Dubai Dress: 10 കിലോ സ്വ‍ർ‌ണം, 11 കോടി രൂപ; ഗിന്നസ് റെക്കോർഡ് നേടി ഒരു ‘ദുബായ് ഉടുപ്പ്’

Dubai Dress Guinness World record: 21 കാരറ്റ് സ്വർണ്ണം കൊണ്ട് നിർമ്മിച്ച വസ്ത്രത്തിന് 10.0812 കിലോഗ്രാം ഭാരമുണ്ട്. 4.6 ദശലക്ഷം ദിർഹം (ഏകദേശം 11 കോടി രൂപ) ആണ് വില.

Dubai Dress: 10 കിലോ സ്വ‍ർ‌ണം, 11 കോടി രൂപ; ഗിന്നസ് റെക്കോർഡ് നേടി ഒരു ദുബായ് ഉടുപ്പ്

Dubai Dress

Published: 

25 Sep 2025 20:45 PM

ലോകത്തിലെ ഏറ്റവും ഭാരമുള്ള സ്വർണ്ണ വസ്ത്രത്തിനുള്ള ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി സൗദി അറേബ്യ ആസ്ഥാനമായുള്ള അൽ റൊമൈസാൻ ഗോൾഡ് ആൻഡ് ജ്വല്ലറി കമ്പനി. ‘ ദുബായ് ഡ്രസ് ‘ എന്ന് വിളിക്കപ്പെടുന്ന ഈ വസ്ത്രം നിലവിൽ ഷാർജ വാച്ച് ആൻഡ് ജ്വല്ലറി എക്സ്പോ പവലിയനിൽ പ്രദർശിപ്പിച്ചിരിക്കുകയാണ്.

21 കാരറ്റ് സ്വർണ്ണം കൊണ്ട് നിർമ്മിച്ച വസ്ത്രത്തിന് 10.0812 കിലോഗ്രാം ഭാരമുണ്ട്. 4.6 ദശലക്ഷം ദിർഹം (ഏകദേശം 11 കോടി രൂപ) ആണ് വില. 398 ഗ്രാം ഭാരമുള്ള ഒരു സ്വർണ്ണ കിരീടം, 8,810.60 ഗ്രാം ഭാരമുള്ള ഒരു മാല, 134.1 ഗ്രാം ഭാരമുള്ള കമ്മലുകൾ, 738.5 ഗ്രാം ഭാരമുള്ള ‘ഹിയാർ’ പീസ് എന്നിവ വസ്ത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അൽ റൊമൈസാൻ ഗോൾഡ് പറഞ്ഞു.

എമിറാത്തി പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡിസൈനർമാർ ‘ദുബായ് വസ്ത്രം’ സൃഷ്ടിച്ചത്. ചരിത്രത്തിന്റെ സത്തയും എമിറാത്തി നാഗരികതയുടെ ആധികാരികതയും പ്രതിഫലിപ്പിക്കുന്ന ഒരു സമകാലിക സ്പർശം  വസ്ത്രത്തിലുണ്ടെന്ന് ജ്വലറി അധികൃതർ അഭിപ്രായപ്പെടുന്നു. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് ഷോയുടെ 56-ാമത് എഡിഷനിൽ 1.5 ദശലക്ഷം ദിർഹം വിലമതിക്കുന്ന ഒരു സ്വർണ്ണ സൈക്കിളും ഉൾപ്പെടുന്നുണ്ട്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും