Gaza Attack: ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍; 67 പേര്‍ക്ക് ദാരുണാന്ത്യം, രണ്ടാമത്തെ ബഹുനില കെട്ടിടവും തകര്‍ത്തു

Gaza Building Destroyed: കെട്ടിടം തകരുന്നതിന്റെ ദൃശ്യങ്ങള്‍ ഞങ്ങള്‍ തുടരുന്നു എന്ന അടിക്കുറിപ്പോടെ ഇസ്രായേല്‍ പ്രതിരോധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് എക്‌സില്‍ പങ്കുവെച്ചു. എന്നാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Gaza Attack: ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍; 67 പേര്‍ക്ക് ദാരുണാന്ത്യം, രണ്ടാമത്തെ ബഹുനില കെട്ടിടവും തകര്‍ത്തു

ഗാസയില്‍ നിന്നുള്ള ദൃശ്യം

Published: 

07 Sep 2025 | 06:07 AM

ഗാസ സിറ്റി: ഗാസയിലെ രണ്ടാമത്തെ ബഹുനില കെട്ടിടവും ഇസ്രായേല്‍ തകര്‍ത്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഇസ്രായേല്‍ ലക്ഷ്യമിടുന്ന രണ്ടാമത്തെ ഏറ്റവും വലിയ കെട്ടിടമാണിത്. സുസ്സി ടവറാണ് നിലവില്‍ തകര്‍ക്കപ്പെട്ടത്. ഈ ടവര്‍ ഹമാസ് ഉപയോഗിക്കുന്നുണ്ടെന്നാണ് ഇസ്രായേലിന്റെ അവകാശവാദം.

കെട്ടിടം തകരുന്നതിന്റെ ദൃശ്യങ്ങള്‍ ഞങ്ങള്‍ തുടരുന്നു എന്ന അടിക്കുറിപ്പോടെ ഇസ്രായേല്‍ പ്രതിരോധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് എക്‌സില്‍ പങ്കുവെച്ചു. എന്നാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഗാസയിലെ തെക്കന്‍ മേഖലയില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ജനങ്ങള്‍ക്ക് ഇസ്രായേല്‍ സൈന്യം നിര്‍ദേശം നല്‍കി. ആക്രമണങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്. ഖാന്‍ യൂനിസിലേക്ക് ആളുകളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് ഇസ്രായേല്‍ ഗാസയില്‍ ലഘുലേഖകള്‍ വിതരണം ചെയ്തു. ഒഴിഞ്ഞുപോകുന്നവര്‍ക്ക് വൈദ്യസഹായം, വെള്ളം, ഭക്ഷണം എന്നിവ നല്‍കുമെന്നും ഐഡിഎഫ് പറയുന്നുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസം ഇസ്രായേല്‍ ഗാസയില്‍ നടത്തിയ ആക്രമണങ്ങളില്‍ 67 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് വിവരം. ഇതിനിടെ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇസ്രായേലി ബന്ദികളുടെ കുടുംബങ്ങള്‍ തെരുവില്‍ നടത്തുന്ന പ്രതിഷേധം തുടരുകയാണ്. ഗാസ യുദ്ധം അവസാനിപ്പിച്ച് ശേഷിക്കുന്ന തടവുകാരെ മോചിപ്പിക്കാന്‍ പ്രതിഷേധക്കാര്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടു.

Also Read: Donald Trump: എതിർപ്പ് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിൽ, മോദി മഹാനായ നേതാവും സുഹൃത്തും; ഡൊണാൾഡ് ട്രംപ്

ടെല്‍ അവീവിലെ സൈനിക ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധക്കാര്‍ ഇസ്രായേലി പതാകകള്‍ വീശിയും തടവുകാരുടെ ചിത്രങ്ങളുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയുമാണ് പ്രതിഷേധിക്കുന്നത്. ഗാസ യുദ്ധം തുടരുമ്പോള്‍ ട്രംപിന്റെ ശക്തിയും തകരുന്നുവെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കോഴി ഇറച്ചിയുടെ കഴിക്കാന്‍ പാടില്ലാത്ത ഭാഗങ്ങള്‍ ഏതെല്ലാം?
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു