AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Emmanuel Macron: ഭാര്യയ്‌ക്കെന്ത് പ്രസിഡന്റ്! അടിച്ചതല്ല ബ്രിജിറ്റിന്റെ ഒരു തമാശയായിരുന്നു അതെന്ന് മാക്രോണ്‍

Emmanuel Macron Slapped By Wife: വിമാനത്തിന്റെ വാതിലുകള്‍ തുറന്നതിന് പിന്നാലെ പ്രസിഡന്റിന്റെ മുഖത്ത് ഭാര്യ ബ്രിജിറ്റ് തല്ലുകയായിരുന്നു. അടിക്കൊണ്ട മാക്രോണ്‍ ഞെട്ടലോടെ മുഖം തിരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ പിന്നീട് ഭാവ വ്യത്യാസങ്ങളൊന്നും തന്നെയില്ലാതെ അദ്ദേഹം ക്യാമറയ്ക്ക് നേരെ കൈവീശി.

Emmanuel Macron: ഭാര്യയ്‌ക്കെന്ത് പ്രസിഡന്റ്! അടിച്ചതല്ല ബ്രിജിറ്റിന്റെ ഒരു തമാശയായിരുന്നു അതെന്ന് മാക്രോണ്‍
ബ്രിജിറ്റ്, ഇമ്മാനുവല്‍ മാക്രോണ്‍ Image Credit source: X
Shiji M K
Shiji M K | Published: 28 May 2025 | 10:19 AM

ഭാര്യമാര്‍ക്ക് മുന്നില്‍ പ്രസിഡന്റ് ആയാലും കൂലിപ്പണിക്കാരനായാലും ഒരുപോലെയാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിയറ്റ്‌നാമിലെ ഹനോയയില്‍ വിമാനമിറങ്ങിയതിന് പിന്നാലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മുഖത്ത് വന്ന് വീഴുന്ന കൈകളാണ് ചര്‍ച്ചകള്‍ക്ക് ആധാരം.

വിമാനത്തിന്റെ വാതിലുകള്‍ തുറന്നതിന് പിന്നാലെ പ്രസിഡന്റിന്റെ മുഖത്ത് ഭാര്യ ബ്രിജിറ്റ് തല്ലുകയായിരുന്നു. അടിക്കൊണ്ട മാക്രോണ്‍ ഞെട്ടലോടെ മുഖം തിരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ പിന്നീട് ഭാവ വ്യത്യാസങ്ങളൊന്നും തന്നെയില്ലാതെ അദ്ദേഹം ക്യാമറയ്ക്ക് നേരെ കൈവീശി.

ബ്രിജിറ്റും മാക്രോണും തമ്മില്‍ വഴക്കുണ്ടായി ഇതേതുടര്‍ന്ന് അവര്‍ പ്രസിഡന്റിന്റെ മുഖത്തടിച്ചു എന്ന രീതിയിലായിരുന്നു ദൃശ്യങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ വിഷയത്തില്‍ പ്രതികരണവുമായി ഇമ്മാനുവല്‍ മാക്രോണും അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ എലിസീ കൊട്ടാരവും രംഗത്തെത്തി.

മാക്രോണിനെ അടിയ്ക്കുന്ന വീഡിയോ

ഇരുവരും തമ്മില്‍ നടന്നത് തര്‍ക്കമായിരുന്നില്ല എന്നും സ്‌നേഹപ്രകടനമായിരുന്നുവെന്നുമാണ് എലിസീ കൊട്ടാരം നല്‍കുന്ന വിശദീകരണം. ആ നിമിഷം തെറ്റിധരിക്കപ്പെടുകയായിരുന്നു എന്നാണ് മാക്രോണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. താനും ഭാര്യയും തമ്മില്‍ തമാശ പറയുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: US Student Visa : സ്റ്റുഡൻ്റ് വിസക്കായിട്ടുള്ള അഭിമുഖങ്ങൾ നിർത്തിവെച്ച് അമേരിക്ക

2007ലാണ് ബ്രിജിറ്റിനെ മാക്രോണ്‍ വിവാഹം ചെയ്തത്. അദ്ദേഹം പഠിച്ചിരുന്ന ഹൈസ്‌കൂളില്‍ ടീച്ചറായി ജോലി ചെയ്യുകയായിരുന്നു ബ്രിജിറ്റ്. അന്ന് ബ്രിജിറ്റിന് 39 വയസും മാക്രോണിന് 15 വയസുമായിരുന്നു പ്രായം.