Israel Attack On Gaza: വ്യോമാക്രമണവും വെടിവെപ്പും; ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ 52 മരണം
Israel Attack On Gaza City: പുലർച്ചെ മുതൽ ഗാസയുടെ വിവിധഭാഗങ്ങളെ ലക്ഷ്യമാക്കി ഇസ്രയേൽ നടത്തിയ തുടർച്ചയായ ആക്രമണത്തിൻ്റെ ഭാഗമാണിത്. സംഭവത്തിൽ ഗാസ സിറ്റിയിൽ മാത്രം ഒരു കുഞ്ഞുങ്ങൾ ഉൾപ്പെടെ പത്തുപേരാണ് കൊല്ലപ്പെട്ടത്.

Israe-Gaza Conflict
ഗാസ: ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഗാസയിൽ കുറഞ്ഞത് 52 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വ്യാഴാഴ്ചയാണ് ഗാസാമുനമ്പിന് നേർക്ക് ഇസ്രയേൽ ആക്രമണമുണ്ടായത്. പുലർച്ചെ മുതൽ ഗാസയുടെ വിവിധഭാഗങ്ങളെ ലക്ഷ്യമാക്കി ഇസ്രയേൽ നടത്തിയ തുടർച്ചയായ ആക്രമണത്തിൻ്റെ ഭാഗമാണിത്. സംഭവത്തിൽ ഗാസ സിറ്റിയിൽ മാത്രം ഒരു കുഞ്ഞുങ്ങൾ ഉൾപ്പെടെ പത്തുപേരാണ് കൊല്ലപ്പെട്ടത്.
അതേസമയം, സെൻട്രൽ ഗാസയിൽ 14 പേരും ഗാസയുടെ തെക്കുഭാഗത്ത് 28 പേരും കൊല്ലപ്പെട്ടതായും വിവരമുണ്ട്. ഗാസാ നിവാസികളിൽ ചിലർ ഇസ്രയേലിന്റെ വ്യോമാക്രമണത്തിലും മറ്റുചിലർക്ക് ഡ്രോൺ ആക്രമണത്തിലുമാണ് കൊല്ലപ്പെട്ടത്. അൽ ടിന, മൊരാഗ് മേഖലകളിൽ ഭക്ഷണത്തിന് വരിനിൽക്കുന്നവർക്ക് നേരെ ഇസ്രയേൽ സൈന്യം വെടിവെപ്പ് നടത്തിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
Also Read: ‘അയാളുടെ കയ്യില്‍ ബോംബുണ്ട്’; അലറിവിളിച്ച് പൊലീസുകാരന്‍; ഒടുവില്‍ സംഭവിച്ചത്
ഭക്ഷണത്തിന് കാത്ത് നിൽക്കവെ ആക്രമണത്തിന് ഇരകളായവരുടെ എണ്ണം ഇതുവരെ 2,600 ആയി. ഏകദേശം 19,000 പേർക്ക് പരിക്കേറ്റതായാണ് വിവരം. 2023 ഒക്ടോബർ ഏഴ് മുതൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ, ആകെ 66,225 പേർ കൊല്ലപ്പെടുകയും 168,938 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ഇസ്രായേൽ വെടിനിർത്തൽ ലംഘിച്ചതിന് ശേഷമുള്ള കണക്കുകൾ പ്രകാരം, 13,357 പേർ കൊല്ലപ്പെടുകയും 56,897 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ലോക വ്യാപകപ്രതിഷേധം
അതേസമയം, ഗാസ്സയിലെ ജനങ്ങൾക്ക് സഹായവസ്തുക്കളുമായി പുറപ്പെട്ട ഗ്ലോബൽ സുമൂദ് ഫ്‌ലോട്ടില തടഞ്ഞ ഇസ്രായേൽ നടപടിക്കെതിരെ ലോക വ്യാപകപ്രതിഷേധം അരങ്ങേറുകയാണ്. നടപടി ഭീകരകൃത്യമായും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായും സ്പെയിൻ, കൊളംബിയ, ഇറ്റലി തുടങ്ങിയ ലോകരാജ്യങ്ങൾ അഭിപ്രായപ്പെടുന്നത്. ഇറ്റലിയിലെ ഏറ്റവും വലിയ തൊഴിലാളി യൂനിയനായ സിജിഐഎൽ കപ്പലിനെ തടഞ്ഞതിനെ തുടർന്ന് ഇന്ന് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.