​Gaza Ceasefire: ഗാസയിൽ വെടിനിർത്തലിന് ധാരണ: കരാർ അം​ഗീകരിച്ച് ഇസ്രയേലും ഹമാസും

Israel And Hamas Agree To Ceasefire: നടപടിയിൽ ഔദ്യോ​ഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. ബന്ദികളുടെയും പലസ്തീൻ തടവുകാരുടെയും മോചനത്തിനും ധാരണയായിട്ടുണ്ടെന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം. 94 ഇസ്രയേലി തടവുകാരാണ് ഹമാസിന്റെ കൈവശമുള്ളത്. തടവുകാരുടെ മോചനത്തിന് ധാരണയായ സ്ഥിതിക്ക് 1000 പലസ്തീനി തടവുകാരെയായിരിക്കും ഇസ്രയേൽ കൈമാറുക.

​Gaza Ceasefire: ഗാസയിൽ വെടിനിർത്തലിന് ധാരണ: കരാർ അം​ഗീകരിച്ച് ഇസ്രയേലും ഹമാസും

Represental Image.

Updated On: 

16 Jan 2025 07:29 AM

ജറൂസലേം: ​നീണ്ട പതിനഞ്ച് മാസത്തെ യുദ്ധത്തിനൊടുവിൽ ഗാസയിൽ വെടിനിർത്തലിന് ധാരണ. ഇസ്രയേലും ഹമാസും കരാർ അംഗീകരിച്ചതായും റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. ഇതോടെ 15 മാസം നീണ്ട യുദ്ധത്തിനാണ് അവസാനിമാകുന്നത്. ആറ് ആഴ്ചത്തെ വെടിനിർത്തലിനാണ് ധാരണയായിരിക്കുന്നത്. അതേസമയം നടപടിയിൽ ഔദ്യോ​ഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്.

ബന്ദികളുടെയും പലസ്തീൻ തടവുകാരുടെയും മോചനത്തിനും ധാരണയായിട്ടുണ്ടെന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം. 94 ഇസ്രയേലി തടവുകാരാണ് ഹമാസിന്റെ കൈവശമുള്ളത്. തടവുകാരുടെ മോചനത്തിന് ധാരണയായ സ്ഥിതിക്ക് 1000 പലസ്തീനി തടവുകാരെയായിരിക്കും ഇസ്രയേൽ കൈമാറുക. ഖത്തർ തലസ്ഥാനത്ത് ആഴ്ചകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് നിർണായക നീക്കം.

ഗാസ വെടിനിർത്തൽ കരടുരേഖ കഴിഞ്ഞ ദിവസം ഹമാസ് അംഗീകരിച്ചിരുന്നു. 15 മാസം പിന്നിട്ട യുദ്ധം അവസാനിപ്പിക്കാൻ യുഎസ് മുൻകയ്യെടുത്താണ് ദോഹയിൽ ചർച്ച നടക്കുന്നത്. ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിലാണ് ചർച്ച. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ടുവച്ച താണ് വെടിനിർത്തൽ കരാർ. ഈ ചട്ടക്കൂടിനുള്ളില്‍ യുഎന്‍ രക്ഷാസമിതി അംഗീകരിച്ച വെടിനിര്‍ത്തല്‍ കരാര്‍ മൂന്ന് ഘട്ടമായാണ് നടപ്പിലാക്കുക. 42 ദിവസമുള്ള ഒന്നാം ഘട്ടത്തില്‍ 33 ബന്ദികളെ ഹമാസ് മോചിപ്പിക്കുമെന്നും പകരം ഇസ്രയേല്‍ ജയിലിലുള്ള നൂറിലേറെ പലസ്തീന്‍കാരെ മോചിപ്പിക്കുമെന്നും കരാറിൽ വ്യക്തമാക്കുന്നു.

ആദ്യഘട്ടം 16 ദിവസമാകുമ്പോള്‍ രണ്ടാം ഘട്ട ചര്‍ച്ച ആരംഭിക്കുന്നതാണ്. രണ്ടാം ഘട്ടത്തില്‍ അവശേഷിക്കുന്ന ബന്ദികളെയും ഹമാസ് വിട്ടയയ്ക്കണമെന്നും പകരമായി പലസ്തീന്‍ തടവുകാരെ ഇസ്രയേലും മോചിപ്പിക്കണമെന്നും കരടുരേഖയിൽ പറയുന്നു. എന്നാല്‍ യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കുകയും ഗാസയില്‍നിന്ന് ഇസ്രയേല്‍ സൈന്യം പൂര്‍ണമായും പിന്മാറുകയും വേണമെന്നാണ് ഹമാസ് നിലപാട്. അല്ലാത്തപക്ഷം മറ്റു ബന്ദികളെ മോചിപ്പിക്കില്ലെന്നും ഹമാസ് അറിയിച്ചു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും