Ashley Tellis: രഹസ്യരേഖകള്‍ കൈവശം വച്ചു, ഇന്ത്യന്‍ വംശജനായ പ്രതിരോധ വിദഗ്ധന്‍ യുഎസില്‍ അറസ്റ്റില്‍

Ashley Tellis arrested: ഫെഡറല്‍ അന്വേഷണത്തെ തുടര്‍ന്നാണ് ടെല്ലിസിനെ കസ്റ്റഡിയിലെടുത്തത്. നിയമവിരുദ്ധമായാണ് ടെല്ലിസ് രേഖകള്‍ കൈകാര്യം ചെയ്തതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു. ടെല്ലിസ് ചൈനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായും ആരോപണമുണ്ട്

Ashley Tellis: രഹസ്യരേഖകള്‍ കൈവശം വച്ചു, ഇന്ത്യന്‍ വംശജനായ പ്രതിരോധ വിദഗ്ധന്‍ യുഎസില്‍ അറസ്റ്റില്‍

ആഷ്‌ലി ടെല്ലിസ്

Updated On: 

15 Oct 2025 | 09:10 AM

ന്യുയോര്‍ക്ക്: തന്ത്രപ്രധാനമായ രഹസ്യ രേഖകള്‍ കൈവശം വച്ച കേസില്‍ ഇന്ത്യന്‍ വംശജനായ പ്രതിരോധ വിദഗ്ധന്‍ ആഷ്‌ലി ജെ ടെല്ലിസിനെ (64) യുഎസില്‍ അറസ്റ്റു ചെയ്തു. പ്രതിരോധമേഖലയിലെ വിവരങ്ങള്‍ അനധികൃതമായി സൂക്ഷിച്ചതിനാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. ഫെഡറല്‍ അന്വേഷണത്തെ തുടര്‍ന്നാണ് ടെല്ലിസിനെ കസ്റ്റഡിയിലെടുത്തത്. നിയമവിരുദ്ധമായാണ് ടെല്ലിസ് രേഖകള്‍ കൈകാര്യം ചെയ്തതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു. വിർജീനിയയിലെ വീട്ടിൽ നിന്ന് അതീവ രഹസ്യ രേഖകൾ നിയമവിരുദ്ധമായി സൂക്ഷിച്ചെന്നാണ് കണ്ടെത്തല്‍.

ഇതിനു പുറമെ, ടെല്ലിസ് ചൈനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായും ആരോപണമുണ്ട്. ഈ ആരോപണത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. 2022 സെപ്റ്റംബറിൽ, വിർജീനിയയിലെ ഒരു റെസ്റ്റോറന്റിൽ വെച്ച് അദ്ദേഹം ചൈനീസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയെന്നും ആരോപണമുണ്ട്.

ഇത് പൗരന്മാരുടെ സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന പ്രവൃത്തിയാണെന്ന് അറ്റോര്‍ണി ലിൻഡ്‌സി ഹാലിഗൻ പറഞ്ഞു. ആരോപണങ്ങള്‍ തെളിഞ്ഞാല്‍ ടെല്ലിസിന് 10 വര്‍ഷം വരെ തടവു ലഭിച്ചേക്കാം. കൂടാതെ, രണ്ടര ലക്ഷം ഡോളര്‍ പിഴയും നല്‍കേണ്ടി വരും.

ചൈനീസ് ഉദ്യോഗസ്ഥരുമായുള്ള ഇടപെടല്‍

ചൈനീസ് ഉദ്യോഗസ്ഥരുമായി ടെല്ലിസ് നടത്തിയ ഇടപെടലുകളില്‍ അന്വേഷണം നടക്കുകയാണ്. ചാരവൃത്തി നടത്തിയതായി നിലവില്‍ സൂചന ലഭിച്ചിട്ടില്ല. എങ്കിലും പ്രോട്ടോക്കോള്‍ ലംഘിച്ച് രഹസ്യരേഖകള്‍ സൂക്ഷിച്ചത് ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്.

ആഷ്‌ലി ജെ ടെല്ലിസ്

സൗത്ത് ഏഷ്യന്‍ സെക്യൂരിറ്റി, യുഎസ്-ഇന്ത്യ റിലേഷന്‍ വിഷയങ്ങളില്‍ പ്രാവീണ്യമുള്ള ടെല്ലിസ് യുഎസിലെ മുന്‍നിര നയരൂപീകരണ വിദഗ്ധരില്‍ ഒരാളായിരുന്നു. യുഎസ് പൊളിറ്റിക്കല്‍ അഫയേഴ്‌സ് സ്റ്റേറ്റ് അണ്ടര്‍ സെക്രട്ടറിയുടെ സീനിയര്‍ ഉപദേഷ്ടാവ്‌, ജോര്‍ജ് ബുഷ് പ്രസിഡന്റായിരുന്നപ്പോള്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിലെ സ്‌പെഷ്യല്‍ അസിസ്റ്റന്റ്, സ്ട്രാറ്റജിക് പ്ലാനിങ് സീനിയര്‍ ഡയറക്ടര്‍, ‘റാന്‍ഡ്’ കോര്‍പറേഷനില്‍ സീനിയര്‍ പോളിസി അനലിസ്റ്റ്, പ്രൊഫസര്‍ തുടങ്ങിയ ചുമതലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മുംബൈയിൽ ജനിച്ച ടെല്ലിസ് സെന്റ് സേവ്യേഴ്സ് കോളേജിലാണ് പഠിച്ചത്. ഷിക്കാഗോ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടി. ഷിക്കാഗോ സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ എംഎയും സ്വന്തമാക്കി.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ