India-US Tariff Row : യുഎസ്സിന് മറുപടിയുമായി ഇന്ത്യ: യുഎസിൽ നിന്നുള്ള ആയുധങ്ങൾ വാങ്ങുന്നത് നിർത്തിവെച്ചു

India has paused plans to procure U.S. weapons and aircraft: യു എസിന്റെ താരിഫുകൾ അന്യായവും നീതികരിക്കാനാവാത്തതുമാണ് എന്ന് ഇന്ത്യൻ സർക്കാർ പ്രതികരിച്ചു.

India-US Tariff Row : യുഎസ്സിന് മറുപടിയുമായി ഇന്ത്യ: യുഎസിൽ നിന്നുള്ള ആയുധങ്ങൾ വാങ്ങുന്നത് നിർത്തിവെച്ചു

India Us Tariff Row

Published: 

08 Aug 2025 | 05:09 PM

വിഷിങ്ടൺ: യുഎസ് മായുള്ള വർദ്ധിച്ചു വരുന്ന വ്യാപാര സംഘർഷങ്ങൾക്കിടെ ഇന്ത്യൻ നാവികസേനയ്ക്കായി 6 ബോയിൽ പി -8 ഐ പോസിഡോൺ വിമാനങ്ങൾ വാങ്ങാനുള്ള പദ്ധതി ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയം താൽക്കാലികമായി നിർത്തിവച്ചതായി റിപ്പോർട്ട്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 25% അധിക താരിഫ് ചുമത്തിയതിനെ തുടർന്നാണ് ഈ തീരുമാനം.

ഇതോടെ ചില ഉൽപ്പന്നങ്ങളുടെ ആകെ തീരുവ 50% ആയി ഉയർന്നു. റഷ്യയിൽ നിന്ന് ഇന്ത്യ കുറഞ്ഞ വിലയ്ക്ക് ക്രൂഡോയിൽ വാങ്ങുന്നത് തുടരുന്നതിലുള്ള അമേരിക്കയുടെ നേരിട്ടുള്ള മറുപടിയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. വിമാനങ്ങളുടെ വാങ്ങൽ താൽക്കാലികമായി നിർത്തിവെച്ചെങ്കിലും വ്യാപാര തർക്കങ്ങൾ പരിഹരിച്ചാൽ ഈ തീരുമാനം പുനഃ പരിശോധിക്കുവാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

Also Read: Vladimir Putin: ട്രംപുമായുള്ള താരിഫ് പോര് മുറുകുന്നതിനിടെ പുടിന്‍ ഇന്ത്യയിലേക്ക്

യു എസിന്റെ താരിഫുകൾ അന്യായവും നീതികരിക്കാനാവാത്തതുമാണ് എന്ന് ഇന്ത്യൻ സർക്കാർ പ്രതികരിച്ചു. അതേസമയം ഇന്ത്യൻ കയറ്റുമതിക്കാരെ സംരക്ഷിക്കുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയും യുഎസിന് നൽകിയ വാഗ്ദാനങ്ങൾ പുനപരിശോധിക്കുകയും ചെയ്യുകയാണ് ഗവൺമെന്റ്.

ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മോസ്കോ സന്ദർശിച്ച് ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം ഉറപ്പിച്ചു. ഒരു രാജ്യങ്ങളും യുഎസിന്റെ താരിഫുകളെ അപലപിച്ചു.
ഇതിനിടെ കേന്ദ്ര പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് യു എ സന്ദർശനം റദ്ദാക്കിയതായി സൂചനകൾ പുറത്തുവരുന്നു. നിലവിലുള്ള പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഈ തീരുമാനം എന്നാണ് വിവരം.

പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്
Bullet Train Video: ഇന്ത്യയിൽ ഉടൻ, ഇതാണ് ആ ബുള്ളറ്റ് ട്രെയിൻ