India Pakistan Conflict: കറാച്ചി തുറമുഖത്തിൽ ആക്രമണമുണ്ടായെന്ന് സ്ഥിരീകരിച്ച് പോർട്ട് അതോറിറ്റി; പിന്നാലെ അക്കൗണ്ട് ഹാക്കായെന്ന് വിശദീകരണം

Karachi Port Authority X Post: കറാച്ചി തുറമുഖത്തിൽ ആക്രമണമുണ്ടായെന്ന് സ്ഥിരീകരിച്ച് പോർട്ട് അതോറിറ്റി. മിനിട്ടുകൾക്ക് ശേഷം ഈ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ഇന്ത്യ അക്കൗണ്ട് ഹാക്ക് ചെയ്തെന്ന് അതോറിറ്റി വിശദീകരിച്ചു.

India Pakistan Conflict: കറാച്ചി തുറമുഖത്തിൽ ആക്രമണമുണ്ടായെന്ന് സ്ഥിരീകരിച്ച് പോർട്ട് അതോറിറ്റി; പിന്നാലെ അക്കൗണ്ട് ഹാക്കായെന്ന് വിശദീകരണം

പ്രതീകാത്മക ചിത്രം

Published: 

09 May 2025 14:55 PM

കറാച്ചി തുറമുഖം ആക്രമിച്ചെന്ന വാർത്ത തള്ളി പോർട്ട് അതോറിറ്റി. കറാച്ചി പോർട്ട് ട്രസ്റ്റിൻ്റെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെയാണ് വിശദീകരണം. നേരത്തെ, കറാച്ചി തുറമുഖത്തിൽ ആക്രമണമുണ്ടായതായി പോർട്ട് അതോറിറ്റി പോസ്റ്റ് പങ്കുവച്ചിരുന്നു. പിന്നാലെ അക്കൗണ്ട് ഇന്ത്യ ഹാക്ക് ചെയ്തതാണെന്നും ആക്രമണം ഉണ്ടായിട്ടില്ല എന്നും പോർട്ട് അതോറിറ്റി വ്യക്തമാക്കി.

‘ഇന്ത്യയുടെ ആക്രമണത്തിന് പിന്നാലെ കറാച്ചി പോർട്ടിന് വലിയ നാശനഷ്ടങ്ങളുണ്ടായി. ഇത് സാരമായ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. അടിയന്തര നടപടികൾ പുരോഗമിക്കുകയാണ്. മറ്റ് കാര്യങ്ങൾ വഴിയെ അറിയിക്കും. ഞങ്ങൾ പിൻവാങ്ങില്ല’ എന്നായിരുന്നു ആദ്യം കറാച്ചി പോർട്ട് ട്രസ്റ്റിൻ്റെ എക്സ് ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ്. പിന്നാലെ അടുത്ത പോസ്റ്റും എത്തി. ‘കെപിടിയുടെ (കറാച്ചി പോർട്ട് ട്രസ്റ്റ്) ട്വിറ്റർ അക്കൗണ്ട് ഇന്ത്യ ഹാക്ക് ചെയ്തിരിക്കുന്നു. കെപിടിയുടെ ഔദ്യോഗിക ഹാൻഡിലിൽ നിന്ന് ഇന്ത്യ വ്യാജവാർത്ത പുറത്തുവിട്ടു. അക്കൗണ്ട് ഹാക്ക് ആയെന്ന് ഇതിനാൽ വ്യക്തമായിരിക്കുന്നു. മാധ്യമങ്ങളിലൂടെ റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് കെപിടി പിആറിൽ നിന്ന് വാർത്ത സത്യമാണോ എന്നറിയുക.’- കറാച്ചി പോർട്ട് ട്രസ്റ്റ് കുറിച്ചു.

Also Read: Samba ​Infiltration Attempt: സാംബയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴ് ഭീകരരെ വധിച്ച് ബിഎസ്എഫ്; നുഴഞ്ഞുകയറ്റം പാക് പിന്തുണയോടെ

കറാച്ചി തുറമുഖത്ത് ഇന്ത്യ ആക്രമണം നടത്തിയെന്നും തുറമുഖത്തിന് കേടുപാടുകൾ സംഭവിച്ചു എന്നും ദേശീയ, മലയാള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ തുറമുഖം ആക്രമിച്ചിട്ടില്ലെന്ന് സ്ഥിരീകരണമുണ്ടായി. ഇതിനിടയിലാണ് കറാച്ചി പോർട്ട് ട്രസ്റ്റിൻ്റെ എക്സ് പോസ്റ്റ് പുറത്തുവന്നത്.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം ഗുരുതരമായി തുടരുകയാണ്. ജമ്മു കശ്മീരിലെ സാംബയിൽ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച ഏഴ് ഭീകരരെ അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) വധിച്ചു. ജെയ്ഷെ മുഹമ്മദിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം. ഈ മാസം എട്ടിന് രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. നുഴഞ്ഞുകയറ്റക്കാരെ ബിഎസ്എഫ് വെടിവെച്ച് വീഴ്ത്തുകയായിരുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി