India-US trade deal: മോദി നല്ല മനുഷ്യന്‍; ഇന്ത്യയുമായി മികച്ച വ്യാപാര കരാര്‍ ഉണ്ടാകും; ട്രംപിന് ശുഭാപ്തിവിശ്വാസം

Trump on India-US trade deal: ഇന്ത്യയുമായി യുഎസിന് മികച്ച വ്യാപാര കരാർ ഉണ്ടാകുമെന്ന് ഡൊണാൾഡ് ട്രംപ്. ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

India-US trade deal: മോദി നല്ല മനുഷ്യന്‍; ഇന്ത്യയുമായി മികച്ച വ്യാപാര കരാര്‍ ഉണ്ടാകും; ട്രംപിന് ശുഭാപ്തിവിശ്വാസം

Donald Trump, Narendra Modi

Published: 

22 Jan 2026 | 08:59 AM

ദാവോസ്: ഇന്ത്യയുമായി യുഎസിന് മികച്ച വ്യാപാര കരാർ ഉണ്ടാകുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച ട്രംപ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചു. പ്രധാനമന്ത്രി മോദിയെ താൻ വളരെയധികം ബഹുമാനിക്കുന്നുവെന്ന്‌ അദ്ദേഹം ‘മണികൺട്രോളി’നോട് പറഞ്ഞു.

“നിങ്ങളുടെ പ്രധാനമന്ത്രിയോട് എനിക്ക് വലിയ ബഹുമാനമുണ്ട്. അദ്ദേഹം ഒരു മികച്ച മനുഷ്യനും എന്റെ സുഹൃത്തുമാണ്. നമ്മള്‍ നല്ലൊരു കരാറിലെത്താൻ പോകുന്നു,” ട്രംപ് പറഞ്ഞതായി മണികൺട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയ്ക്ക് മേൽ അമേരിക്ക 50% തീരുവ ചുമത്തിയിരിക്കുന്ന സമയത്താണ് ട്രംപിന്റെ ഈ പരാമര്‍ശമെന്നതാണ് ശ്രദ്ധേയം. വ്യാപാര ചർച്ചകളും ചർച്ചകളും തുടരുന്നുവെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കുന്നുണ്ടെങ്കിലും, കരാര്‍ ഇപ്പോഴും അന്തിമമായിട്ടില്ല.

Also Read: Donald Trump: ഫ്രാന്‍സിന് 200% താരിഫ്; മാക്രോണിനും ട്രംപിന്റെ ഭീഷണി

ഇരുരാജ്യങ്ങളും തമ്മില്‍ കരാറിലെത്താന്‍ ശ്രമം നടക്കുന്നതായി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇന്ത്യ-യുഎസ് ബന്ധങ്ങളിൽ സെർജിയോ ഗോർ വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ട്രംപ് ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെത്തിയേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതുവരെ, ഇരുരാജ്യങ്ങളും ആറു തവണ ചര്‍ച്ച നടത്തിയിട്ടുണ്ട്. വിശാലമായ ഉഭയകക്ഷി വ്യാപാര കരാര്‍, പരസ്പര താരിഫ് കുറയ്ക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. ദീർഘകാല വ്യാപാര പ്രതിസന്ധി പരിഹരിക്കാനാണ് ഇരുരാജ്യങ്ങളുടെയും ശ്രമം.

ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നടത്തിയ കൂടിക്കാഴ്ചയോടെ ചര്‍ച്ചകള്‍ കൂടുതല്‍ ശക്തമായി. 2030 ആകുമ്പോഴേക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വര്‍ധിപ്പിച്ച്‌ 500 ബില്യൺ ഡോളറാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ‘മിഷൻ 500’ പ്രഖ്യാപിച്ചിരുന്നു.

സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ