Donald Trump: റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ട്രംപിന്റെ വിരട്ടല്‍; ഇന്ത്യയ്ക്ക് മേലുള്ള താരിഫ് വര്‍ധിപ്പിക്കുമെന്ന് ഭീഷണി

Donald Trump threatens India for buying Russian oil: ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന് ഏതാനും ദിവസം മുമ്പാണ് യുഎസ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ട്രംപിന്റെ അടുത്ത വിരട്ടല്‍

Donald Trump: റഷ്യന്‍ എണ്ണ  വാങ്ങുന്നതിന് ട്രംപിന്റെ വിരട്ടല്‍; ഇന്ത്യയ്ക്ക് മേലുള്ള താരിഫ് വര്‍ധിപ്പിക്കുമെന്ന് ഭീഷണി

ഡൊണാൾഡ് ട്രംപ്

Updated On: 

04 Aug 2025 | 09:35 PM

വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ താരിഫ് ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇന്ത്യ വൻതോതിൽ റഷ്യൻ എണ്ണ വാങ്ങുകകയും, വാങ്ങിയ എണ്ണയുടെ ഭൂരിഭാഗവും ഓപ്പൺ മാർക്കറ്റിൽ വലിയ ലാഭത്തിനായി വിൽക്കുകയും ചെയ്യുന്നുവെന്ന് ട്രംപ് വിമര്‍ശിച്ചു. റഷ്യ യുക്രൈനില്‍ എത്ര പേരെ കൊലപ്പെടുത്തുന്നുവെന്നത് ഇന്ത്യയ്ക്ക് പ്രശ്‌നമില്ലെന്നും ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പിലൂടെ ട്രംപ് വിമര്‍ശിച്ചു.

ഇക്കാരണത്താല്‍ ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ താരിഫ് യുഎസ് ഗണ്യമായി വര്‍ധിപ്പിക്കുമെന്നും ട്രംപ് വ്യക്തമാക്കി. എത്രത്തോളം വര്‍ധിപ്പിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന് ഏതാനും ദിവസം മുമ്പാണ് യുഎസ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ട്രംപിന്റെ അടുത്ത വിരട്ടല്‍.

Also Read: Donald Trump: താരിഫ് വര്‍ധനവ് വിപണി ഇടിവിന് കാരണമായി; ഉദ്യോഗസ്ഥയെ പുറത്താക്കി

നേരത്തെ ഇന്ത്യ റഷ്യയുമായി എന്ത് നടത്തിയാലും തനിക്ക് പ്രശ്‌നമില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇരുരാജ്യങ്ങള്‍ക്കും അവരുടെ നിര്‍ജ്ജീവമായ സമ്പദ്‌വ്യവസ്ഥയെ ഒരുമിച്ച് തകര്‍ക്കാനാകുമെന്ന് ട്രംപ് പരിഹസിച്ചിരുന്നു. ഇന്ത്യയുമായി വളരെ കുറച്ച് വ്യാപാരം മാത്രമേ നടന്നിട്ടുള്ളൂ. ഇന്ത്യയുടെ താരിഫ് വളരെ ഉയര്‍ന്നതാണെന്നും ട്രംപ് പറഞ്ഞിരുന്നു.

ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ