രണ്ടിന് പുറപ്പെടുവിച്ച ഉത്തരവില്‍ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 26 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് ഇത് ജൂലൈ 9 വരെ 10 ശതമാനം അടിസ്ഥാന തീരുവയായി കുറച്ചു. നിലവില്‍ ഒരു മാസത്തേക്ക് കൂടി അടിസ്ഥാന തീരുവ കാലാവധി നീട്ടിയിട്ടുണ്ട്.

Also Read: Donald Trump Tariff Threat: മ്യാന്‍മറിനും ലാവോസിനും 40% തീരുവ; വ്യാപാര യുദ്ധത്തില്‍ ആരും വിജയിക്കില്ലെന്ന് ട്രംപിനോട് ചൈന

ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. എന്നാല്‍ പല മേഖലകളിലും ഭിന്നത തുടരുന്നതിനാല്‍ പരിമിതമായ വ്യാപാര കരാര്‍ ഉണ്ടാകാനാണ് സാധ്യത. കരാറുമായി ബന്ധപ്പെട്ട് ധാരണയായില്ലെങ്കില്‍ ജൂലൈ 9 മുതല്‍ ഇന്ത്യയില്‍ 26 ശതമാനം നികുതി യുഎസ് ഏര്‍പ്പെടുത്തും.