Afghanistan Earthquake: അഫ്ഗാനിസ്ഥാനെ നടുക്കി ഭൂചലനം; 5.9 തീവ്രത രേഖപ്പെടുത്തി, ഡൽഹിയിലും പ്രകമ്പനം

Afghanistan Earthquake: അഫ്ഗാനിസ്ഥാനിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു. അഫ്ഗാനിസ്ഥാന് പുറമേ ഇന്ത്യയിലെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്.

Afghanistan Earthquake: അഫ്ഗാനിസ്ഥാനെ നടുക്കി ഭൂചലനം; 5.9 തീവ്രത രേഖപ്പെടുത്തി, ഡൽഹിയിലും പ്രകമ്പനം

പ്രതീകാത്മക ചിത്രം

Published: 

16 Apr 2025 07:10 AM

അഫ്​ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയിൽ ശക്തമായ ഭൂചലനം. രാജ്യത്ത് 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്ററിനെ ഉദ്ധരിച്ച് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

121 കിലോമീറ്റർ (75 മൈൽ) ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്നാണ് റിപ്പോർട്ട്. 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഗുരുതരമായ നാശനഷ്ടങ്ങൾ വരുത്താൻ തക്ക ശക്തിയുള്ളതാണ്. എന്നിരുന്നാലും, ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ALSO READ: ഹമാസിനെ ഇല്ലാതാക്കും വരെ സൈനിക നീക്കം നടത്തുമെന്ന് ഇസ്രായേല്‍; വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ അവസാനിച്ചു

ഏകദേശം 108,000 ജനസംഖ്യയുള്ള ബാഗ്ലാനിന് 164 കിലോമീറ്റർ കിഴക്കാണ് പ്രഭവകേന്ദ്രം. 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. എന്നാൽ പിന്നീടത് പരിഷ്കരിച്ചു.

അതേസമയം, അഫ്ഗാനിസ്ഥാന് പുറമേ ഇന്ത്യയിലെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ഡൽഹി-എൻ‌സി‌ആർ മേഖല ഉൾപ്പെടെയുള്ള ചില സ്ഥലങ്ങളിൽ ഭൂകമ്പം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻ‌സി‌എസ്) അറിയിച്ചു.

 

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും