India – Pakistan Ceasefire: ഇന്ത്യ-പാക് വെടിനിർത്തൽ; മെയ് 18 വരെ നീട്ടിയതായി പാകിസ്ഥാൻ ഉപപ്രധാനമന്ത്രി
India Pakistan Ceasefire Extended Till May 18: ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിലുള്ള ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യത്തിൽ ധാരണയായതെന്ന് ദാർ പറഞ്ഞു. ഇത് അനുസരിച്ച് ഞാറാഴ്ച വരെ വെടിനിർത്തൽ പ്രാബല്യത്തിൽ ഉണ്ടാകും.

പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ മെയ് 18 വരെ നീട്ടിയതായി പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ. ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിലുള്ള ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യത്തിൽ ധാരണയായതെന്ന് ദാർ പറഞ്ഞു. ഇത് അനുസരിച്ച് ഞാറാഴ്ച വരെ വെടിനിർത്തൽ പ്രാബല്യത്തിൽ ഉണ്ടാകും.
ഇരു രാജ്യങ്ങളുടെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) തീരുമാനിച്ച പ്രകാരം അതിർത്തി കടന്നുള്ള എല്ലാ സൈനിക നടപടികളും താൽക്കാലികമായി നിർത്താൻ ഇന്ത്യയും പാകിസ്ഥാനും സമ്മതിച്ചതായി ഇഷാഖ് ദാർ പറഞ്ഞു. പാകിസ്ഥാൻ ഉപപ്രധാനമന്ത്രി കൂടിയായ ഇഷാഖ് ദാർ സെനറ്റിനെ അഭിസംബോധന ചെയ്തുകൊണ്ട് ഇക്കാര്യം അറിയിച്ചത്.
ഇരു രാജ്യങ്ങളുടെയും ഡിജിഎംഒമാർ നടത്തിയ ചർച്ചയിൽ ആദ്യം വെടിനിർത്തൽ മെയ് 12 വരെയും പിന്നീട് മെയ് 14 വരെ വരെയും. ഇപ്പോഴിതാ മെയ് 14ന് നടന്ന ചർച്ചകൾക്കൊടുവിൽ വെടിനിർത്തൽ മെയ് 18 വരെ നീട്ടാൻ തീരുമാനിച്ചതായി ഇഷാഖ് ദാർ വ്യക്തമാക്കി.
ഏപ്രിൽ 22ന് പഹൽഗാമിൽ 26 വിനോദ സഞ്ചാരികളുടെ ജീവൻ നഷ്ടമാകാൻ ഇടയായ ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയാണ് ഓപ്പറേഷൻ സിന്ദൂർ. പുൽവാമ ഭീകരാക്രമണത്തിലും, കാണ്ഡഹാർ വിമാനറാഞ്ചലിലും ഭാഗമായ കൊടും തീവ്രവാദികളെ ഉൾപ്പടെ 100ലധികം ഭീകരരെ ഇന്ത്യ വധിച്ചു. ഇതിന് പിന്നാലെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷം രൂക്ഷമായത്.
തുടർന്ന്, മെയ് 10നാണ് ഇരുരാജ്യങ്ങളും തമ്മിൽ വെടിനിര്‍ത്തലിന് ധാരണയായത്. ഇരുരാജ്യങ്ങളും തമ്മിൽ കര-ജല-ആകാശ മാര്‍ഗം ഇനി സംഘര്‍ഷങ്ങളുണ്ടാകില്ല എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, വെടിനിർത്തൽ നിലവിൽ വന്ന് മണിക്കൂറുകൾക്കും പാകിസ്ഥാൻ അത് ലംഘിച്ചു. അതിർത്തി പ്രദേശങ്ങളിൽ ഡ്രോൺ ആക്രമണം നടത്തി. എങ്കിലും, നിലവിൽ സ്ഥിതി ശാന്തമാണ്. ഈയൊരു പശ്‌ചാത്തത്തിലാണ് വെടിനിർത്തൽ വീണ്ടും നീട്ടിയത്.