Narendra Modi: സീഷെല്‍സുമായി 9 കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യ; പുത്തന്‍ അധ്യായം തുറന്ന് പ്രധാനമന്ത്രി
India and Seychelles Sign Extradition Pact to Tackle International Crime: ഇന്ത്യയും സീഷെല്‍സും പരസ്പരം മുന്നോട്ടുവെക്കുന്ന മൂല്യങ്ങളെ ചൂണ്ടിക്കാണിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ഇരുരാജ്യങ്ങളെയും നയിക്കുന്ന ജനാധിപത്യം, നിയമവാഴ്ച, ജനകേന്ദ്രീകൃത ഭരണം എന്നിവയുടെ മൂല്യങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചു. ആഗോള ദക്ഷിണേന്ത്യ, ദ്വീപ് രാഷ്ട്രങ്ങള്‍, കാലാവസ്ഥ വ്യതിയാനങ്ങള്‍ എന്നിവയെല്ലാം ചര്‍ച്ചയുടെ ഭാഗമായി.

നരേന്ദ്ര മോദി, പാട്രിക് ഹെര്‍മിനി
വിക്ടോറിയ: സീഷെല്‍സുമായി സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യ. രാജ്യാന്തര കുറ്റകൃത്യങ്ങള്‍ തടയുന്നത് ഉള്‍പ്പെടെ കൈമാറ്റ ഉടമ്പടി വരെ അതില്‍ ഉള്‍പ്പെടുന്നു. സീഷെല്‍സ് പ്രസിഡന്റ് പാട്രിക് ഹെര്‍മിനിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കിടെയാണ് കരാറില്‍ ഒപ്പുവെച്ചത്. ഇന്ത്യന്‍ മഹാസമുദ്രത്തെ അവസരങ്ങളുടെ സമുദ്രമാക്കിയ മാറ്റാനും നീക്കങ്ങളും ഇരുരാജ്യങ്ങളും ആരംഭിച്ചു.
ഇന്ത്യയും സീഷെല്‍സും പരസ്പരം മുന്നോട്ടുവെക്കുന്ന മൂല്യങ്ങളെ ചൂണ്ടിക്കാണിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ഇരുരാജ്യങ്ങളെയും നയിക്കുന്ന ജനാധിപത്യം, നിയമവാഴ്ച, ജനകേന്ദ്രീകൃത ഭരണം എന്നിവയുടെ മൂല്യങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചു. ആഗോള ദക്ഷിണേന്ത്യ, ദ്വീപ് രാഷ്ട്രങ്ങള്‍, കാലാവസ്ഥ വ്യതിയാനങ്ങള്‍ എന്നിവയെല്ലാം ചര്‍ച്ചയുടെ ഭാഗമായി.
സമുദ്ര സുരക്ഷ, വികസന മേഖലയിലെ സഹകരണം, ശുദ്ധമായ ഊര്‍ജം, ആരോഗ്യം, കുറ്റകൃത്യങ്ങള്‍ തടയല്‍, ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങളായിരുന്നു ഇരുനേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ചയിലെ പ്രധാന അജണ്ട. ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയ മുന്‍ഗണ പദ്ധതികള്‍ക്കായി 125 മില്യണ്‍ ഡോളര്‍ വായ്പാ പദ്ധതിയും 50 മില്യണ്‍ ഡോളര്‍ ഗ്രാന്റ് സഹായവും ഉള്‍പ്പെടുന്ന 175 മില്യണ്‍ ഡോളറിന്റെ പ്രത്യേക സാമ്പത്തിക പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്.
ധാരണാപത്രത്തില്‍ ഒപ്പുവെച്ച് പ്രധാനമന്ത്രി
ഇന്ത്യയും സീഷെല്‍സും തമ്മില്‍ 1,250 കോടി രൂപയുടെ വായ്പ ധാരണാപത്രത്തിലും ഒപ്പുവെച്ചിട്ടുണ്ട്. സമുദ്ര സുരക്ഷയും സാമ്പത്തിക അഭിവൃദ്ധിയും വര്‍ധിപ്പിക്കുന്ന ഒരു ഇന്ത്യന്‍ മഹാസമുദ്രമാണ് രാജ്യം വിഭാവന ചെയ്യുന്നത്. അവിടെ ഒരിക്കലും നമ്മുടെ പങ്കാളിയുടെ വലിപ്പമല്ല നോക്കേണ്ടത്, പരസ്പരം ബഹുമാനത്തിലും വിശ്വാസത്തിലുമാണ് കാര്യങ്ങള്‍ മുന്നോട്ടുപോകേണ്ടത്. കൂടാതെ എല്ലാ രാജ്യങ്ങളുമായും നമ്മള്‍ ഒരുമിച്ച് നീങ്ങുന്നു, എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
വികസന മേഖലയിലെ സഹകരണം, സമുദ്ര സുരക്ഷ സാങ്കേതികവിദ്യ, നവീകരണം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ പരസ്പര വിശ്വാസവും അടുത്ത സഹകരണവും ശക്തമായ പങ്കാളിത്തത്തിനും രൂപം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരവും വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കുന്നതിനായി നേരിട്ടുള്ള ഷിപ്പിങ് സൗകര്യം ഏര്‍പ്പെടുത്തുക, പ്രാദേശിക കറന്‍സികളില്‍ വ്യപാരം വര്‍ധിപ്പിക്കുക, കണക്ടിവിറ്റി വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചയുടെ ഭാഗമായെന്നും അദ്ദേഹം.
കാലാവസ്ഥ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ആഗോള ദക്ഷിണേന്ത്യയെയാണ്. കാലാവസ്ഥ വ്യതിയാനത്തിന് ഏറ്റവും കുറവ് കാരണക്കാരായ രാജ്യങ്ങള്‍ ഒരിക്കലും അതിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വരരുതെന്നും മോദി അടിവരയിട്ട് പറഞ്ഞു.
സീഷെല്‍സിന് ഇന്ത്യയുടെ സഹായഹസ്തം
പശ്ചിമേഷ്യന്‍ സംഘര്‍ഷം കാരണം സീഷെല്‍സ് നേരിടുന്ന പ്രതിസന്ധികള്‍ മറികടക്കാനായി അടിസ്ഥാന സൗകര്യ മേഖലയില്‍ സഹായം ചെയ്ത് ഇന്ത്യ. ആരോഗ്യ മേഖലയിലെ സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സീഷെല്‍സിലെ പൊതുജനാരോഗ്യ സംരക്ഷണവും അടിയന്തര വൈദ്യ സഹായവും ഉറപ്പാക്കാന്‍ ആറ് ആംബുലന്‍സുകള്‍ക്കായി ആദ്യ ഗഡു കൈമാറി. 500 മെട്രിക് ടണ്‍ അരി, 8,500 മെട്രിക് ടണ്‍ സിമന്റ്, ഫാസ്റ്റ് പട്രോള്‍ വെസ്സല്‍, 10 യൂട്ടിലിറ്റി വാഹനങ്ങള്‍, 5 സെറ്റ് ലേസര്‍ റേഡിയല്‍ ക്ലാസ് ബോട്ടുകള്‍ എന്നിവയും കൈമാറിയവയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.
English Summary
India and Seychelles have signed nine bilateral agreements, including an extradition treaty aimed at combating international crime. The agreements are expected to strengthen cooperation in security, governance, and economic development while deepening the strategic partnership between the two countries.