Russia Earthquake: ഭൂകമ്പത്തിനിടയിലും ശസ്ത്രക്രിയ തുടര്‍ന്ന് ഡോക്ടര്‍മാര്‍; വീഡിയോ
Russia Earthquake Viral Video: ഭൂകമ്പത്തെ തുടര്‍ന്ന് റഷ്യയാകെ നടുങ്ങിയ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതിനിടയില്‍ കാംചത്കയിലെ ഒരു ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്.

വൈറലായ വീഡിയോയില്‍ നിന്നുള്ള ദൃശ്യം
റഷ്യയില്‍ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതിനെ തുടര്‍ന്ന് ജപ്പാന്‍, ഹവായ്, യുഎസ് വെസ്റ്റ് കോസ്റ്റ് എന്നിവിടങ്ങളില്‍ സുനാമി തിരമാലകള്‍ ഉണ്ടായിരിക്കുകയാണ്. റഷ്യയിലെ കാംചത്ക ഉപദ്വീപില്‍ ബുധനാഴ്ച പ്രാദേശിക സമയം ഏകദേശം 11.25 ഓടെയാണ് ഭൂകമ്പം ഉണ്ടായത്.
ഭൂകമ്പത്തെ തുടര്‍ന്ന് റഷ്യയാകെ നടുങ്ങിയ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതിനിടയില്‍ കാംചത്കയിലെ ഒരു ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്.
കാംചത്കയിലെ ഒരു ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. ഒരാളില്‍ ശസ്ത്രക്രിയ നടത്തുന്നതിനിടെയാണ് ഭൂകമ്പമുണ്ടായത്. എന്നാല്‍ ആ ഡോക്ടര്‍ സംയമനത്തോടെ സാഹചര്യത്തെ നേരിട്ടു.
വൈറലായ വീഡിയോ
Doctors in Kamchatka kept calm during the powerful quake — and never stopped the surgery
They stayed with the patient until the end
The patient is doing well, according to the Health Ministry pic.twitter.com/swtdBFSpm5
— RT (@RT_com) July 30, 2025
ഭൂകമ്പമുണ്ടായിട്ടും ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ തുടര്‍ന്നതായാണ് വിവരം. നിലവില്‍ രോഗി സുഖമായിരിക്കുന്നു. ആരോഗ്യമന്ത്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ ഡോക്ടര്‍നമാരെ പ്രശംസിച്ചുകൊണ്ട് നിരവധിയാളുകളാണ് രംഗത്തെത്തുന്നത്.
Also Read: Russia Earthquake: റഷ്യയിൽ വമ്പൻ ഭൂചലനം; സുനാമിയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
സുനാമിക്ക് സമീപമുള്ള റഷ്യന്‍ ജനതയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. ആര്‍ക്കും പരിക്കേല്‍ക്കാതിരിക്കട്ടെ. ഡോക്ടര്‍മാരെ കുറിച്ച് പറയാന്‍ വാക്കുകളില്ല എന്നിങ്ങനെ നീളുന്നു വീഡിയോക്ക് താഴെയുള്ള കമന്റുകള്‍.