Iran-Israel Conflict: ഇറാന്‍ ആക്രമണം; കേരള-ഗൾഫ് യാത്ര പ്രതിസന്ധിയിൽ; പല വിമാനങ്ങളും റദ്ധാക്കി

Gulf Countries Close Airspace After Iran Attack: കേരളം ഉൾപ്പടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും വൈകുകയും ചെയ്തതോടെ നിരവധി യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിയത്.

Iran-Israel Conflict: ഇറാന്‍ ആക്രമണം; കേരള-ഗൾഫ് യാത്ര പ്രതിസന്ധിയിൽ; പല വിമാനങ്ങളും റദ്ധാക്കി

പ്രതീകാത്മക ചിത്രം

Updated On: 

24 Jun 2025 | 07:01 AM

ദുബായ്: ഖത്തറിലെ അല്‍ ഉദെയ്ദിലുള്ള യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്‍ ആക്രമണം നടത്തിയതിന് പിന്നാലെ യുഎഇയും ഖത്തറും കുവൈറ്റും ബഹ്‌റൈനും വ്യോമപാത അടച്ചു. കേരളത്തിൽ നിന്ന് ​ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ അധികൃതർ റദ്ദാക്കി. ഇതോടെ ഇന്ന് (ജൂൺ 24) യാത്ര പുറപ്പെടാനിരുന്ന പല സര്‍വീസുകളും വൈകി. കഴിഞ്ഞ ദിവസം രാത്രിയാണ് അപ്രതീക്ഷിതമായി വ്യോമപാത അടച്ചതായുള്ള ഉത്തരവ് പ്രാബല്യത്തില്‍ വന്നത്.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഗള്‍ഫ് മേഖലയിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. കേരളം ഉൾപ്പടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും വൈകുകയും ചെയ്തതോടെ നിരവധി യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. അപ്രതീക്ഷിതമായ പ്രതിസന്ധി ആയതുകൊണ്ട് തന്നെ അടുത്ത എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് വിമാനക്കമ്പനികളും യാത്രക്കാരും.

കൊച്ചിയിൽ നിന്ന് റിയാദിലേക്ക് ഇന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനം റദ്ദാക്കി. രാത്രി 10 മണിയോടെ തിരുവനന്തപുരത്ത് നിന്ന് ബഹ്‌റൈനിലേക്കു പുറപ്പെട്ട ഗള്‍ഫ് എയര്‍ വിമാനം യാത്രയ്ക്കിടെ തിരിച്ചുമടങ്ങി. ദുബായിലേക്കും ദമാമിലേക്കുമുള്ള എയര്‍ ഇന്ത്യ സര്‍വീസുകളും വൈകുകയാണ്. കൊച്ചിയില്‍ നിന്ന് വൈകുന്നേരം അഞ്ച് മണിക്ക് ഖത്തറിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മസ്‌കറ്റിലേക്ക് തിരിച്ചുവിട്ടു. രാവിലെ അഞ്ച് മണിക്ക് കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന ദോഹയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. നാളെ രാവിലെ അഞ്ച് മണിക്ക് കൊച്ചിയിൽ എത്തേണ്ടിയിരുന്ന ഖത്തര്‍ എയര്‍വേയ്സ് വിമാനവും അനിശ്ചിതമായി വൈകും.

ALSO READ: യുഎസ് എയർ ബേസിലെ ഇറാൻ ആക്രമണം; വ്യോമാതിർത്തി അടച്ച് അഞ്ച് രാജ്യങ്ങൾ

തിങ്കളാഴ്ച രാത്രി 7.15ന് കണ്ണൂരില്‍ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കേണ്ടി വന്നു. കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്കുള്ള എയര്‍ അറേബ്യ വിമാനം അനിശ്ചിതമായി വൈകുകയാണ്. കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എത്തിഹാദ് വിമാനം തിരിച്ചുവിളിച്ചു. എല്ലാ യാത്രക്കാരും അതാത് വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്ന് തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങള്‍ അറിയിച്ചു.

അതേസമയം, ഏറെ നേരത്തെ അനിശ്ചിതത്വത്തിന് ശേഷം നിലവിൽ കുവൈത്തും ബഹ്റൈനും വ്യോമപാത തുറന്നതായാണ് റിപ്പോർട്ട്. കൂടാതെ, ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും സാധാരണ നിലയിലായി.

തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ